സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റും പിടിഎയും എല്ലാക്കാലവും ശ്രദ്ധിച്ചു വരുന്നു. ഹൈടെക് ക്ലാസ്സ് സംവിധാനം, വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ്, അലമാര, ആവശ്യമായ ഫർണീച്ചറുകൾ, ലൗഡ് സ്പീക്കർ എന്നീ സൗകര്യങ്ങളോടെ അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ ആണ് കുട്ടികൾക്ക് ലഭിച്ചിരുക്കുന്നത്. സയൻസ്, ഗണിതം, കമ്പ്യൂട്ടർ ലാബുകളും, ക്ലാസ്സ് ലൈബ്രറികളും പൊതുവായ ലൈബ്രറിയും ഒഴിവു സമയത്ത് വായിച്ചിരിക്കാൻ വായനചതുര്വങ്ങളും വായിക്കാൻ പുസ്തകങ്ങളും പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാണ്. സബ്ജക്ട് വിദഗ്ദമാരുടെ ക്ലാസ്സുകളും ബോധവത്ക്കണ ക്ലാസ്സുകളും എല്ലാ വിഭാഗം കുട്ടികൾക്ക് നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ പിടിഎ പ്രത്യേകം ശ്രദ്ധ ചൊലുത്താറുണ്ട്. വിവിധ പഠന യാത്രകളും സയൻസ് പരീക്ഷണ സൗകര്യങ്ങളും ശില്പശാലകളും കുട്ടികൾക്ക് എല്ലാ വർഷവും നൽകി വരുന്നു. എൽ.പി ക്ലാസ്സുകളിൽ ടി.വി,ചുമരുകൾകുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി വിഭാഗങ്ങളിൽപച്ചക്കറികളും, പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും, കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള അടുക്കളയുടെ നിലം ടൈൽ ഇട്ടു. അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.

സി.സി ടി.വി ക്യാമറ

സൗന്ദര്യവത്ക്കരണം

പിടിഎയുടെ നേത്യത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂൾകവാടത്തിനോട് ചേർന്നും ഓഫീസിനുമുന്നിലും എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളുടെ മുൻവശങ്ങളിലും മനോഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ മതിലിനോട് ചേർന്ന് ജൈവവൈവിധ്യ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി കുട്ടികൾക്ക് ഇരിക്കാനും വായിക്കാനുമായി മരങ്ങൾക്ക് ചുറ്റും തറകൾ കെട്ടി സൗകര്യപെടുത്തിയിരിക്കുന്നു. പൂന്തോട്ടത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി ഓരോ ക്ലാസ്സുകളേയും ചുമതലപ്പെടുത്തിയിരുക്കുന്നു. ഈ വർഷം റിട്ടയർ ചെയ്ത ബീന ടീച്ചറുടെ സംഭാവനയായി ഓഫീസിന് മുൻവശത്ത് പുൽത്തകിടി നിർമ്മിക്കുകയും ചെടികളും മറ്റും അധ്യാപകർ ഭംഗിയായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്.

1.ഇൻഡോർ കളിസാമഗ്രികൾ

സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എൽ. കെ. ജി/യു. കെ. ജി വിദ്യാർത്ഥികൾക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാൽ തുടങ്ങയ കളി സാമഗ്രികൾ ഒരുക്കിയിരിക്കുന്നു.

2.വിശാലമായ ഗ്രൌണ്ട്

വിദ്യാർത്ഥികളുടെ കായികവളർച്ച ലക്ഷ്യമാക്കി വിവിധ കളികളിലേർപ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.

3.ഫിസിക്കൽ എജ്യൂക്കേഷൻ

ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ നല്ല രീതിയിൽ ഒരു വോളിബോൾ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചുവരുന്നു. വാർഷിക സ്പോർട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ നല്കി വരികയും ചെയ്യുന്നു.

4. സാഹിത്യ സമാജം 5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂർ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.

5.കലാപഠന ക്ലാസുകൾ

സംഗീതം, ഉപകരണസംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്ക് പ്രത്യേകം ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തുന്നു.

6.കയ്യെഴുത്ത് മാസിക

കുട്ടികളുടെ രചനകളും കാർട്ടൂണുകളും മറ്റും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വർഷവും സ്ക്കൂൾ വാർഷികദിനത്തിൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു വരുന്നു.

7.കമ്പ്യൂട്ടർ ലാബ്

5 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാന നിലമെച്ചപ്പെടുത്തുന്നതിനു വേണ്ടി ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.

8.ശുദ്ധജല വിതരണം

സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന് …......ലിറ്റർ വെള്ളം ശുദ്ധീകരിക്കുവാൻ ശേഷിയുള്ള ഒരു അക്വാ ഗ്വാർഡ് പ്രവർത്തിക്കുന്നു.

9.വിവിധ ക്ലബ്ബുകൾ

സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, പരിസ്ഥിതി, പോപ്പുലേഷൻ തുടങ്ങിയ വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വ്യക്തിത്വ വികസനം സാദ്ധ്യമാക്കുവാൻ കുട്ടികൾക്ക സാധിക്കുന്നു.

10.സ്ക്കൂൾ പാർലമെന്റ്

ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ഈ സമാജം വഴി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു.

11.ബുക്ക് സൊസൈറ്റി

സ്ക്കുളിലെ മുഴുവന് വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് തന്നെ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി പുസ്തക സൊസൈറ്റി ഇവിടെ പ്രവർത്തിച്ച് വരുന്നു.ബുക്ക ഡിപ്പോയിൽ നിന്ന് പുസ്തകം എത്തുന്ന മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ ഈ സൊസൈറ്റിയിൽ നിന്നും പുസ്തക വിതരണം ആരംഭിക്കുന്നു.

12.ബസ് സർവ്വീസ്

വിദ്യാർത്ഥികളുടെ യാത്രക്ലേശം പരമാവധി കുറയ്ക്കുവാൻ സഹായിക്കുന്ന വിധത്തിൽ ബസ് സർവ്വീസ് നടത്തിവരുന്നു.

13. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന, കരിയർ ഗൈഡൻസ് ക്ലാസുകൾ സമർത്ഥരും തല്പരരുമായ കുട്ടികൾക്കുവേണ്ടി ഇത്തരത്തിലുള്ള ക്ലാസുകൾ ശനിയാഴ്ച സംഘടിപ്പിക്കുന്നു.