സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്

ജൂൺ മാസത്തിൽ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ റാലി,കാർട്ടൂൺ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. മാത്രമല്ല സ്കൂളിന്റെ ചുറ്റുവട്ടത്തിലുള്ള പുകയില ഉല്പനങ്ങൾ വിൽക്കുന്ന കടകൾ അടപ്പിച്ചു. കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസ്സുകൾ നൽകി. ബി.ആർ.സി തലത്തിലും ഉപജില്ലാ തലത്തിലും നടന്ന മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. വ്യക്തി ശുചിത്വത്തിനെ പറ്റിയുളള ക്ലാസ്സുകൾ നടത്തുകയും ഒഴിവു സമയങ്ങളിൽ ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. എല്ലാ തിങ്കളാഴ്ചയും ആറു മുതൽ പത്തു വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അയൺ ഗുളികകൾ വിതരണം ചെയ്യുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം വിര ഗുളിക വിതരണം ചെയ്യുന്നു. കൂടാതെ അഞ്ച്, പത്ത്, എന്നീ ക്ലാസ്സിലെ കുട്ടികൾക്കായി ടി.ടി ഇഞ്ചക്ഷൻ നൽകിവരുന്നു. ജീവിതശൈലി രോഗങ്ങളെ കുറിച്ച് പ്രദർശനം നടത്തുകയും ബയോളജി വിഭാഗം അധ്യാപകർ ബോധവൽക്കരണ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു. നേത്ര പരിശോധന ക്യാമ്പ്, രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് എന്നിവ നടത്തുകയും ചെയ്തു.

ചൈൽഡ് വെൽഫെയർ

കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും കൗൺസലിംഗ് നടത്തിവരുന്നു. ആവശ്യമാണെന്നു കണ്ടാൽ ഭവനങ്ങൾ സന്ദർശിക്കുകയും മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും ചൈൽഡ് വെൽഫെയർ സംവിധാനം പ്രവർത്തിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടുപറയാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അവ എഴുതി അറിയിക്കാൻ ഒരു ബോക്സ് വച്ചിട്ടുണ്ട്. ആഴ്ചതോറും അത് ബന്ധപ്പെട്ട ടീച്ചേഴ്സിന്റെ തേതൃത്വത്തിൽ തുറന്ന് പരിശോധിച്ച് കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു.

പോപ്പുലേഷൻ ക്ലബ്

ജനസംഖ്യാദിനത്തോടനുബന്ധിച്ച് പോപ്പുലേഷൻ ക്ലബിന്റെ നേതൃത്വത്തിൽ കാർട്ടൂൺ മത്സരം, സന്ദേശം തയ്യാറാക്കൽ, പോസ്റ്റർ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.

കാർഷിക ക്ലബ്

അധ്യാപകരുടെ നേതൃത്വത്തിൽ വർഷങ്ങളായി കാർഷിക ക്ലബ് മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നു. സ്ക്കൂളിലെ സ്ഥലപരിമിതി മൂലം വീടുകളിൽ അടുക്കളതോട്ടം നിർമിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഒാരോ ടേമിലും പി.ടി.എയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ മോണിറ്ററിങ്ങ് നടത്തി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഏറ്റവും നല്ല കർഷകർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തുവരുന്നു. ഇതു വഴി കുട്ടികളിൽ സ്വാശ്രയത്വ ബോധം ഉള്ളവാക്കാൻ സാധിക്കുന്നു.

സ്വരക്ഷാ ക്ലബ്

സ്വരക്ഷാക്ലബിന്റെയും ലഹരിവിരുദ്ധക്ലബിന്റെയും സംയുകത ആഭീമുഖ്യത്തിൽ 2018-19അധ്യയനവർഷം വിദ്യാലയത്തിൽ നടപ്പിലാക്കി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി. മതിലകം പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ മിഥുൻ ഫ്ലാഗ്ഒാഫ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലകാർഡ് നിർമ്മാണ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെ ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ സാധിച്ചു. പ്രളയാനന്തരം നവകേരള നിർമ്മിതിയുടെ ഭാഗമായി ബഹുമാനപ്പെട്ട എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ കയ്പമംഗലം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ 'സർവസഹയായഭൂമിക്ക് ' എന്ന പദ്ധതിയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച് അത് വിറ്റ് കിട്ടിയ തുക നൽകുകയുണ്ടായി. ഏറ്റവും കൂടുതൽ കുപ്പികൾ ശേഖരിച്ച സ്കൂൾ ബഹുമതിയും സ്കൂളിന് ലഭിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്നു നിന്നു കൊണ്ടുളള പ്രവർത്തനം എന്ന ആശയം കുട്ടികളിൽ സമൂഹത്തിലും എത്തിക്കാൻ ഇതു വളരെയധികം സഹായകമായി. കൂടാതെ ഏറ്റവും നല്ല ക്ലബ് കൺവീനർക്കുളള അവാർഡ് ശ്രീ കടന്നപ്പിള്ളി രാമചന്ദ്രനിൽ‍ നിന്നും ശ്രീധരൻ മാസ്റ്റർ ഏറ്റുവാങ്ങുകയുണ്ടായി.

വർക്ക് എക്സ്പീരിയൻസ്

വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ സ്ക്കൂൾ തലത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും തുടർന്നു അവർക്കു വേണ്ട പരിശീലനം നൽകുകയും ചെയ്തുകൊണ്ട് തുടർ മത്സരങ്ങൽക്കായി അവരെ ഒരുക്കി. ഉപജില്ലാ തലത്തിൽ വർക്ക് എക്സ്പീരിയൻസിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു. ജില്ലാ മത്സരത്തിൽ മുള കൊണ്ടുള്ള ഉല്പന്നങ്ങൾ, പാവനിർമ്മാണം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ചോക്ക് നിർമ്മാണത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല മത്സരത്തിൽ പാവ നിർമ്മാണത്തിൽ രണ്ടാം സ്ഥാനവും മുളകൊണ്ടുള്ള ഉല്പ്പന്നങ്ങളുടെ നിർമ്മാണത്തിൽ A grade ഉം ലഭിക്കുകയുണ്ടായി.

Energy Club

ഊർജ്ജ വിഭാഗങ്ങളെ ശാസ്ത്രീയമായ രീതിയിൽ ഉപയോഗിക്കാനും വരും തലമുറക്കുവേണ്ടി സംരക്ഷിക്കേണ്ടതെങ്ങനെയെന്നും, കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ Energy Club വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.ബോധവൽക്കരണ ക്ളാസ്സുകൾ സംഘടിപ്പിച്ചും ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചും, പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തിയും കുട്ടികളിൽ ഊർജ്ജസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു ബോധവാന്മാരാക്കുന്നു.