ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24

മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലാദ്യമായി ഒരു വിദ്യാലയത്തിൽ , മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്.

GHSS PERINGOME 2018-19

സ്കൂൾ വാർഷികവും യാത്രയയപ്പും

സ്കൂൾ വാർഷികവും യാത്രയയപ്പും 2018 മാർച്ചിൽ നടത്തി.

1310490.jpg
1310491.jpg
വാർഡുതല സ്കൂൾ ശുചീകരണ പ്രവർത്തനം (തെളിമ)- സ്കൂളിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം ഏറ്റെടുത്തുകൊണ്ട് പെരിങ്ങോം സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽ നിന്ന് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 2017-18 വർഷത്തിൽ 6 ബാച്ചുകളുടെ പൂർവ്വ വിദ്യർത്ഥി സംഗമം നടത്തി. 3 ക്ളാസ്സ് മുറികൾ ടൈൽസിട്ടു.

ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം

ശാസ്ത്ര വിഷയങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേള ഫെബ്രുവരി 14-ന് സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി

സ്കൂൾ അച്ചടക്കത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.എല്ലാ കുട്ടികളും യൂണിഫോം ധരിച്ച് വ്യാഴാഴ്ച തോറും അസംബ്ലിയിൽ പങ്കെടുക്കുന്നു.പഠനത്തോടൊപ്പം കുട്ടികളിലെ കഴിവുകൾ വളർത്തുന്നതിനായി അസംബ്ലിയിൽ സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതാണ് സ്കൂൾ അസംബ്ലി.ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.പ്രതിജ്ഞ,,പത്രവാർത്തകൾ,,ഇന്നത്തെ ചിന്താവിഷയം,പുസ്തക പരിചയം,സാഹിത്യ ക്വിസ്സ് എന്നിവ എല്ലാ അസംബ്ലിയിലും നടത്തി വരുന്നു.

നേർവഴി /ലൈവ് @ സ്കൂൾ

വിദ്യാർത്ഥി സൗഹൃദ വിദ്യാലയമെന്ന കാഴ്ചപ്പാടോടെ കഴിഞ്ഞവർ‍ഷം തുടക്കം കുറിച്ച രണ്ട് പദ്ധതികളാണ് നേർവഴിയും,ലൈവ് @ സ്കൂളും .കൗമാരപ്രായക്കാരിൽ ആശാസ്യമല്ലാത്ത നിരവധി പ്രവണതകൾ വളർന്നു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ രണ്ടു പദ്ധതികൾ സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികൾ വരുന്ന വഴികൾ അത്രയ്ക്കു സുരക്ഷിതമാണെന്നു പറയാൻ വയ്യ.പലപലരൂപത്തിൽ ലഹരി മരുന്നിന്റേയും മദ്യത്തിന്റേയും ലൈഗികാതിക്രമങ്ങളുടേയും ഒട്ടനവധി ചതിക്കുഴികൾ അവരുടെ വഴികളിൽ മറഞ്ഞിരിപ്പുണ്ട്. സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുന്നതോടൊപ്പം കുട്ടികളിൽ ഇവയ്ക്കെതിരെ മനോഭാവവും പ്രതിരോധശീലവും വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്.സ്കൂൾ പരിസരങ്ങളിലോ കുട്ടികൾ വരുന്ന വഴികളിലോ ഇത്തരം കറുത്ത സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം രഹസ്യമായി വിദ്യാലയാധികൃതരെ അറിയിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ പദ്ധതിയായാണ് നേർവഴി വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത കൂട്ടുകെട്ട്സ്കൂൾ പരിസരങ്ങളിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ചിലരുടെ സാന്നിധ്യം ഇതൊക്കെ അപ്പപ്പോൾ സ്കൂൾ അധികൃതരെ അറ‍ിയിക്കാൻ പൊതുജനങ്ങളും രക്ഷിതാക്കളും ജാഗ്രത കാണിക്കുകയാണെങ്കിൽ ന്മമുടെ കുട്ടികൾക്ക് സുരക്ഷിതവുംസന്തോഷകരവുമായ ഒരു വിദ്യാഭ്യാസ തലം നമുക്കുറപ്പു വരുത്താൻ കഴിയും നേർവഴി പൊതുജന പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന വിദ്യാർത്ഥി സുരക്ഷിതത്വ പരിപാടിയാണ് . ഈ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ അധികം മുന്നേറാൻ കഴിഞ്ഞിട്ടില്ല. സ്കൂളും രക്ഷിതാക്കളും തമ്മിൽ നിരരന്തര സമ്പർക്കം സാധ്യമാക്കുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടിയാണ് ലൈവ് അറ്റ് സ്കൂൾ കുട്ടികളുടെ ഹാജർ നില ,പഠന നിലവാരം ,സ്കൂളഅ‍ സംബന്ധമായ അറിയിപ്പുകൾ എന്നിവ രക്ഷിതാക്കളേയും കുട്ടിയുടെ അവധി ,മറ്റ് കാര്യങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ്സ് അദ്ധ്യാപകനെയും ദൈനം ദിന അറിയിക്കുന്നതിനുള്ള ഫോണധിഷ്‍ഠിത വിനിമയ സംവിധാനമാണ് ലൈവ് അറ്റ് സ്കൂൾ .രക്ഷിതാക്കൾക്ക് സ്കൂളിൽ നേരിട്ട് വരാതെ തന്നെ തങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട എല്ലാകാര്യവും അറിയിക്കാനും അറിയാനുമുള്ള സൗകര്യമാണ് ലൈവ് അറ്റ് സ്കൂൾ ഉറപ്പ് നൽകുന്നത്

കരാട്ടെ ക്ലാസ്സ്

 13104c28.jpg  13104c31.jpg
13104c26.jpg

കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം.പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട് പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകൻ ശ്രീ ടി.ജെ.മാത്യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ 2 ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.നൂറോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം , ആരോഗ്യം ,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിന് കരാട്ടെ പരിശീലനം കൊണ്ട് സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്. സ്കൂളിൽ കരാട്ടെ പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

യോഗാ ക്ലാസ്സു്

യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.പതഞ്ജലി മഹർഷിയാണ്‌ യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുകയും ചെയ്യാം.ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്ത ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതി ലഭിക്കുന്നു.ശരിയായ പഠനത്തിന് .ശരിയായ മാനസികാവസ്ഥയ്ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്.യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങൾക്കും യോഗയിൽ പ്രതിവിധിയുണ്ട്.ഇത്തരം ചിന്തകളാണ് സ്കൂളിൽ യോഗ പരിശീലനം ആരംഭിക്കാൻ കാരണമായത്.യോഗാ സമ്രാട്ട് കെ.ദാമോദരൻ മാസ്ററർ, പരിശീലക കാഞ്ചന എന്നിവർ കുട്ടികൾക്കായ് ക്ളാസ്സെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാവിലെ ഒരു മണിക്കൂർ വീതമാണ് പരിശീലനം നൽകുന്നത്.

വായനാക്കളരി

പുർവ്വ വിദ്യാർഥിയായ അജിത്തിന്റെ ചെലവിൽ മലയാള മനോരമയുടെ 10 പത്രം ക്ളാസ്സിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നുണ്ട്.സി.മോഹനൻ വായനക്കളരി ഉദ്ഘാടനം ചെയ്തു.പി.പി.സുഗതൻ ,പി,സതീശൻ,വിലാസിനി.കെ.വി,ജെയിംസ് ജോൺ കുഞ്ഞിരാമൻ പെടേന എന്നിവർ പ്രസംഗിച്ചു.

സ്കൂൾ കൗൺസലിംഗ്

സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺ‍സലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു..