ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 133: വരി 133:
</gallery>
</gallery>


=='''വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ'''==


[[പ്രമാണം:16038 august 15.jpg|thumb|left|august15]]
<p style="text-align:justify">15 ആഗസ്ററ്  2020, ഓർക്കാട്ടേരി : ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ ക്ലബിന്റെ നേതൃത്വത്തിൽ വീടുകളിലൊരു ക്കിയ സ്വാതന്ത്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. പതാക ഉയർത്തലിന് ശേഷം, കോവിഡ് കാലത്തെ സ്വാതന്ത്യദിനാഘോഷത്തിന്റെ സ്മരണയ്ക്കായി വീട്ടുവളപ്പിൽ ഫല വൃക്ഷ തൈ നട്ടു. കോവിഡ് അതിജീവന പ്രതിജ്ഞ, സ്വാതന്ത്യ ദിന പ്രഭാഷണം, വീടും, പരിസരവും ശുചീകരണം, ഫലവൃക്ഷതൈ വിതരണം, മാസ്ക്ക് വിതരണം, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പരിപാ ടികളാണ് സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ യദുകൃഷ്ണൻ കെ, നവനീത് ആർ പി, എന്നിവർ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹരായി. സ്കൂളിന്റെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ പ്രധാന അധ്യാപകൻ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. കെ.എസ് സീന, വിജേഷ് പി.ടി., കെ.സജീവൻ, ജി.എസ്. ശിഗേഷ്, ഷോമിത പുരുഷോത്തമൻ, ആബിദ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഇസ്മയിൽ പറമ്പത്ത് പതാക ഉയർത്തി. കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ.സതീശൻ, വി.എസ് ജയ, സഹൽ അമീൻ എന്നിവർ സംസാരിച്ചു.</p>
=='''പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി'''==
=='''പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി'''==
<p style="text-align:justify">ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി.  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.</p>
<p style="text-align:justify">ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി.  ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.</p>

11:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി
വിലാസം
ഓർ‍‍‍‍‍ക്കാട്ടേരി

ഏറാമല പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം05 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ04962547407
ഇമെയിൽvadakara16038@gmail.com
കോഡുകൾ
സ്കൂൾ കോഡ്16038 (സമേതം)
എച്ച് എസ് എസ് കോഡ്10029
വി എച്ച് എസ് എസ് കോഡ്911009
യുഡൈസ് കോഡ്32041300417
വിക്കിഡാറ്റQ64551901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ340
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ670
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ456
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ179
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ വി സീമ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രവീൺ കൈവേലിപുറത്ത്
വൈസ് പ്രിൻസിപ്പൽകെ വാസുദേവൻ
പ്രധാന അദ്ധ്യാപകൻകെ വാസുദേവൻ
പി.ടി.എ. പ്രസിഡണ്ട്രാജൻ കുറുന്താറത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
28-01-202216038
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം 05 ജൂൺ 1961 ൽ സ്ഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.

നേട്ടങ്ങൾ

അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21  അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു.  സ്കൗട്ട് രാജ്യ പുരസ്‌കാർ പരീക്ഷയിൽ വർഷംതോറും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു. ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിലെ എൻ.കെ.ഗോപാലൻ മാസ്റ്റർ, സി.കെ.വാസു മാസ്റ്റർ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രശസ്‌ത കവിയും ചിത്രകാരനുമായ ശ്രീ സോമൻ കടലൂർ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്.

ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ജീവവായുവായി കണ്ട ധീര ദേശാഭിമാനി, സ്വാതന്ത്ര്യസമര നായകൻ, സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറുപ്പ്. അവ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രം അടയാളപ്പെടുത്തിയ മറ്റു പലതുമായിരുന്നു. ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയത്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർ‍‍ത്താവ്. സ്വന്തം ധിഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ. ഭരണകൂടത്തിന്റെ അധീനതക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്. സഹന സമരമുറകളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗൃഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി. പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂല്യങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആദർശധീരൻ. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി. കർഷകസമരത്തെ പിഴുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചങ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ. മൂല്യബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാധ്യമസാരഥി. അടി മുതൽ മുടി വരെ ഗാന്ധിയൻ. ആദർശങ്ങളെ സ്വജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി. എല്ലാത്തിലുമുപരി നാടിന്റെ രാഷ്ട്രീയാചാര്യൻ. ഗ്രന്ഥാലയങ്ങളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും, തൊഴിൽ ശാഖകളും, ആരാധനാലയങ്ങളും, സഹകരണ സ്ഥാപനങ്ങളും, വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും ജീവിച്ച മഹാ മനുഷ്യൻ.

കെ. കുഞ്ഞിരാമകുറുപ്പ്
കെ കുഞ്‍ിരാമക്കുറുപ്പ് ഫൗണ്ടേഷൻ
ഗവർണർ രി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു

കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തുു

ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു

കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം
കെ കുഞ്ഞിരാമക്കുറുപ്പ്‌ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം




എഡ്യൂകെയർ പുരസ്ക്കാരം

ഏറാമല നവംബർ 5, 2021 : മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി. പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.


പ്രമാണം:16038 Educare 1.jpg
എഡ്യൂകെയർ പുരസ്ക്കാരം
എഡ്യൂകെയർ പുരസ്ക്കാരം
എഡ്യൂകെയർ പുരസ്ക്കാരം

വീട്ടിലൊരു പരീക്ഷണ മൂല പദ്ധതിക്ക് തുടക്കമായി

15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്‌ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.


ലാബും ഓഡിറ്റോറിയവും ഉദ്‌ഘാടനം ചെയ്തുു

LAB INAUGURATION

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്‌ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.


LAB INAUGURATION
LAB INAUGURATION

രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വെബിനാർ

ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി വെബിനാർ നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംന സജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കെ.എസ് സീന അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.


പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി

ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഉപതാളുകൾ

എ‍ഡ്യുകെയർ | ഇംഗ്ലീഷ് ക്ലബ്| ഹിന്ദി ക്ലബ് | സംസ്കൃതം ക്ലബ്| അറബിക് ക്ലബ്| ഗാന്ധി ദർശൻ | നന്മ ക്ലബ് |


ഉദ്ഘാടന ചടങ്ങ്




ഗാന്ധസ്മൃതി
അക്ഷരമുറ്റം ശുചിത്വമുറ്റം
വികസന സെമിനാർ
അമ്മമാരുടെ സംഘമം



<

മണ്ണിനെ അറിയാൻ,ചിങ്ങം1
സ്കൂൾബസ് ഉദ്ഘാടനം
" ഓണത്തിന് ഒരു മുറം പച്ചക്കറി "
അമ്മമാരുടെ സംഘമം




നന്മ അവാർഡ്
സ്വാതന്ത്ര്യദിനം
കെ കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ
വിദ്യാർത്ഥികളുടെ
കുട്ടിച്ചന്ത



ചിങ്ങം ഒന്ന്
കെ കെ എം സ്റ്റാഫ്
ഒപ്പന സബ്ജില്ല ഒന്നാം സ്ഥാനം
വിഭവസമാഹരണയജ്ഞം






സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
അദ്ധ്യാപകർ
2018 ൽ വിരമിച്ച അദ്ധ്യാപകർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കൽ അബ്ദുള്ള (എം.എൽ.എ)
  2. ഡോ. കെ കുഞ്ഞമ്മദ്
  3. എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)


ക്ലാസ് ലൈബ്രറി

ഇന്ന് വിദ്യാലയം

ഏറാമല ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് ഇന്ന് ഈ വിദ്യാലയം.ഇവിടെ ഹൈസ്കൂൾ,വൊക്കേഷണൽ ഹയർസെക്കന്ററി,ഹയർസെക്കന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലും കൂടി 1400 ഓളം വിദ്യാർത്ഥികളും അധ്യാപക – അനധ്യാപക ജീവനക്കാരുമായി 80 ഓളം പേരും പ്രവർത്തിച്ചു വരുന്നു.പാഠ്യ-പാഠ്യതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.2015-16 SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചുകൊണ്ട് ഈ സർക്കാർ വിദ്യാലയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പലപ്പോഴും നാട്ടുകാരുടെയും ഭരണകർത്താക്കളുടെയും നേതൃത്വത്തിൽ ശ്രമം നടന്നുവരാറുണ്ട്.ഈ സർക്കാർ വിദ്യാലയത്തിന്റം ഭൗതിക-അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുവാൻ വേണ്ടി സ്ഥലം M.L.A,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രിയ പാർട്ടികൾ,സാമൂഹിക-സാംസ്കാരിക സന്നദ്ധ പ്രവർത്തകർ,പൂർവ്വ വിദ്യാർത്ഥികൾ,പ്രവാസികൾ എന്നിവരുടെ സഹകരണത്തോടെ പ്രിസം ഓർക്കാട്ടേരി എന്ന പദ്ധതിക്ക് രൂപം കൊടുത്ത് ഒരു സമഗ്ര മാസ്റ്റർ പ്ലാൻ പ്രവർത്തിച്ചുവരുന്നതും നമുക്കു പ്രതീക്ഷയേകുന്നു.അതുപോലെ ശ്രീ.സി.കെ.നാണു M.L.A ഫണ്ടിൽ നിന്നു അനുവദിച്ച സ്കൂൾ ബസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെയാണ്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.



ഗാലറി

ചരിത്ര വിജയം

പ്രിസം ഓർക്കാട്ടേരി' പദ്ധതി

'പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു



സംഘനൃത്തം
സബ്ജില്ല ഒന്നാം സ്ഥാനം
ഫുട്ബോൾ ടീം

ഓർമ്മകൾ

വികസന നേട്ടങ്ങൾ

സ്ക്കൂൾ ചിത്രം
  • പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
  • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
  • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
  • . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
  • സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
  • ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മാണം.
  • സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
  • ജില്ലാപഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
  • വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
  • പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
  • ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
  • . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്‌.
  • ജില്ലാപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
  • . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
  • . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ്‌ വക)







വിവിധ ബ്ലോഗുകൾ




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു

{{#multimaps:11.66831,75.59378|zoom=18}}