ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ളബ് സയൻസ് കോർണർ,ശാസ്ത്ര മാജിക് എന്നിവ പ്രവർത്തിക്കുന്നുണ്ട്.ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബോധവത്ക്കരണക്ലാസ് നടന്നു.ശാസ്ത്രാധ്യാപിക നസീം.എസ്,സംഗീത.എം.സി.എന്നിവർ ചേർന്ന് ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്‌ക്കാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. അല്പ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊർജ്ജംന സംരക്ഷിക്കാമെന്ന അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു.