"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== '''സാരഥികൾ''' ==
== '''സാരഥികൾ''' ==
 
[[പ്രമാണം:48134-hm.jpg|നടുവിൽ|ലഘുചിത്രം|204x204px|'''മുനീറ മണ്ണാരിച്ചാലിൽ''' (പ്രധാന അദ്ധ്യാപിക )|പകരം=]]
 
[[പ്രമാണം:48134-pta.jpg|നടുവിൽ|ലഘുചിത്രം|221x221ബിന്ദു|'''ഷഹീർ ബാബു പി കെ''' (പി ടി എ പ്രസിഡന്റ് )]]
[[പ്രമാണം:48134-hm.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു|'''മുനീറ മണ്ണാരിച്ചാലിൽ''' (പ്രധാന അദ്ധ്യാപിക )]]
 
 
 
 





15:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പന്നിപ്പാറ
G.H.S. Pannippara
വിലാസം
പന്നിപ്പാറ

ജി.എച്ച്.എസ് പന്നിപ്പാറ
,
പന്നിപ്പാറ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1932
വിവരങ്ങൾ
ഇമെയിൽghspannippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48134 (സമേതം)
യുഡൈസ് കോഡ്32050101102
വിക്കിഡാറ്റQ64564990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ647
പെൺകുട്ടികൾ639
അദ്ധ്യാപകർ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുനീറ മണ്ണാരിച്ചാലിൽ
പി.ടി.എ. പ്രസിഡണ്ട്ഷഹീർ ബാബു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ കെ ടി
അവസാനം തിരുത്തിയത്
31-01-202248134
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



   എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. ചാലിയാറിന്[1] തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.

ചരിത്രം

1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.കൂടുതൽ അറിയാൻ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

ഇവിടം ഇങ്ങനെയാണ്

വിദ്യാലയപ്രവർത്തനങ്ങളിലൂടെ....

ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ "നാട്ടുകൂട്ടം " കോർണർ പി.ടി.എ കൾ , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ "എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം " പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം .

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1286 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ

സാരഥികൾ

മുനീറ മണ്ണാരിച്ചാലിൽ (പ്രധാന അദ്ധ്യാപിക )
ഷഹീർ ബാബു പി കെ (പി ടി എ പ്രസിഡന്റ് )



സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ 23.5.1917
2 കുഞ്ഞാലൻ കുട്ടി മാസ്റ്റർ 4.5.1923
3 ബാലൻ മാസ്റ്റർ 2.6.1940
4 ഇസ്മയിൽ ഷരീഫ് മാസ്റ്റർ 7.6.1954
5 ഡേവിസ്മാസ്റ്റർ 30.9.1972
6 ചന്ദ്രൻ മാസ്റ്റർ 7.6.1954
7 സാജിദ് പി.കെ. 7.6.1954
8 മുഹമ്മദ് ഓ സി 7.6.1954
9 ബേബിസഫീന 7.6.1954
10 മുനീറ മണ്ണാരിച്ചാലിൽ 7.6.1954

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ ,അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

നേട്ടങ്ങൾ,അവാർഡുകൾ

  • 2014-15 വർഷത്തിൽ SSLC 100 % വിജയം .
  • 2015-16 വർഷത്തിലെ സബ്ജില്ലാ തല ബെസ്ററ് പി ടി എ അവാർഡ് നേടിയ വിദ്യാലയം
  • 2016-17 വർഷത്തിലെ ഏറനാട് മണ്ഡലത്തിലെ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയം.
  • 2017-18 വർഷത്തിൽ SSLC 100 % വിജയം
  • 2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS
  • 2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ
  • വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്
  • 2017-18 നുമാറ്റ്സ് പരീക്ഷയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നാലാം സ്ഥാനവും .
  • 2018-19 വർഷത്തിൽ 14 യു.എസ്.എസ് സ്‌കോളർഷിപ്പ് , 4 പ്രതിഭകൾ
  • 2019 SSLC 100% വിജയം , 6 FULL A PLUS
  • LITTLE KITES 8 അംഗങ്ങൾക്ക് A ഗ്രേഡ്
  • കലാമേള യു പി ജനറൽ ഒന്നാം സ്ഥാനം
  • ഗണിത മേള മൂന്നാം സ്ഥാനം
  • പ്രവർത്തി പരിചയ മേള ഒന്നാം സ്ഥാനം
  • അറബിക് കലോത്സവം രണ്ടാം സ്ഥാനം
  • 2020 വർഷത്തിൽ 13 യു.എസ്.എസ് സ്‌കോളർഷിപ്പ്
  • 2020 SSLC 100% വിജയം , 13 FULL A PLUS , 11 9 A+ , 8 8A+
  • 2020 NMMS 10 സ്‌കോളർഷിപ്പ് , 5 LSS സ്‌കോളർഷിപ്പ്

സ്കൂൾ തനത് പ്രവർത്തനങ്ങൾ

അനുബന്ധം

വഴികാട്ടി

  • .വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
  • കരിപ്പൂർ വിമാനത്താവളം .................... അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.20843583086556, 76.10282232543315|zoom=8}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=1528091" എന്ന താളിൽനിന്ന് ശേഖരിച്ചത്