സഹായം Reading Problems? Click here


ജി.റ്റി.എച്ച്‍.എസ് ചക്കുപളളം

Schoolwiki സംരംഭത്തിൽ നിന്ന്
(30039 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
30039 logo1.png
30039 1school.jpeg
വിലാസം
ചക്കുപള്ളം

ചക്കുപള്ളം പി.ഒ.
,
ഇടുക്കി ജില്ല 685509
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04868 283580
ഇമെയിൽgthschakkupallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30039 (സമേതം)
യുഡൈസ് കോഡ്32090300301
വിക്കിഡാറ്റQ64616088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംചക്കുപള്ളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെൽവൻ കെ
പി.ടി.എ. പ്രസിഡണ്ട്ജിഷൻ ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ആന്റണി
അവസാനം തിരുത്തിയത്
14-03-202330039
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ആമുഖം

കാടും മേടും കോടമഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യ‍ഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ചരിത്രം

ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു.

കൂടുതൽ വായിക്കുക.....

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ പത്താം ക്ളാസ്സ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക...

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക......

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൂടുതൽ വായിക്കുക......

മറ്റ് പ്രവർത്തനങ്ങൾ

പഠന പിന്തുണ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം നൽകിവരുന്നു..

വാർത്ത കാണാം....

ഉച്ചഭക്ഷണ പദ്ധതി

90 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പ‍ഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.

വീഡിയോ കാണാം.....

ഓൺലൈൻ ക്ലാസ്സുകൾ

കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച് ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.

അദ്ധ്യാപക രക്ഷകർത്തൃ സമിതി

[ |ലഘുചിത്രം|75x75px||പകരം=]]

ശ്രീ ജിഷൻ ജോസ് അവർകളുടെ നേതൃത്വത്തിലുള്ള സ്കൂൾ പി റ്റി എ വിദ്യാലയത്തിന്റെ ഉയർച്ചയിലൂന്നിയുള്ളപ്രവർത്തനങ്ങളിൽ നിരന്തരം, അക്ഷീണ പ്രയത്നം ചെയ്തുവരുന്നു.

അദ്ധ്യാപകർ

ശ്രീ. സെൽവൻ കെ ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് മുമ്പിൽ നിന്ന് നയിക്കുന്നത്. 12 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, 2 പ്രീപ്രൈമറി ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.

30039 HM1.jpg





അദ്ധ്യാപകർ
1 അൽഫോൻസ ജോൺ (എച്ച് എസ്സ് ടി മല‍യാളം)

സീനിയർ ടീച്ചർ

വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ

ലൈബ്രറിയുടെ ചുമതല

30039 aj.jpg
2 വനിത ഡി (എച്ച് എസ്സ് ടി ഹിന്ദി)

സ്കൂൾ ഐറ്റി കോ ഓഡിനേറ്റർ

ഹിന്ദി ക്ലബ്ബ് കൺവീനർ

ഐ റ്റി ക്ലബ്ബ് കൺവീനർ

30039 vd.jpg
3 കവിത വർഗീസ് (എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്)

സയൻസ് ക്ലബ്ബ് കൺവീനർ

പരിസ്ഥിതി ക്ലബ്ബ് കൺവീനർ

30039 tr 01.jpeg
4 അശ്വതി അശോകൻ (എച്ച് എസ്സ് ടി ഗണിതം)

ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ

ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ

സൈബർ ക്ലബ്ബ് കൺവീനർ

30039 tr 202.jpeg
5 വിനീത് കെ ജി (എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )

ജോയിന്റ് സ്കൂൾ ഐറ്റി കോ ഓഡിനേറ്റർ

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ

30039 vkg.jpg
6 ലൈസിമോൾ കെ എസ്സ് (പി ഡി ടീച്ചർ )

സ്റ്റാഫ് സെക്രട്ടറി

യു എസ്സ് എസ്സ്

30039 tr 02.jpeg
7 ജോബറ്റ് പി സെബാസ്ററ്യൻ (യു പി എസ്സ് ടി )

ഉച്ചഭക്ഷണ ചുമതല

ശാസ്ത്ര പാർക്ക് ചുമതല


30039 tr 201.jpeg
8 ‍ജോളിമോൻ മാത്യു (യു പി എസ്സ് ടി )

ജൈവ വൈവിദ്ധ്യ ഉദ്യാനം ചാർജ്

യു പി വിഭാഗം എസ് ഐ റ്റി സി

30039 jm.jpg
9 ജേക്കബ് എൻ എ (പി ഡി ടീച്ചർ )
30039 jna.jpg
10 നീത എസ് (എൽ പി എസ്സ് ടി )

എൽ പി വിഭാഗം എസ് ഐ റ്റി സി

അക്കാഡമിക് കൗൺസിൽ

30039 ns.jpg
11 ബിനിയ സുരേഷ് (എൽ പി എസ്സ് ടി )

ആരോഗ്യ - ശുചിത്വ ക്ലബ്ബ്

ഉച്ചഭക്ഷണ ചുമതല

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ

1 ജോസഫ് ചാക്കോ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
30039 jo.jpeg
2 ഐബി മരിയ ഐസക് ആർട്ട് എഡ്യൂക്കേഷൻ
30039 iby.jpg
3 റോസ്മി പി ആന്റോ സ്കൂൾ കൗൺസിലർ
30039 cou.jpg

പ്രീ പ്രൈമറി ജീവനക്കാർ

1 പ്രമിത കെ എ
30039 staff2.jpeg
2 അന്നമ്മ റ്റി സി
30039 staff1.jpeg

ഓഫീസ് ജീവനക്കാർ

1 സുൽത്താനാമ്മ പി എം ക്ലർക്ക്
30039 staff6.jpeg
2 ബിനീഷ് ബാലൻ ഓഫീസ് അറ്റൻഡന്റ്
30039 staff3.jpeg
3 സോളി ഫ്രാൻസിസ് ഓഫീസ് അറ്റൻഡന്റ്
30039 staff7.jpeg
4 പ്രഭ കെ റ്റി എഫ് റ്റി സി എം.
30039 staff4.jpeg

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജോസഫ് കുരുവിള ( രാരിച്ചൻ നീറണാക്കുന്നേൽ).

ആന്റണി സ്കറിയ

എബ്രഹാം ചാക്കോ

ഡോ എൻ സി ചാക്കോ

ജോസ് മണ്ണൂർ കിഴക്കേതിൽ

മത്തായി മണ്ണൂർ കിഴക്കേതിൽ

തോമസ് ജോർജ്ജ് വളയംകുഴി

എ ഗണേശൻ

സ്കൂളിലെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചക്കുപള്ളം പളിയക്കുടിയിലെ കാണിക്കാരനാണ്.

മുൻ സാരഥികൾ

വർഷം പേര് കാലയളവ്
1953-54 ശ്രീ. പി ജി ശങ്കരൻ നായർ
2000 ശ്രീമതി സരളാമണി ബി
2000- 01 ശ്രീ ഗോപാലൻ ടി വി
2001- 02 ശ്രീ മാത്യു ഫിലിപ്പ്
2003 ശ്രീമതി ടി നളിനി
2004 ശ്രീമതി മേരിക്കു‍ഞ്ഞ്
2005 ശ്രീ മാത്യു ജേക്കബ്ബ്
2006 ശ്രീ മൊയ്തീൻകുട്ടി
2007 ശ്രീമതി എം എം ഏലിയാമ്മ
2008 ശ്രീ ടി പി അബുബക്കർ
2009 ശ്രീമതി കെ എസ് മേരിക്കുട്ടി
2010 ശ്രീ പി കൃഷ്ണൻ
2011 ശ്രീമതി ചാന്ദിനി
2012 ശ്രീമതി സരസ്സമ്മ പി കെ
2013 ശ്രീ വി വി ഭാസ്ക്കരൻ
2014 ശ്രീ അളകേന്ദ്രൻ എം
2015 ശ്രീ പി കെ തുളസീധരൻ
2016 ശ്രീ മുരളീധരൻ കെ
2017-ജൂൺ ശ്രീമതി രാജി എം
2017 ആഗസ്ത് ശ്രീമതി ജയപ്രഭ പി വി
2018 ജനുവരി ശ്രീ. മുസ്തഫ
2018 ജൂൺ - 2021 മാർച്ച് ശ്രീമതി. ജയശ്രീ പി എൻ 2
2021 ജൂലൈ - തുടരുന്നു ശ്രീ. സെൽവൻ കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം - തേനി ദേശീയപാത വഴി കുമളിയിൽ എത്തുക.
  • കുമളി-കട്ടപ്പന റോഡിൽ സഞ്ചരിച്ച് അണക്കര എത്തുക
  • അണക്കരയിൽ നിന്നും 3 കി മീ സഞ്ചരിച്ചാൽ (അണക്കര- മാങ്കവല റൂട്ട്) സ്കൂളിലെത്താം
  • കുമളി-കട്ടപ്പന റോഡിൽ സഞ്ചരിച്ച് കുമളി ആറാം മൈലിൽ എത്തി 3 കി മീ സഞ്ചരിച്ചാൽ (ആറാം മൈൽ- മേനോൻമേട്-മാങ്കവല) സ്കൂളിലെത്താം.
  • കുട്ടിക്കാനം -കട്ടപ്പന റൂട്ടിൽ കട്ടപ്പനയിൽ ‍എത്തി, കട്ടപ്പന - കുമളി റൂട്ടിൽ 22 കി.മി. സഞ്ചരിച്ചും അണക്കരയിൽ എത്താം.

Loading map...

മുകളിലേയ്ക്ക് പോവുക......