"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|സ്കൂൾ ഫോൺ=04985 237070 | |സ്കൂൾ ഫോൺ=04985 237070 | ||
|സ്കൂൾ ഇമെയിൽ=peringome13104@gmail.com | |സ്കൂൾ ഇമെയിൽ=peringome13104@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പയ്യന്നൂർ | |ഉപജില്ല=പയ്യന്നൂർ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=പ്രീ-പ്രൈമറി മുതൽ 12 വരെ | |സ്കൂൾ തലം=പ്രീ-പ്രൈമറി മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=307 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=277 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=584 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=27 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=303 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|പ്രിൻസിപ്പൽ=ദിനേശ് വി | |പ്രിൻസിപ്പൽ=ദിനേശ് വി | ||
|പ്രധാനാദ്ധ്യാപിക= | |പ്രധാനാദ്ധ്യാപിക=രജിത എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുധീഷ്.പി പി.ടി.എ.പ്രസിഡന്റ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബി രതീഷ് എം.പി.ടി.എ.പ്രസിഡന്റ് | ||
|സ്കൂൾ ചിത്രം=49072.jpg | |സ്കൂൾ ചിത്രം=49072.jpg | ||
|size=350px | |size=350px | ||
വരി 75: | വരി 74: | ||
! പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ | ! പേര് !! തസ്തിക !! മൊബൈൽ നമ്പർ !! ഫോട്ടോ | ||
|- | |- | ||
| | | രജിത എം || പ്രധാനാധ്യാപിക || 9446602615|| | ||
|- | |- | ||
| ദിനേശ്.വി. || പ്രിൻസിപ്പാൾ|| 9497209529|| [[പ്രമാണം:13104-c2.jpg|75px]] | | ദിനേശ്.വി. || പ്രിൻസിപ്പാൾ|| 9497209529|| [[പ്രമാണം:13104-c2.jpg|75px]] | ||
|- | |- | ||
| | | സുധീഷ്.പി ||പി.ടി.എ.പ്രസിഡന്റ്||9947789605|| | ||
|- | |- | ||
|സബി രതീഷ് | |||
|എം.പി.ടി.എ.പ്രസിഡന്റ് | |||
|9744200557 | |||
|} | |} | ||
വരി 124: | വരി 126: | ||
|- | |- | ||
|രാജമ്മ.എ.എം | |രാജമ്മ.എ.എം | ||
|- | |||
|സുഗതൻ പിപി | |||
|- | |||
|രത്നാകരൻ പി പി | |||
|- | |||
|സുലേഖ പി | |||
|- | |||
|രജിത എം | |||
|- | |- | ||
|} | |} | ||
വരി 366: | വരി 376: | ||
പയ്യന്നൂർ-- കോഴിച്ചാൽ, | പയ്യന്നൂർ-- കോഴിച്ചാൽ, | ||
പയ്യന്നൂർ--തിരുമേനി. | പയ്യന്നൂർ--തിരുമേനി. | ||
{{ | {{Slippymap|lat=12.226649286507072|lon= 75.31385228297381|zoom=16|width=800|height=400|marker=yes}} | ||
22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം | |
---|---|
വിലാസം | |
പെരിങ്ങോം പെരിങ്ങോം , പെരിങ്ങോം പി.ഒ. , 670353 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04985 237070 |
ഇമെയിൽ | peringome13104@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13104 (സമേതം) |
എച്ച് എസ് എസ് കോഡ് | 13125 |
യുഡൈസ് കോഡ് | 32021200413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീ-പ്രൈമറി മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 307 |
പെൺകുട്ടികൾ | 277 |
ആകെ വിദ്യാർത്ഥികൾ | 584 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 303 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിനേശ് വി |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ്.പി പി.ടി.എ.പ്രസിഡന്റ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബി രതീഷ് എം.പി.ടി.എ.പ്രസിഡന്റ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ ,തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന പയ്യന്നൂർ ഉപജില്ലയിലെ പെരിങ്ങോം - വയക്കര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത്. "ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരിങ്ങോം " എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്.......കൂടുതൽ വായിക്കുക
മികച്ച പി.ടി.എ.യ്ക്കുളള അവാർഡ് പെരിങ്ങോം സ്കൂളിന്
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത പെരിങ്ങോം സ്ക്കൂൾ,സംസ്ഥാന തലത്തിൽഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതിക്കുളള മൂന്നാം സ്ഥാനത്തിന്അർഹമായി.കൂടുതൽ വായിക്കുക
സ്കൂളിനെക്കുറിച്ച് ഒരു വീഡിയോ സ്കൂൾവീഡിയോ ഒററ നോട്ടത്തിൽ.. വിജയശതമാനത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഒന്നാം സ്ഥാനം. തുടർന്ന് വായിക്കുക
ആറാം പ്രവൃത്തിദിവസത്തെ കണക്ക് 2021
SSLC റിസൾട്ട്
എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയം നേടി മലയോര മേഖലയിൽ ശ്രദ്ധേയമായ വിദ്യാലയം..തുടർന്നു വായിക്കുക.
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
പേര് | തസ്തിക | മൊബൈൽ നമ്പർ | ഫോട്ടോ |
---|---|---|---|
രജിത എം | പ്രധാനാധ്യാപിക | 9446602615 | |
ദിനേശ്.വി. | പ്രിൻസിപ്പാൾ | 9497209529 | |
സുധീഷ്.പി | പി.ടി.എ.പ്രസിഡന്റ് | 9947789605 | |
സബി രതീഷ് | എം.പി.ടി.എ.പ്രസിഡന്റ് | 9744200557 |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.ദേവകി |
സി.മധുസൂദനൻ |
ജോസഫ്.കെ.ഒ. |
വി. ഭാസ്കരൻ |
കെ.ഭാസ്കരൻ |
ആലീസ്.എം.പി. |
പത്മാവതി.കെ.സി. |
കെ പി കുഞ്ഞിരാമൻ |
സാവിത്രി.പി |
ദിവാകരൻ.പി. |
രവീന്ദ്രൻ.ടി.എസ്. |
മാധവൻ നമ്പൂതിരി |
കെ ശാന്ത |
വേണുഗോപാലൻ.ടി |
ഗംഗാധരൻ .കെ |
ജയശ്രീ .ഐ .സി . |
മോഹനൻ.സി |
രാജമ്മ.എ.എം |
സുഗതൻ പിപി |
രത്നാകരൻ പി പി |
സുലേഖ പി |
രജിത എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോഹൻകുമാർ പി.വി |
ഡോ .കെ. ശ്രീകുമാർ |
കെ. ദേവകി |
അഫ്‍സാന ലക്ഷ്മി (നവാഗത ചലച്ചിത്ര നടി) |
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2021-22)-H.S വിഭാഗം
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2021-22)-H.S.S വിഭാഗം
സ്കൂളിലെ അനധ്യാപകർ (2021-22)
അനധ്യാപകരുടെ പേര് | തസ്തിക | മൊബൈൽ നമ്പർ | ഫോട്ടോ |
---|---|---|---|
ശരണ്യ.വി.വി. | ക്ളെർക്ക് | 9961453972 | |
ലീല.എസ്സ്. | ഓഫീസ് അററന്റന്റ് | 9946393166 | |
അബ്ദുൾ സലാം.കെ. | എഫ്.ടി.എം. | 7293818816 | |
ഷഹീരത്ത് | ഓഫീസ് അററന്റന്റ് | 6282111433 |
പ്രീ പ്രൈമറി വിഭാഗം
2017-18 അധ്യയന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.
ഒരു അധ്യാപികയും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കലാമേളയിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടി.കണ്ണുർ ജില്ലയിൽ ഇൻററാക്ടൂവ് പ്രോജക്ടറുളള ഏക സർക്കാർ പ്രീ-പ്രൈമറി വിദ്യാലയമാണിത്.2018-19 അധ്യയന വർഷത്തിൽ 40 കുട്ടികളുണ്ട്.2018 മാർച്ചിൽ പ്രീ-പ്രൈമറി വാർഷികം നടത്തി. ശ്രീമതി ജാൻസിറാണി പ്രീ-പ്രൈമറി അധ്യാപികയായും ശ്രീമതി ജ്യോതി വിനോദ് ആയയായും സേവനമനുഷ്ഠിക്കുന്നു.
ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറികളും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു.പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
കോവിഡിനെതിരെ പ്രീ-പ്രൈമറി കുട്ടികളുടെ ബോധവൽക്കരണം.(Video-1)
[1]
ലോക്ക്ഡൗൺ കാലത്ത് പ്രീ-പ്രൈമറി കുട്ടികളുടെ പ്രവർത്തനം.(Video-2)
[2]
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്.കോവിഡ് കാലത്തും കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
നേർക്കാഴ്ച 2020
നേർക്കാഴ്ച 2020 കുട്ടികളുടെ സൃഷ്ടികൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
പ്രവേശനോത്സവം/വിജയോത്സവം
പെരിങ്ങോം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ശ്രീ കരുണാകരൻ എം പി ഉദ്ഘാടനം ചെയ്തു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് പി .നളിനി അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജാനകി സമ്മാനിച്ചു.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്കുള്ള സമ്മാനക്കിറ്റുകൾ മിനി മാത്യു വിതരണം ചെയ്തു. എം ജനാർദ്ദനൻ,കെ നളിനി,കെ.വി മധുസൂദനൻ,സിന്ധു എം.വി ,പി.വി തമ്പാൻ,എം ഉമ്മർ,ഇബ്രാഹിം പൂമംഗലോരകത്ത്,കെ.വി രാമചന്ദ്രൻ.,കെവി വിജയൻ, റൈഹാന ഏ.ജി എന്നിവർ പ്രസംഗിച്ചു.പി.പി സുഗതൻ സ്വാഗതവും സി.സുധാകരൻ നന്ദിയും പറഞ്ഞു.വിജയികൾക്കുളള എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകാറുണ്ട്.
അസാപ്പ് .
ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്.കുട്ടികൾക്കുളള ക്യാമ്പുകളും സംഘടിപ്പിച്ചു.
ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് .
ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.പുതിയ ഡൈനിങ് ഹാളിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.
ക്ലാസ് മാഗസിൻ.
എല്ലാ ക്ളാസ്സിലും ദിനാചരണങ്ങളോടു ബന്ധപ്പെട്ട് മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.
ലിററിൽകൈററിന്റെ നേതൃത്വത്തിലും മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.
പയ്യന്നൂർ ഉപജില്ലാ കലോത്സവം
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016 ൽ പെരിങ്ങോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തി.
പ്രവൃത്തി പഠനം/ചിത്ര കല
തൊഴിലിനോട് ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
ദിനാചരണങ്ങൾ
ദേശീയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുന്നു.
പ്രവേശനോത്സവം 2018'
ജുൺ ഒന്നാം തീയതി പെരിങ്ങോം ഗവ .ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ നടത്തി. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചുസ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനം 2018
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.പരിസ്ഥിതി സംരക്ഷണം നമ്മുടെ ചുമതലയാണ്.സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നട്ടു.. കുട്ടികൾക്ക് -എന്റെ മരം - വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണറാലി നടത്തി.
ജൂൺ 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ രമേശൻ പേരൂൽ ക്ളാസ്സെടുത്തു.
അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21 കായികാദ്ധ്യാപിക ഷൈജ.കെ.കെ. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഹെഡ്മാസ്ററർ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സർസൈസുകൾ കെ.പി.മീന ടീച്ചർ കാണിച്ചു കൊടുത്തു. അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് ഷൈജ.കെ.കെ കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.
ബഷീർ ദിനാചരണം-ജൂലൈ 5
മലയാള സാഹിത്യത്തിലെ നിത്യഹരിത വസന്തമായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായ ജൂലൈ 5 ന് പെരിങ്ങോം ഗവ.ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പി.സതീശൻ മാസ്ററർ , ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി കൗൺസിൽ, ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സുഗതൻ മാസ്ററർ, ജെയിംസ് ജോൺ, വിനോദ്.ഇ.വി., സംഗീത.എം.സി. സ്വപ്ന.കെ., വിലാസിനി.കെ.വി, ചന്ദ്രിക.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ചാന്ദ്രദിനാഘോഷം
ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി ഒന്നാം സ്ഥാനവും 10 എ .രണ്ടാം സ്ഥാനവുo നേടി.ചാന്ദ്രദിന ക്വിസ്സിൽ സിദ്ധാർഥ്.കെ ഒന്നാം സ്ഥാനവും മുഫീദ്.കെ.പി രണ്ടാം സ്ഥാനവുo നേടി. സ്വാതന്ത്ര്യ ദിനാഘോഷം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് .പ്രധാനാധ്യാപകൻ പി.പി.സുഗതൻ ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിക്കാനുള്ള ചുമതല നൽകി.സി.മോഹനൻ നുഖ്യ പ്രഭാഷണം നടത്തി.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്റരി വരെയുളള എല്ലാ ക്ളാസ്സുകളും കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും നല്ലപാഠം ക്ളബ്ബിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി. പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി.
അദ്ധ്യാപക ദിനാഘോഷം
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾമാതൃകയായി .സ്കൂളിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തവും പഠന സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾ അമ്പരന്നെങ്കിലും ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പാഠഭാഗങ്ങൾ ച് മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടി ടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും പഠിപ്പിക്കാൻ കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു
വിദ്യാലയ വികസന സമിതി
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പെതിങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. അധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.
അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവിന് ലക്ഷ്യമിട്ട് വരും വർഷങ്ങളിലെ പഠന, പഠനാനുബന്ധപ്രവർത്തനങ്ങളുടെ ആസൂത്രണരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിന് ലക്ഷ്യബോധം നൽകുന്ന തരത്തിൽ അക്കാദമിക മികവിന് പ്രാമുഖ്യം നൽകി സ്കൂളിൽ അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കി. മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് വിപുലമായ അധ്യാപക- പി.ടി.എ അംഗങ്ങളുടേയും ത്രിതലപഞ്ചായത്ത് സമിതികളുടേയും അംഗങ്ങൾ ഒത്തുചേർന്നു. 2017-18 അധ്യയനവർഷത്തിൽ വിപുലമായ മികവ് പ്രവർത്തനങ്ങൾക്കാണ് ആസൂത്രണ രൂപരേഖ തയ്യാറായിട്ടുള്ളത്. അക്കാദമിക മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സ്കൂളിലെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്.
ഹെൽപ്പ് ഡസ്‌ക്
പഠനത്തിന് തടസ്സമാകുന്ന രീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ധ പരിഹാരം സാധ്യമാകുന്നു. പി.സതീശനാണ് ഹെൽപ്പ് ഡെസകിന്റെ ചുമതല.
ചിത്രശേഖരം
ഓണാഘോഷം
ശതാബ്ദി ആഘോഷം
1914 ൽ സ്ഥാപിക്കപ്പെട്ട സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
എസ്.എം.ഡി.സി. പരിശീലനം
ചിത്രശാല (കുട്ടികളുടെ സൃഷ്ടികൾ)
ഈ വിദ്യാലയത്തിലെ -2 മുതൽ +2 വരെയുളള കുട്ടികളുടെ ചിത്രരചനകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു
ബ്ലോഗുകൾ-പോർട്ടലുകൾ
കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | ഇൻകംടാക്സ് ഇ-ഫയലിംഗ് |
വിദ്യാഭ്യാസവകുപ്പ് | കേരള സർക്കാർ | വിക്ടേർസ് ഓൺലൈൻ ചാനൽ | സമഗ്ര പോർട്ടൽ |
പത്രങ്ങൾ
മാതൃഭൂമി | ദേശാഭിമാനി | കേരളകൗമുദി | മംഗളം | മലയാള മനോരമ | ദീപിക |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക. അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട് (പയ്യന്നൂർ ഭാഗത്തേക്ക്) യാത്ര ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ-- പുളിങ്ങോം , പയ്യന്നൂർ-- ചെറുപുഴ , പയ്യന്നൂർ-- കോഴിച്ചാൽ, പയ്യന്നൂർ--തിരുമേനി.
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലേക്കുള്ള ദൂരം
- പയ്യന്നൂരിൽ നിന്നും 18 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു.
- പിലാത്തറ നിന്നും 23 കിലോമീറ്റർ.
- തളിപ്പറമ്പ് നിന്നും 45 കിലോമീറ്റർ.
- കണ്ണൂരിൽ നിന്നും 65 കിലോമീറ്റർ.
- ചെറുപുഴയിൽ നിന്നും 12 കിലോമീറ്റർ.
- കാഞ്ഞങ്ങാട് നിന്നും ചീമേനി വഴി 30 കിലോമീറ്റർ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13104
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീ-പ്രൈമറി മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ