"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 175: | വരി 175: | ||
''' [[{{PAGENAME}}/സംസ്കൃതം ക്ലബ്|സംസ്കൃതം ക്ലബ്]]''' | | ''' [[{{PAGENAME}}/സംസ്കൃതം ക്ലബ്|സംസ്കൃതം ക്ലബ്]]''' | | ||
''' [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്]]''' | ''' [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്]]''' | ||
''' [[{{PAGENAME}}/ഗാന്ധി ദർശൻ |ഗാന്ധി ദർശൻ ]]''' | |||
</font> | </font> | ||
10:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | |
|---|---|
| വിലാസം | |
ഓർക്കാട്ടേരി ഏറാമല പി.ഒ. , 673501 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 05 - ജൂൺ - 1961 |
| വിവരങ്ങൾ | |
| ഫോൺ | 04962547407 |
| ഇമെയിൽ | vadakara16038@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10029 |
| വി എച്ച് എസ് എസ് കോഡ് | 911009 |
| യുഡൈസ് കോഡ് | 32041300417 |
| വിക്കിഡാറ്റ | Q64551901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല ഗ്രാമപഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 340 |
| പെൺകുട്ടികൾ | 330 |
| ആകെ വിദ്യാർത്ഥികൾ | 670 |
| അദ്ധ്യാപകർ | 30 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 201 |
| പെൺകുട്ടികൾ | 255 |
| ആകെ വിദ്യാർത്ഥികൾ | 456 |
| അദ്ധ്യാപകർ | 17 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 146 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 179 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എൻ വി സീമ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രവീൺ കൈവേലിപുറത്ത് |
| വൈസ് പ്രിൻസിപ്പൽ | കെ വാസുദേവൻ |
| പ്രധാന അദ്ധ്യാപകൻ | കെ വാസുദേവൻ |
| പി.ടി.എ. പ്രസിഡണ്ട് | രാജൻ കുറുന്താറത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 16038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിൽ കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ സ്ഥിതിചെയ്യുന്നു. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഈ സർക്കാർ വിദ്യാലയം 05 ജൂൺ 1961 ൽ സ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്ക് ഭാഗത്ത് അധികം വികസിതമല്ലാത്ത ഒരു പ്രദേശം - മലബാറിലെ ഏറാമല വില്ലേജ്. സ്വാതന്ത്ര്യസമര ചരിത്ര നായകരുടെ പാദസ്പർശമേറ്റ സ്ഥലം. സമരനായകർക്ക് ഊർജ്ജവും ദിശാബോധവും പകർന്ന വ്യക്തികളുടെ ജ്വലിക്കുന്ന ഓർമകളുള്ള ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്നത് ഒരു സ്വപ്നമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. ഇതോടൊപ്പം ഓഫീസ് മുറികളും കംമ്പ്യൂട്ടർ ലാബും ലൈബ്രറി കം റീഡിങ്ങ റൂമും സയൻസ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളി ലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബുകളുമുണ്ട്. വൊക്കേഷണൽ ഹയർസെക്കന്റ റിക്ക് 3 കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും 1 കമ്പ്യൂട്ടര് ലാബും 1 പ്രിന്റിങ്ങ് ലാബും 1 എം ആർ ആർ ടി വി ലാബും ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ 2 ഓഡിറ്റോറിയങ്ങളുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് അതിവിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കിടപ്പുരോഗികൾ ക്കുള്ള സഹായങ്ങൾ, കുട്ടിചന്ത, കാർഷിക പാഠശാലകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്കൂൾ നടത്തിവരുന്നു ണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന '''എൻ.എസ്.എസ്''' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
നേട്ടങ്ങൾ
അധ്യാപകരുടെയും പി.ടി.എ യുടെയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടുകയും വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെയ്കുകയും ചെയ്ത വിദ്യാലയമാണിത്. 2020 - 21 അധ്യയന വർഷത്തിൽ നൂറുമേനിയോടൊപ്പം 100 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും ചെയ്തു. സ്കൗട്ട് രാജ്യ പുരസ്കാർ പരീക്ഷയിൽ വർഷംതോറും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടാതെ മാതൃഭൂമി വി കെ സി നന്മ അവാർഡ്, മാതൃഭൂമി സീഡ് അവാർഡ്, സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിജയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐ ടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1984 ൽ രാജസ്ഥാനിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു. ഓർക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച അരവിന്ദാക്ഷൻ എന്ന വിദ്യാർത്ഥിയെയും എൻ.കെ.ഗോപാലൻമാസ്റ്ററെയും അന്നത്തെ ഇന്ത്യൻ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗ് അഭിനന്ദിക്കുകയുണ്ടായി. ഈ വിദ്യാലയത്തിലെ എൻ.കെ.ഗോപാലൻ മാസ്റ്റർ, സി.കെ.വാസു മാസ്റ്റർ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രശസ്ത കവിയും ചിത്രകാരനുമായ ശ്രീ സോമൻ കടലൂർ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനാണ്.
ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ജീവവായുവായി കണ്ട ധീര ദേശാഭിമാനി, സ്വാതന്ത്ര്യസമര നായകൻ, സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറുപ്പ്. അവ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രം അടയാളപ്പെടുത്തിയ മറ്റു പലതുമായിരുന്നു. ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയത്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ്. സ്വന്തം ധിഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ. ഭരണകൂടത്തിന്റെ അധീനതക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്. സഹന സമരമുറകളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗൃഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി. പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂല്യങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആദർശധീരൻ. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി. കർഷകസമരത്തെ പിഴുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചങ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ. മൂല്യബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാധ്യമസാരഥി. അടി മുതൽ മുടി വരെ ഗാന്ധിയൻ. ആദർശങ്ങളെ സ്വജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി. എല്ലാത്തിലുമുപരി നാടിന്റെ രാഷ്ട്രീയാചാര്യൻ. ഗ്രന്ഥാലയങ്ങളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും, തൊഴിൽ ശാഖകളും, ആരാധനാലയങ്ങളും, സഹകരണ സ്ഥാപനങ്ങളും, വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും ജീവിച്ച മഹാ മനുഷ്യൻ.
ഗവർണർ രി സദാശിവം ഉദ്ഘാടനം ചെയ്യുന്നു |
കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തുു
ഏറാമല നവംബർ 12, 2021 : കെ കെ എം ജി വി എച്ച് എസ് എസിൽ നിർമിച്ച കെ കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരം എം വി ശ്രെയംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്ഥാപകനും സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. അന്തരിച്ച എം പി വീരേന്ദ്രകുമാർ, എം പി ആയിരിക്കുമ്പോഴാണ് മന്ദിരത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്. യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തമ്പുരയിൽ അധ്യക്ഷയായി. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ, വാർഡ് അംഗം സീമ തൊണ്ടായി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം കെ ഭാസ്കരൻ, പി കെ കുഞ്ഞിക്കണ്ണൻ, എം സി അശോകൻ, ടി എൻ കെ ശശീന്ദ്രൻ, ഉസ്മാൻ പിണങ്ങോട്ട്, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽ എൻ വി സീമ, വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു
കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്
വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.
സ്നേഹഭവനം പദ്ധതിയിലൂടെ കൂട്ടുകാർക്ക് കൈത്താങ്ങായി സ്കൗട്ട് & ഗൈഡ്സ്
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് വിഷൻ 2021-2026 ന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പരിപാടികളിൽ സ്നേഹഭവനം പദ്ധതി വേറിട്ടു നിൽക്കുന്നു. ഈ പദ്ധതിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കെ കെ എം ജി വി എച്ച് എസ് എസ് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. സാമൂഹ്യ ബോധവും മാനവസേവയും ജീവിതത്തിലെ മഹത്തായ മൂല്യങ്ങളാണ് എന്ന് ഈ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.
എഡ്യൂകെയർ പുരസ്ക്കാരം
ഏറാമല നവംബർ 5, 2021 : മികച്ച വിജയം കൈവരിച്ച സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്സ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് സമർപ്പിച്ചു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്സ്.സി. പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വീട്ടിലൊരു പരീക്ഷണ മൂല പദ്ധതിക്ക് തുടക്കമായി
15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.
മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി
2 ഒക്ടോബർ 2021, ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗാന്ധിദർശൻ ക്ലബ് ആവിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ എന്നിവർ പങ്കെടുത്തു.
151 പ്രഭാഷണങ്ങളിൽ ഗാന്ധി ജയന്തി ആഘോഷം
2 ഒക്ടോബർ 2020, മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജി 151 പ്രഭാഷണങ്ങളിൽ എന്ന ബൃഹത്തായ പരിപാടി നടത്തപ്പെട്ടു. പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ, ചോമ്പാൽ സബ് ജില്ലാ എ.ഇ.ഓ. എം ആർ വിജയൻ, വിദ്യാഭ്യാസ പ്രവർത്തകരായ കെ. ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.
ലാബും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തുു

ഏറാമലസെപ്റ്റംബർ 7, 2020 : ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഓഡിറ്റോറിയവും വി എച്ച് എസ് ഇ ലാബും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ടി ശ്രീധരൻ മുഖ്യ അഥിതിയായി. അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിഷ, ഹെഡ്മാസ്റ്റർ കെ വാസുദേവൻ, പ്രിൻസിപ്പൽമാരായ കെ പി പ്രവീൺ, ഇസ്മയിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതം പറഞ്ഞു.
രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വെബിനാർ
ഏറാമല : ഓർക്കാട്ടേരി കെ.കെ.എം. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.ആർ.ജി, രക്ഷിതാക്കൾക്കായി ഗൂഗിൾ മീറ്റ് വഴി വെബിനാർ നടത്തി. എട്ടാം തരം മുതൽ പത്ത് വരെയുള്ള പതിനേഴ് ഡിവിഷനുകളിൽ നടത്തിയ ക്ലാസ് പി.ടി.എ കൾക്ക് തുടർച്ചയായാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയായി മീറ്റ് സംഘടിപ്പിച്ചത്. പ്രധാന അധ്യാപകൻ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കക്കട്ടിൽ കരുണ പോളിക്ലിനിക്കിലെ കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് ഷംന സജിത്ത് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കെ.എസ് സീന അധ്യക്ഷയായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കെ.പി സാങ്കേതിക സഹായം നൽകി.
-
google meet
-
google meet1
വീടുകളിൽ സ്വാതന്ത്യദിനാഘോഷമൊരുക്കി ഗാന്ധിദർശൻ

15 ആഗസ്ററ് 2020, ഓർക്കാട്ടേരി : ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ ക്ലബിന്റെ നേതൃത്വത്തിൽ വീടുകളിലൊരു ക്കിയ സ്വാതന്ത്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും പങ്കാളികളായി. പതാക ഉയർത്തലിന് ശേഷം, കോവിഡ് കാലത്തെ സ്വാതന്ത്യദിനാഘോഷത്തിന്റെ സ്മരണയ്ക്കായി വീട്ടുവളപ്പിൽ ഫല വൃക്ഷ തൈ നട്ടു. കോവിഡ് അതിജീവന പ്രതിജ്ഞ, സ്വാതന്ത്യ ദിന പ്രഭാഷണം, വീടും, പരിസരവും ശുചീകരണം, ഫലവൃക്ഷതൈ വിതരണം, മാസ്ക്ക് വിതരണം, പച്ചക്കറി കൃഷി തുടങ്ങിയ ക്രിയാത്മക പരിപാ ടികളാണ് സംഘടിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ യദുകൃഷ്ണൻ കെ, നവനീത് ആർ പി, എന്നിവർ ഗാന്ധിദർശൻ പുരസ്കാരത്തിന് അർഹരായി. സ്കൂളിന്റെ സ്വാതന്ത്യദിനാഘോഷ പരിപാടികൾ പ്രധാന അധ്യാപകൻ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. കെ.എസ് സീന, വിജേഷ് പി.ടി., കെ.സജീവൻ, ജി.എസ്. ശിഗേഷ്, ഷോമിത പുരുഷോത്തമൻ, ആബിദ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് ഇസ്മയിൽ പറമ്പത്ത് പതാക ഉയർത്തി. കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, വി.കെ.സതീശൻ, വി.എസ് ജയ, സഹൽ അമീൻ എന്നിവർ സംസാരിച്ചു.
പ്രളയബാധിത പ്രദേശത്തെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി
ഏറാമല: പ്രളയ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികളുടെ കുടുംബങ്ങൾക്ക് നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല ഓണ കിറ്റുകൾ നൽകി. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂളിലെ 20 കുടുംബങ്ങൾക്കുള്ള കിറ്റുകൾ പ്രധാന അധ്യാപിക കെ.ബേബി ടീച്ചർ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് അഖിലേന്ദ്രൻ നരിപ്പറ്റ, സെക്രട്ടറി ഒ.അനീഷ്, എം.കെ.ശ്രീജിത്ത്, രജിൽ കാരപ്പറമ്പത്ത്, പി.കെ.സുമ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
-
ഓണകിറ്റ് നൽകി.
ഉപതാളുകൾ
നന്മ ക്ലബ് | എഡ്യുകെയർ | ഇംഗ്ലീഷ് ക്ലബ്| ഹിന്ദി ക്ലബ് | സംസ്കൃതം ക്ലബ് | അറബിക് ക്ലബ് ഗാന്ധി ദർശൻ
-
കെ.കുഞ്ഞിരാമക്കുറുപ്പ്
-
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
-
ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം
-
വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
-
നന്മയുടെ കൈത്താങ്ങ്
-
ബഡ്സ് സ്ക്കൂളിന് സഹായം
-
ഹിരോഷിമ-നാഗസാക്കി skit
-
നന്മ അവാർഡ് ഏറ്റുവാങ്ങുന്നു
-
സ്നേഹസന്ദേശയാത്ര
-
അനുമോദനചടങ്ങ്
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഉന്നതവിജയികൾക്ക് സ്വീകരണം
-
മാലിന്യ രഹിത ഭവനം പദ്ധതി ഉദ്ഘാടനം
-
എഡ്യൂകെയർ പുരസ്ക്കാരം
<
കുട്ടിച്ചന്ത |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
| അദ്ധ്യാപകർ |
| 2018 ൽ വിരമിച്ച അദ്ധ്യാപകർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറക്കൽ അബ്ദുള്ള (എം.എൽ.എ)
- ഡോ. കെ കുഞ്ഞമ്മദ്
- എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)

ഇന്ന് വിദ്യാലയം
ഗാലറി

-
HEADMASTER വാസുദേവൻ കെ
-
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
-
വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
-
ലഹരി വിരുദ്ധ റാലി
-
സയൻസ് excellency award
-
വായനാദിനം
-
മിന്നുന്ന വിജയം
-
മധുരം മലയാളം
-
little kites
-
INAUGURATION OF NEW BUILDING
-
അമ്മമാരുടം സംഗമം
-
മണ്ണിനെ അറിയാൻ,ചിങ്ങം1
പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു

സബ്ജില്ല ഒന്നാം സ്ഥാനം

ഓർമ്മകൾ
-
ശുചിത്വ മിഷൻ അവാർഡ്
-
ഉന്നത വിജയികൾക്ക് സ്വീകരണം
-
ലഹരി വിരുദ്ധ റാലി
-
" ഓണത്തിന് ഒരു മുറം പച്ചക്കറി "
-
വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം
-
ലഹരി വിരുദ്ധദിന
പോസ്ററർ രചനാമത്സരം
വിജയികൾ -
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
സ്വാതന്ത്ര്യദിനം 2018
-
best scout master award satheesan master
-
സ്ക്കൂൾ അസ്സംബ്ലി
-
ബോധവത്ക്കരണ ക്ലാസ്-M R VACCIN
-
ലഹരി വിരുദ്ധ ദിനം
-
വൃക്ഷത്തൈകളുമായി ജെ ആർ സി
വികസന നേട്ടങ്ങൾ

- പ്രിസം – ഓർക്കാട്ടേരി സമഗ്ര മാസ്റ്റർപ്ലാൻ.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂലിന് 9 മുറികളുള്ള കെട്ടിടം.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി.
- . മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തിന് കെട്ടിട ഉദ്ഘാടനം.
- ഹയർസെക്കൻഡറി ഡയറക്റ്ററേറ്റ് ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് യൂണിറ്റ് നിർമ്മാണം.
- സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ്.
- ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വി എച്ച് എസ് സി കെട്ടിട വൈദ്യുതീകരണം.
- വി എച്ച് എസ് സി പ്രിൻറിംഗ് ലാബ് നവീകരണം.
- പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ വി എച്ച് എസ് സി ക്ലാസ്റൂം നവീകരണം.
- ഹൈസ്കൂൾ കിച്ചൺ നവീകരണം, വൈദ്യുതീകരണം, ടൈൽ പാകൽ.
- . ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ്.
- ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വി എച്ച് എസ് സി കെട്ടിട നിർമ്മാണം, ചുറ്റുമതിൽ എന്നിവയ്ക്ക് അനുമതി.
- . സി കെ നാണു എം. എൽ. എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹൈസ്കൂളിന് സ്ത്രീ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയത്തിന് അനുമതി.
- . ഹൈസ്കൂൾ വിഭാഗത്തിന് സ്മാർട്ട് ക്ലാസ്റൂം സജ്ജീകരണം. (റോട്ടറി ക്ലബ് വക)
വിവിധ ബ്ലോഗുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഓർക്കാട്ടേരിയിൽ നിന്നും 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു
{{#multimaps:11.66831,75.59378|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16038
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ









































