ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/

Schoolwiki സംരംഭത്തിൽ നിന്ന്

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയീലും കണ്ണൂർ ജില്ലയീലും ഒന്നാം സ്ഥാനം നേടിയാണ് പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്. സാമൂഹികമായും ,സാമ്പത്തികമായും പിന്നാക്ക മേഖലകളിൽ വരുന്ന വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. എസ് .എസ്. എൽ .സി‌/പ്സസ് ടു പഠന നിലവാരത്തിലും വിജയ ശതമാനത്തിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയാണ് പി.ടി.എ ഈ അവാർഡിന് അർഹത നേടിയത്. രക്ഷിതാക്കൾക്കുള്ള വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും കുുട്ടികൾക്കുള്ള പാഠ്യേതര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയും സർക്കാർ-സർക്കാരിതര ഏജൻസികളിൽ നിന്നു സാമ്പത്തിക സമാഹരണം നടത്തിയുമാണ് കെ.വി മധുസൂദനൻ പ്രസിഡണ്ടായും സി. മോഹനൻ സെക്രട്ടറിയായും പി.പി സുഗതൻ ഖജാൻജിയുമായുള്ള പി.ടി.എ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.പ്രകൃതി ദത്തമായ ജല സംഭരണി നവീകരിച്ചതും പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സ് മുറികൾ ഹൈ-ടെക് ആക്കിയതും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളിലും നവീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതും ഡിജിറ്റൽ ലൈബ്രറി കുുട്ടികളുടെ വിവരങ്ങൾ ഡിജിറ്റലൈസേഷൻ നടത്തി രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തിയതുമെല്ലാം പി.ടി.എ യുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്

.കേരളത്തിലാദ്യമായി സാംസ്കാരിക വകുപ്പിനു കീഴിൽ മാപ്പിള കലാ അക്കാദമി പെരിങ്ങോം സ്കൂളിനനുവദിച്ചത് പി.ടി.എയുടെ പറയേണ്ട നേട്ടമാണ് . രാത്രികാല ക്ലാസ്സുകളും കൗൺസിലിംഗ് ക്ലാസ്സുകളും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു നൽകുന്ന പ്രത്യേക പരിശീലനവും വിജയ ശതമാനം ഉയർത്തുന്നതിനു സഹായിച്ചിട്ടുണ്ട് .അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണ് പി.ടി. എ കമ്മിറ്റി ഈ നേട്ടങ്ങൾ കൈവരിച്ചത്.ഇരുപത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഹൈ-ടെക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറക്കിയുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ വിജയം കൈവരിച്ചത് .2018 സെപ്റ്റംബർ 5 ന് തിരുവനന്തപുരം വി.ജെ. ടി ഹാളിൽ വെച്ചു നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ വെച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി. കണ്ണൂർ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ്‌.. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം (2018)

കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.<br>

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ'''സുഗതൻ.പി.പി.'''യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ '''ദിനേശ്.വി.'''യുമാണ്.