ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്, ലൈബ്രറി,ഓഡിറ്റോറിയം, തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു.ഹൈസ്കൂളിന് 7 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 8 മുറികളുള്ള പുതിയ കെട്ടിടം തയ്യാറായിക്കഴിഞ്ഞു.കൗൺസിലിങ്ങ് റൂം,SPC റൂം,പ്രീ പ്രൈമറി കെട്ടിടം,പെൺ-സൗഹൃദ മുറി,ഓഫീസ്,ആവശ്യത്തിന് ശുചിമുറികൾ , ആകർഷകമായ പ്രകൃതിദത്ത പാറക്കുളം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.

കുട്ടികൾക്കായി ഫിൽട്ടർഡ് കുടിവെള്ള സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കോമ്പൗണ്ടിനകത്ത് തുറന്ന കിണറും രണ്ട് കുഴൽ കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ/ടോയ് ലെറ്റ് സൗകര്യങ്ങൾ, ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ എന്നിവ സ്കൂളിൽ ഉണ്ട്.

ജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി പ്രത്യേക കമ്പോസ്റ്റ് കുഴികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിന് കൈമാറാൻ പ്രത്യേക ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.

പൊതുപരിപാടികൾ സംഘടിപ്പിക്കാൻ MLA ഫണ്ടിൽ നിന്ന് വിശാലമായ ഓഡിറ്റോറിയം നിർമിച്ചു നല്കിയിട്ടുണ്ട്. ഇതിലേക്കുള്ള മികച്ച ശബ്ദ സംവിധാനം, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തതാണ്. കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി MP ഫണ്ടിൽ നിന്നും അനുവദിച്ച ബസ്സ് ഏറെ സഹായകരമാണ്.

KIIFBI ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.പയ്യന്നൂർ MLA ശ്രീ.ടി.ഐ.മധുസൂദനൻ നിർവഹിക്കുന്നു.

അധ്യാപകരുടെയും ജീവനക്കാരുടെയും വകയായി 3 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകിയ ഗേററ്
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി.എം.ഉണ്ണികൃഷ്ണൻ് നിർവഹിക്കുന്നു.
ശില്പി ശ്രീ ബാലൻ പാലായിക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ശ്രീ.പി രവീന്ദ്രൻ ഉപഹാരം നൽകുന്നു.