"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
           1962    :    ഹൈസ്ക്കൂൾ
           1962    :    ഹൈസ്ക്കൂൾ
           1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
           1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
           2000   :    ഹയർ സെക്കണ്ടറി
           2000   :    ഹയർ സെക്കണ്ടറി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:33, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1971
ആകെ വിദ്യാർത്ഥികൾ2741
അദ്ധ്യാപകർ100
ഹയർസെക്കന്ററി
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി .എം
പ്രധാന അദ്ധ്യാപികറഷീദാ ബീഗം കെ.എം.
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റിഷാത്ത്
അവസാനം തിരുത്തിയത്
10-03-202217092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രക്യാപിച്ചു. കൂടുതലറിയാം

വളർച്ചയുടെ പടവുകൾ

         1958    :    സ്ക്കൂൾ
         1962    :    ഹൈസ്ക്കൂൾ
         1992    :    വൊക്കേഷണൽ ഹയർ സെക്കണ്ടറി
         2000    :    ഹയർ സെക്കണ്ടറി

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

ദൗത്യം

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

സന്ദേശം

ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

സ്ക്കൂളിന്റെ മേന്മകൾ

സുരക്ഷ

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുമായി സെക്യൂരിറ്റി ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 14 സി സി ടിവി ക്യാമറകൾ, 6 ഫസ്റ്റ് എയ്ഡ് ബോക്സുകൾ, 28 ഫയർ ക്സിറ്റിഷറുകൾ,10000 ലിറ്റർ പ്രവർത്തന ക്ഷമതയുളള അഗ്നി ശമന പൈപ്പ് ലൈൻ സംവിധാനം എന്നിവ ക്യാമ്പസി്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. Emergency medicine, Fire & Safety എന്നിവയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.

വെബ് സൈറ്റ്

കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ ഉപയോഗപ്പെടുത്താവുന്ന മികച്ച വെബ് സൈറ്റ് സ്ക്കൂളിലെ മാറ്റത്തിന്റെ സ്വരവും മുഖവുമാണ് കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയയിലും സ്ക്കൂൾ സജീവ സാന്നിധ്യം അറിയിക്കുന്നു.

ലാബ്

മികച്ച സൗകര്യങ്ങളുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എം.എൽ.ടി., ബയോ മെഡിക്കൽ, കമ്പ്യൂട്ടർ ലാബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ നല്കുന്നു.

പരാതിപ്പെട്ടി

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്ക്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം തന്നെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുകയും പരാതികൾ യഥോചിതം പരിഗണിച്ച് പരിഹരിക്കുകയും ചെയ്യുന്നു.

അടുക്കള

അരമണിക്കൂർ കൊണ്ട് 500 പേർക്ക് ചോറുണ്ടാക്കുന്ന ഹൈടെക്ക് സ്റ്റീം കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പരിശീലനം നൽകി. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുകയും നല്ലൊരു ഭക്ഷണസംസ്കാരം രൂപപ്പെടുത്തുകയും ചെയ്തു.

ഡ്രീം ഫെയർ 2015

2015 നവംബറിൽ ഡ്രീം ഫെയർ 2015 എന്ന പേരിൽ വിദ്യാഭ്യാസ പ്രദർശനം നടന്നു. കാണുക

ജൈവവൈവിധ്യ പാർക്ക്

സ്ക്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2014 - 15 പല നവീകരണ പ്രവർത്തനങ്ങളും നടത്തിയതിനൊപ്പം സ്കൂളിന്റെ മുൻവശത്ത് സുന്ദരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. വായികൂ

അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ

ഹെഡ് മിസ്ട്രസ്സ് കെ എം റഷീദ് ബീഗം
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ ഫിറോസ മൊയ്‌ദു
മലയാളം സി മിനി ഇംഗ്ലീഷ് ഫാത്തിമ അബ്ദു റഹിമാൻ
ഇ കെ റംല
കെ റസീന എം സെലീന
എൻ ഹർഷിദ ഫെബിൻ
അറബി എൻ വി ബിച്ചാമിനബി ജുസ്ന അഷ്റഫ്
ലുബ്ന
മാജിദ ഫിസിക്കൽ എ‍ജുക്കേഷൽ ഫെർഹാന
ഹിന്ദി ആർ ഷെക്കീല ഖാത്തൂൻ ഫിസിക്കൽ സയൻസ് പി പി മറിയംബി
നുബീല എൻ ജിൻഷ കെപി
കമറുന്നിസ സാലിഹ് എം
നേച്ചറൽ സയൻസ് എൻ എം വഹീദ ഹസ്ന സി കെ
ലിജി എംകെ ഗണിതം എസ് വി ഷബാന
ഹസീമ ഹംസ ഫിറോസ മൊയ്തു

കെ

ബജിഷ

കെ പി

സാമൂഹ്യശാസ്ത്രം കെ റുഫ്സാന ബെസീന

ടി കെ

ഒ എം നുസൈബ നസീമ

പി കെ

ജെസീല ഷിനിയ
ഹഫ്‌സീന റഹ്മത്ത് പിവി പ്രവൃത്തി പരിചയം അനീഷ ബാനു
ഫെമി കെ

പാഠ്യേതര പ്രവർത്തനങ്ങൾ

* Catch Them Young

ഓരോ കുട്ടിയും സവിശേഷമായ കഴിവുകളാലും അഭിരുചികളാലും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനാണ്. കുട്ടിയുടെ നൈസർഗികമായ കഴിവുകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നത്. കാലിക്കറ്റ് ഗേൾസ് സ്ക്കൂളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടത്തുകയും അവരുടെ വൈവിധ്യങ്ങളായ സർഗ്ഗശേഷികൾ വളർത്തിയെടുക്കുകയും ചെയ്യുന്ന സവിശേഷ പദ്ധതിയാണ് Catch Them Young. ഇനിയറിയാൻ

അവാർഡുകൾ

         

മാനേജ്മെന്റ്

Dr അലി ഫൈസൽ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

                   

സ്കൂൾ മാനേജ്മെന്റ്

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
കെ.വി.കുഞ്ഞമ്മദ് മാനേജർ & സെക്രട്ടറി
അബ്ദുൽ ജിഫ്രി വൈസ് പ്രസിഡണ്ട്
സി പി മാമുകോയ ജോയിന്റ് സെക്രട്ടറി

മുൻ സാരഥികൾ

വി.ഉമ്മു കുൽസി 1958-1962
സുശീല മാധവൻ 1962-66
പി..പി.രാധ 1966-79
പരിമള ഗിൽബർട്ട് 1979-96
പി.വി.സുജയ 1996-97
ടി.കെ.പാത്തു 1997-2002
സി.പി.ആമിന 2002-2006
കെ.ഏം.ശ്രീദേവി 2006-07
ഷീല ജോസഫ് 2007-11
കെ. എം. റഷീദാ ബീഗം 2011.........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
  • latitude : 11.2381276
  • longitude : 75.7807785999999

{{#multimaps:11.2381276, 75.78077859999999|zoom=18}}