ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, പഠിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗണിതശാസ്ത്ര ക്ലബ്ബ്.


ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രാഭിരുചി വളർത്തുക എന്ന് ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

  • ഗണിതപരമായ ആശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ഗണിത ക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു.
  • ഗണിത ശാസ്ത്രത്തിൽ താല്പര്യം ഉണർത്തുക.
  • വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം മാറ്റി പാഠ്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.
  • സ്വയം കണ്ടെത്തി പഠിക്കാനുള്ള മനോഭാവം വളർത്തുക.

സമീപകാല പ്രവർത്തനങ്ങൾ

ഉദ്ഘാടനം

ചക്കുപള്ളം ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിലെ 2023-24 അധ്യയന വർഷത്തെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ K നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റായി മാസ്റ്റർ അഖിൽ R ( ക്ലാസ്സ് 9 ) , സെക്രട്ടറി യായി മാസ്റ്റർ ആദിത്യൻ K.S ( ക്ലാസ്സ് 8 ) നെയും തെരഞ്ഞെടുത്തു.

18/1/24

💥 സംഖ്യാപാറ്റേണുകൾ, ജ്യാമിതീയ പാറ്റേണുകൾ തയ്യാറാക്കി. 💥 ഗണിത ശാസ്ത്രജ്ഞരുടെ ചരിത്രങ്ങൾ കണ്ടെത്തി തയാറാക്കി അവതരിപ്പിച്ചു.

27/10/23

💥 ഗണിത ശാസ്ത്രത്തിൻ്റെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് ഉള്ള ചർച്ചകൾ സംഘടിപ്പിച്ചു.

4/8/23

💥ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത പസിലുകൾ, കടങ്കഥകൾ നമ്പർ ഗെയിമുകൾ, മാന്ത്രിക ചതുര നിർമ്മാണം ,ഗണിത പാട്ടുകൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.