"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോ ബോക്സ്) |
(ചെ.)No edit summary |
||
വരി 291: | വരി 291: | ||
Health Club | Health Club | ||
Gandhi Darsan | |||
Environment Club | Environment Club | ||
വരി 311: | വരി 311: | ||
Grama Panchayath ..............: Mathilakam | Grama Panchayath ..............: Mathilakam | ||
<br> | <br> | ||
Manager ...............................: Rev. Fr. Joseph | Manager ...............................: Rev. Fr. Joseph Maliakkal | ||
<br> | <br> | ||
Headmistress .......................: | Headmistress .......................: Shri. V. K. Mujeeb Rehiman | ||
<br> | <br> | ||
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India. | School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India. | ||
Phone ...................................: 0480 2847200 | Phone ...................................: 0480 2847200 | ||
< | < | ||
E-mail ...................................: stjosephshsmathilakam@yahoo. | E-mail ...................................: stjosephshsmathilakam@yahoo.com | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:30, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം | |
---|---|
വിലാസം | |
മതിലകം മതിലകം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 0480 2847200 |
ഇമെയിൽ | stjosephshsmathilakam@yahoo.com |
വെബ്സൈറ്റ് | sjhsmathilakam.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23070 (സമേതം) |
എച്ച് എസ് എസ് കോഡ് | 08184 |
യുഡൈസ് കോഡ് | 32071001202 |
വിക്കിഡാറ്റ | Q64090509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2189 |
പെൺകുട്ടികൾ | 1410 |
ആകെ വിദ്യാർത്ഥികൾ | 3959 |
അദ്ധ്യാപകർ | 125 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 360 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലി എ പി |
പ്രധാന അദ്ധ്യാപകൻ | മുജീബ് റഹിമാൻ വി കെ |
പി.ടി.എ. പ്രസിഡണ്ട് | അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഹിയാനത് അൻസാരി |
അവസാനം തിരുത്തിയത് | |
04-01-2022 | 23070 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
"സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി"'
"ഏറ്റവും കൂറ്റുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"
സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ മതിലകം
ചരിത്രതാളുകൾ മറിക്കുമ്പോൾ'
കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്. തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.
പല മതങ്ങളുടേയും ഒരു കൂട്ടായ്മ അന്ന് ഇവിടെ ഉണ്ടായിരുന്നു.ജൈനരും, ബുദ്ധമതക്കാരും,യഹൂദരും, ക്രിസ്ത്യാനികളും, മുസ്ലിമുകളും, ഹൈന്ദവരും ഇവിടെ അവരവരുടെ ആരാധനാലയങ്ങൾ സ്ഥാപിച്ചിരുന്നു. മതസൗഹാർദ്ദത്തിൻറെ പ്രതീകമായി തൃക്കണാമതിലകം ശോഭിച്ചിരുന്നു എന്ന് ചുരുക്കം. മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ സഹായിക്കുകയാണല്ലോ വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. സർവ്വ മനുഷ്യരുടെയും സർവ്വതോമുഖമായ വളർച്ചയാണ് വിദ്യഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ഇവിടത്തെ വിദ്യ പല മേഖലകളെയും വളർച്ചക്ക് ഉതകത്തക്കതായിരുന്നു. ചേര രാജാക്കൻമാരുടെ നാശത്തോടെ തൃക്കണാമതിലകത്തിന്റെയും ഒപ്പം വിദ്യാകേന്ദങ്ങളുടെയും വിദ്യയിടെയും ശോഭ മങ്ങി . പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ വേണമെന്ന മിഷണറിമാരുടെ തീരുമാനമനുസരിച്ച് അക്കാലത്ത് ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചു. 1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. അന്നിവിടെ അദ്ധ്യാപകവൃത്തി നിർവഹിച്ചിരുന്നത് കോഴിക്കോട്ടു നിന്നും വന്ന ബ്രാഹ്മണരായിരുന്നു. 41 വിദ്യാർത്ഥികളാണ് അന്ന് ഇവിടെ അദ്ധ്യയനം നടത്തിയിരുന്നത്. 1912 ൽ വിദ്യാലയം ഒരു എലമെന്ററി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊക്കെ ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. 1945 വരെ പള്ളി മാനേജ്മെന്റാണ് അദ്ധ്യപകർക്ക് ശമ്പളം നല്കിയിരുന്നത്. ഇന്നത്തെ എൽ.കെജി യുകെ.ജി എന്നിവക്ക് പകരം സ്ക്കൂളിൽ ചെറിയ ശിശു വലിയ ശിശു ക്ലാസുകളും ഒരു നെയ്ത്ത് ശാലയും പള്ളിയുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു . 1940 ൽ ആണ് പള്ളിയുടെ സമീപത്തായി ഒരു കോൺവെന്റ് ആരംഭിച്ചത്. എന്നാൽ 1953 ൽ ആണ് ഇന്നത്തെ ഒ.എൽ.എഫ്.ജി.എച്ച് സ്ക്കൂൾ നിലവിൽ വരുന്നത്. ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികൾ കോൺവെന്റ് സ്ക്കൂളിലേക്ക് മാറിയതോടെ സെന്റ് ജോസഫ്സ് ബോയ്സ് സ്ക്കൂള് മാത്രമായി അൽപ്പം ശുഷ്കിച്ചു എന്ന് പറയാം. ശ്രീ.കെ.ടി.അച്ചുതൻ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെയും അന്നത്തെ മാനേജർ അയിരുന്ന റവ.ഫാ.ബ്ലെയ്സ്.ഡി.ആൽമേഡയുടെയും മതിലകത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശ്രീമാൻ ഒ.എ ഫ്രാൻസിസിന്റെയും ശ്രമഫലമായി 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. 1967 ൽ ആണ് ഇവിടത്തെ എസ്.എസ്.എൽ.സി ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്.അന്ന് ആകെ പരീക്ഷ എഴുതിയവർ 19 പേർ മാത്രമായിരുന്നു. അന്ന് തന്നെ സ്ക്കൂളിന് 65% വിജയം കൈവരിക്കാൻ കഴിഞ്ഞു. സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ പ്രഥമ ഭരണ സാരഥിയായിരുന്ന ശ്രീമാൻ ഒ.എ .ജോസ് മാസ്റ്റർ ഇന്നും അത്യാദരവുകളോടെ സ്മമരിക്കപ്പെടുന്നു. പിന്നീടുള്ള സ്ക്കൂളിന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു. 1993 മുതൽ ഇവിടെ പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. ഇന്നിവിടെ കെ.ജി വിഭാഗം മാറ്റി നിർത്തിയാൽ ആകെ 49 ഡിവിഷൻ പ്രവർത്തിക്കുന്നു. എൽ.പി-8 ,യു.പി-11,എച്ച്എസ്-30. 5,6 ക്ലാസുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു. ഈ വർഷം ഇവിടെ 2200 ഓളം വിദ്യാർത്ഥികളും 70 ഓളം അദ്ധ്യാപകരും 7 അനദ്ധ്യാപകരും ഉണ്ട് . ഇന്ന് സെന്റ് ജോസഫ്സ് വിദ്യാലയമാകുന്ന വടവൃക്ഷം പടർന്നു പന്തലിച്ച് മതിലകം പ്രദേശത്തിന് കുളിർമ്മയേകി നില കൊള്ളുകയാണ്. 3.5ഏക്കർ പ്രദേശത്ത് 3 നിലയുള്ള കോൺക്രീറ്റ് കെട്ടിടവും യു.പി ,എൽ.പി എന്നിവയുടെ ഓടിട്ട കെട്ടിടങ്ങളും ഓട്ട് ഡോർ സ്റ്റേജും അതിനോടനുബന്ഡിച്ചുള്ള ഓടിട്ട കെട്ടിടവും സ്ക്കൂളിനുണ്ട്. കൂടാതെ ഓഫീസ് റീം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര, കുട്ടികൾക്കും,അദ്ധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റുകൾ, വെള്ള ടാങ്കുകൾ, പൈപ്പ് സെറ്റകൾ, അക്വാഗാഡ് എന്നിവയും വിദ്യാലയത്തിനോടനുബന്ധിച്ചുണ്ട്.വിദ്യഭ്യാസ മേഖലകളിൽ മാത്രമല്ല കലാ കായിക രംഗങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കോട്ടപ്പുറം മുതൽ ചേറ്റുവ വരെയുള്ള വിദ്യാലയങ്ങളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെഎസ്.എസ്.എൽ.സി പരീക്ഷക്കിരുത്തി മികച്ച വിജയശതമാനം കാഴ്ചവെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്. മികച്ച നിലവാരം പുലർത്തുന്ന ലൈബ്രറി, ദൃശ്യശ്രവ്യ ബോധനോപകരണങ്ങൾ, ലാബ്, സ്ക്കൂൾ ബസ്, ശുദ്ധ ജല സൗകര്യം ഇതെല്ലാം ഈ വിദ്യാലയത്തിലുണ്ട്. ഇന്ന് ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി.പി.റോസി ടീച്ചർ അണ്. ശ്രീ.വിശ്വനാഥൻ പ്രസിഡന്റായുള്ള അദ്ധ്യാപക രക്ഷകർതൃ സമിതിയും ശ്രീമതി ജലജ വിശ്വനാഥൻ പ്രസിഡന്റായ മദർ പി.ടി.എയും സജീവമായി പ്രവർത്തിക്കുന്നു. 2002-2003 ൽ ശ്രീ എം.എ .യൂസഫ് മാസ്റ്റർക്ക് ലഭിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ് സംസ്ഥാന തലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്. വിഞ്ജാനത്തിന്റെ പ്രകാശം പരിസരപ്രാന്തങ്ങളിലെ ഇളം തലമുറയുടെ മന്നസ്സിലേക്ക് പകർന്ന് കൊണ്ട് ഈ വിദ്യാലയം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
1.ചരിത്ര പശ്ചാത്തലം
മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999 ല് ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി.
സ്ക്കൂൾ അധികാരികൾ
1. മാനേജർ മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോഷി കല്ലറക്കൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
2.ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് എൽ. കെ. ജി മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളുടേയും മുഖ്യ ചുമതല ഹെഡ്മാസ്റ്ററിനോ ഹെഡ്മിസ്ട്രസിനോ ആണ്
3.ഡപ്യൂട്ടി ഹെഡ്മാസ്റ്റർ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ് സ്ക്കൂൾ ഭരണകാര്യങ്ങളിൽ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസിനെ സഹായിക്കുവാൻ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ് ഉണ്ട്.
4.സ്ക്കൂളിലെ അദ്ധ്യാപകർ
ഏകദേശ്ം 75 അദ്ധ്യാപകർ ഉൺട്
5.സ്ക്കൂളിലെ അനദ്ധ്യാപകർ
ഏകദേശ്ം 10 അനദ്ധ്യാപകർ ഉൺട്
സ്ക്കൂൾ സൌകര്യങ്ങൾ ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവിൽ 5 ഏക്കറിലധികം സ്ഥലത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എൽ. കെ. ജി മുതൽ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ ഇപ്പോൾ അധ്യയനം നടത്തുന്നു. വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽക്കണ്ട്കൊണ്ട് സ്ക്കൂൾ അധികൃതർ വിപുലമായ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. കമൽ, സവിധായകൻ
1.ഇൻഡോർ കളിസാമഗ്രികൾ
സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എൽ. കെ. ജി/യു. കെ. ജി വിദ്യാർത്ഥികൾക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാൽ തുടങ്ങയ കളി സാമഗ്രികൾ ഒരുക്കിയിരിക്കുന്നു.
2.വിശാലമായ ഗ്രൌണ്ട്
വിദ്യാർത്ഥികളുടെ കായികവളർച്ച ലക്ഷ്യമാക്കി വിവിധ കളികളിലേർപ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.
3.ഫിസിക്കൽ എജ്യൂക്കേഷൻ
ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നല്ല രീതിയിൽ ഒരു വോളിബോൾ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചുവരുന്നു. വാർഷിക സ്പോർട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ നല്കി വരികയും ചെയ്യുന്നു.
4. സാഹിത്യ സമാജം 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.
5.കലാപഠന ക്ലാസുകൾ
സംഗീതം, ഉപകരണസംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്ക് പ്രത്യേകം ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തുന്നു.
6.കയ്യെഴുത്ത് മാസിക
കുട്ടികളുടെ രചനകളും കാർട്ടൂണുകളും മറ്റും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വർഷവും സ്ക്കൂൾ വാർഷികദിനത്തിൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു വരുന്നു.
7.കമ്പ്യൂട്ടർ ലാബ്
5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാന നിലമെച്ചപ്പെടുത്തുന്നതിനു വേണ്ടി ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
8.ശുദ്ധജല വിതരണം
സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന് …......ലിറ്റർ വെള്ളം ശുദ്ധീകരിക്കുവാൻ ശേഷിയുള്ള ഒരു അക്വാ ഗ്വാർഡ് പ്രവർത്തിക്കുന്നു.
9.വിവിധ ക്ലബ്ബുകൾ
സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, പരിസ്ഥിതി, പോപ്പുലേഷൻ തുടങ്ങിയ വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വ്യക്തിത്വ വികസനം സാദ്ധ്യമാക്കുവാൻ കുട്ടികൾക്ക സാധിക്കുന്നു.
10.സ്ക്കൂൾ പാർലമെന്റ്
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ഈ സമാജം വഴി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു.
11.ബുക്ക് സൊസൈറ്റി
സ്ക്കുളിലെ മുഴുവന് വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് തന്നെ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി പുസ്തക സൊസൈറ്റി ഇവിടെ പ്രവർത്തിച്ച് വരുന്നു.ബുക്ക ഡിപ്പോയിൽ നിന്ന് പുസ്തകം എത്തുന്ന മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ ഈ സൊസൈറ്റിയിൽ നിന്നും പുസ്തക വിതരണം ആരംഭിക്കുന്നു.
12.ബസ് സർവ്വീസ്
വിദ്യാർത്ഥികളുടെ യാത്രക്ലേശം പരമാവധി കുറയ്ക്കുവാൻ സഹായിക്കുന്ന വിധത്തിൽ ബസ് സർവ്വീസ് നടത്തിവരുന്നു.
13.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്ലാസുകൾ സമർത്ഥരും തല്പരരുമായ കുട്ടികൾക്കുവേണ്ടി ഇത്തരത്തിലുള്ള ക്ലാസുകൾ ശനിയാഴ്ച സംഘടിപ്പിക്കുന്നു.
14.പ്രതിഭാ സംഗമം
മദ്ധ്യവേനലവധിക്കാലത്ത് താല്പര്യമുള്ള മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു
'Location'
St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea. <googlemap version="0.9" lat="10.29328" lon="76.166089" zoom="16" width="350" height="350"> 10.29206, 76.165544, St. Joseph's HS Mathilakam </googlemap>
History
St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil. In 1904, a primary school, namely "R.C. School" had been started by St. Joseph's Latin Church, Mathilakam. The teachers were Brahmin pandits from Kozhikode. The number of students were 41 during that period. In 1912, the school was upgraded as a elementary School. Again, in 1964, by the munificent and devoted efforts of Shri. K.T. Achuthan (Transport Minister of kerala), Fr. Blaze Almeda (Manager) and several well wishers resulted in the second upgradation of the School as a High School. St. Joseph's High School today spread over in 3.5 acres with 61 divisions and more than 2800 students in LP, UP and HS Sections. A KG section is also functioning here.
About us
Courses Offered:
LKG & UKG ( English medium only) -- 2 Divisions each LP Section – Std. I to IV (Both English & Malayalam medium) – 16 Divisions UP Section – Std. V to VII (Both English & Malayalam medium) – 15 Divisions HS Section – Std. VIII to X (Both English & Malayalam medium) – 30 Divisions Our Present Strength is 2893 Students. We have about 85 Teaching & non teachng staff.
Child centred education via Constructivism and Critical pedagogy approaches imparted.
Facilities Provided:
A well equipped Library with a vast collection of books & Considerable number of CDs (Digital Library) on extra information. A distinctively classy MULTIMEDIA ROOM as well as well furnished Conference Hall. Full fledged Computer Labs (2 Nos.) with 30 computers. Target oriented Sports Coaching especially in Volley ball & Athletics. Extended hours for extra curricular pack – KALAKSHETHRA Really a centre of Formation, Information and Transformation
Achievements
Our Last 6 Years SSLC Results: 2004 : 96%
2005 : 75%
2006 : 95%
2007 : 95%
2008 : 99%
2009 : 99%
2010 : 99%
Major Achievements:
State IT Award for Best IT School Lab in Thrissur Dt. - 2009-'10
State Award for More "SC Students passed" in SSLC 2009
Kodungallur Sub. District
"Kerala School Kalotsavam"
Over all winner.......Last 5 years
State level Kerala School Kalotsavam : Band A grade
State level IT Multimedia Presentation : 2nd A grade Asif Iqbal Kakkassery in 2007-'08
'State level IT Multimedia Presentation : Ist A grade Anzal K A in 2008-'09'
Revenue Dt. level IT Multimedia Presentation : Ist A grade Ajmal M. Akbar in 2009-'10
State Level Teachers competition, Teaching Aid : A Grade Joji Joseph
State Level Maths games competiotion : B Grade Sreeram P R
State level Atheletic meet Participants : Harikrishnan M.U. & Nandakishore
Member in Thrissur Dist. Volleyball team, Winner of State championship : Anupriya U.M.
Conducted Revenue Dt., Thrissur "Kerala School Kalotsavam" in 2008-'09
Extra Curricular Activities
PTA & MPTA The exemplary service of PTA & MPTA is a boost in the well functioning of the school. PTA President : Shri. Viswanathan MPTA President : Career Guidance: We arrange classes by eminent persons for the SSLC Students to help them in selecting the career in accordance with their talents. Student Parliament: Student parliament is formed on the strong pillars of democracy. So that the students can imbibe the democratic values in their very school days itself. Scouts & Guides: One of the best troops in Thrissur District. Scouts and Guides carry out their activities under the supervision of trained teachers. Arts: Extended hours for Cultural Activities – KALAKSHETHRA Sports: Target oriented Sports Coaching especially in Volley ball & Athletics. Clubs: The activities of the following clubs add flavour in Teaching Learning process.
Maths Club
Science Club
Social Science Club
IT Corner
State level IT Multimedia Presentation : 2nd A grade Asif Iqbal Kakkassery in 2007-'08
State level IT Multimedia Presentation : Ist A grade Anzal K A in 2008-'09
Revenue Dt. level IT Multimedia Presentation : Ist A grade Ajmal M. Akbar in 2009-'10
Health Club
Gandhi Darsan
Environment Club
Population Club
Literary Club
Contact us
Revenue District ..................: Thrissur
Educational District .............: Irinjalakuda
Educational Sub-District ......: Irinjalakuda
B R C ....................................: Perinjanam
Grama Panchayath ..............: Mathilakam
Manager ...............................: Rev. Fr. Joseph Maliakkal
Headmistress .......................: Shri. V. K. Mujeeb Rehiman
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India.
Phone ...................................: 0480 2847200
<
E-mail ...................................: stjosephshsmathilakam@yahoo.com
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23070
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ