Schoolwiki സംരംഭത്തിൽ നിന്ന്
സാഹിത്യ രചനാ ശില്പശാലകൾ നടത്തുക വഴി പ്രദേശിക സാഹിത്യകാരൻമാർ സ്ക്കുളിൽ എത്തുകയും, കുട്ടികളുമായി രചനാ തന്ത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്തതു വഴി ഈ കഴിഞ്ഞവർഷം രണ്ട് പുസ്തകങ്ങൾ നമുക്ക് പ്രസിദ്ധികരിക്കാൻ സാധിച്ചു. വേര് എന്ന പേരിൽ ഒരു കവിതാ സമാഹാരവും നേര് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. മലയാളം,ഇംഗ്ലീ ഷ് പത്രങ്ങൾ കുട്ടികൾ തയ്യാറാക്കി.
ഏറ്റവും ആകർഷകമായ പ്രവർത്തനം HS, UP വിഭാഗം ക്ലാസ്സ് തലത്തിൽ തയ്യാറാക്കിയ പുസ്തകത്തൊട്ടിലുകളാണ്. പുസ്തകത്തൊട്ടിലിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റെ് ശ്രീ. എം. എസ്. ദിലീപ് നിർവ്വഹിച്ചു. കുട്ടികൾ വളരെ വാശിയോടെയും ആകർഷകവുമായാണ് തൊട്ടിലുകൾ സജ്ജീകരിച്ചത്. കുട്ടികളിലെ സർഗ്ഗശ്ശേഷി വികസിപ്പിക്കുന്നതിനായി സ്ഥാപിച്ച സാഹിത്യപ്പെട്ടിയുടെ ഉദ്ഘാടനം എച്ച്. എം ശ്രീ. മുജീബ് റഹ്മാൻ നിർവ്വഹിച്ചു. ഇംഗ്ളീഷ് രചനകൾക്കും, മലയാളം രചനകൾക്കുമായി രണ്ട് പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. UP, HS വിഭാഗങ്ങളിലെ കുട്ടികൾക്കായി സാഹിത്യകാരനായ ശ്രീ. സുധീഷ് അമ്മവീട് നടത്തിയ സാഹിത്യ നിരൂപണശാല കുട്ടികൾക്ക് വായനയുടെ ലോകത്തെ പുത്തൻ ഉണർവ്വിന് കാരണമായി.
വായനയുടെ പ്രാധാന്യ മുൾക്കൊള്ളുന്ന വാക്യങ്ങളോ, കവിതാ ശലകങ്ങളോ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പോസ്റ്റർ മത്സരം ആകർഷകമായിരുന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ അസംബ്ളിയിൽ അവതരിപ്പിക്കുന്ന കവിതാലാപനം, കഥ പറച്ചിൽ, പുസ്തകാസ്വാദനം, തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കളേയും കുട്ടികളേയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു. രക്ഷിതാക്കൾക്കായി നടന്ന വായനാമത്സരവും ശ്രദ്ധേയമായിരുന്നു.
അനശ്വര സാഹിത്യക്കാരൻ പൊൻകുന്നം വർക്കി അനുസ്മരണം ജൂലൈ 2 ന് ക്ലാസ്സ് തലങ്ങളിൽ നടന്നു. 3500 കുട്ടികൾക്ക് ഒരേ സമയം ബഷീർകൃതികൾ പരിചയപ്പെടുത്തികൊണ്ടുളള ബഷീർ അനുസ്മരണം ശ്രദ്ധേയമായി. ഇങ്ങനെ വായനാപക്ഷാചരണത്തിൽ ഒരു വായനാവസന്തം തന്നെ തീർക്കാൻ സെന്റ് ജോസഫിന് കഴിഞ്ഞു.