സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(44067 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 ൽ സ്ഥാപിച്ച പ്രസ്തുത ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം

സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ
44067 1.jpg
വിലാസം
പൊഴിയൂർ

സെന്റ് മാത്യൂസ് ഹൈസ്കൂൾ പൊഴിയൂർ
,
പൊഴിയൂർ പി.ഒ.
,
695513
സ്ഥാപിതം5 - 5 - 1979
വിവരങ്ങൾ
ഫോൺ0471 2211054
ഇമെയിൽstmathewshs79@yahoo.in
കോഡുകൾ
സ്കൂൾ കോഡ്44067 (സമേതം)
യുഡൈസ് കോഡ്32140900107
വിക്കിഡാറ്റQ64036984
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി ടെറൻസ് ഫെർണാഡെസ്
പി.ടി.എ. പ്രസിഡണ്ട്പ്രസന്ന മേരി
എം.പി.ടി.എ. പ്രസിഡണ്ട്ഡേവിൾസു മേരി
അവസാനം തിരുത്തിയത്
16-03-2024Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 18 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. സ്‌കൂളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ്‌ ലാബ് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .  ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഗവണ്മെന്റ് ഹൈടെക് റൂമുകളായി മാറ്റിത്തന്നതിൽ സ്ക്കൂൾ മാനേജ്‌മെന്റ് കൃതാർത്ഥരാണ്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു  ബാസ്‌കറ്റ്‌ ബോൾ കോർട്ടും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ മാനേ‍‍‍‍‍ജർ റവ. ഫാ. ആന്റോ ജോറിസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം
1 തങ്കപ്പ൯ 1979 - 1994
2 ഏം ജോസഫ് 1994 - 2013
3 എസ് പ്ളാസിസ് 2013 - 2016
4 രാ‍ധാകൃഷ്ണൻ നായ൪ 2016
5 എം മേരി റോസ്‌ലിൻ വിൻസ്‌ലെറ്റ് 2016 - 2020
6 എം ജെയിൻ 2020 -2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര  - പ്ലാമൂട്ടുക്കട - പൊഴിയൂർ
  • നെയ്യാറ്റിൻകര  - പൂവാർ  - ഉച്ചക്കട - പൊഴിയൂർ
  • തിരുവനന്തപുരം - വിഴിഞ്ഞം - പൂവാർ - ഉച്ചക്കട - പൊഴിയൂർ
  • തിരുവനന്തപുരം - നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ

Loading map...