ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്

‌‌ വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വർഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികൾക്ക് ക്ലാസ് മുറി പഠനപ്രവർത്തനങ്ങൾക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളിൽ മികവുറ്റ പരിശീലനം നൽകുന്ന പദ്ധതിയാണിത്. സ്‌കൂൾ സമയം കഴിഞ്ഞ് ആഴ്ച്ചയിൽ 3 ദിവസം ഒരു മണിക്കൂർ സമയമാണ് പരിശീലനം നൽകുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തിൽ ഉൾപ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങൾക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങൾ ഇവർക്ക് ലഭ്യമാക്കുകയും ചെയ്യും.