ജി.എച്ച്.എസ്. പന്നിപ്പാറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രപ്രധാനമായ സ്ഥലങ്ങൾ /ആഘോഷങ്ങൾ

1 .പൊട്ടി പൂരം

  ......................
     കേരളത്തിലെ പ്രസിദ്ധമായ പൊട്ടി പൂരം ഇവിടുത്തെ ഒരു ആഘോഷമാണ്. ജാതി മത ഭേദമന്യേ എല്ലാ വരും ഏറ്റെടുത്ത് നടത്തുന്ന സാമൂഹ്യ ആചാരമായി ഇത് മാറിയിരിക്കുന്നു.

2. തൂക്കുപാലം

 .........................
       കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പന്നിപ്പാറയിലെ പൊട്ടി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പന്നിപ്പാറയേയും പാവണ്ണയേയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം ചാലിയാർ പുഴയ്ക്ക് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. അനേകം വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന ഈ തൂക്കുപാലം പന്നിപ്പാറയെ ലോക ചരിത്രത്തിൽ അറിയപ്പെടുന്ന സ്ഥലമാക്കി മാറ്റി.

3. മയിൽ പാറ

.........................
     പ്രത്യേക കാലത്തിൽ മയിലുകൾ പറന്നിറങ്ങുന്ന സ്ഥലം പന്നിപ്പാറയിലുണ്ട്. തുവ്വക്കാട് എന്ന സ്ഥലത്താണ് ഇത് കൃത്യമായി സ്ഥിതി ചെയ്യുന്നത്.