സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

8 ,9 ,10 ക്ലാസ്സുകളിൽ നിന്നായി 40 അംഗങ്ങൾ ഉണ്ട്. ഇവർക്കായി രണ്ടാഴ്ചയിലൊരിക്കൽ ആനുകാലികമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുളത്തൂർ ആശുപത്രിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗം, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയും രോഗം ഉള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു.

പ്രവർത്തി പരിചയ ക്ലബ്ബ്

കുട്ടികളുടെ പഠനരംഗങ്ങളിലും പഠനേതര രംഗങ്ങളിലും നമ്മുടെ സ്കൂൾ ഏറെ പ്രാധാന്യം നൽകി വരുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പകച്ചു നിൽക്കാതെ സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുക, സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രവൃത്തി പരിചയ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ലഹരി വിരുദ്ധ ക്ലബ്ബ്

സംസ്ഥാന സർക്കാർ, വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സ്കൂളിലും നടത്തുന്നുണ്ട്. വിമുക്തിയുടെ ഭാഗമായി ക്ലാസ്സുകൾ സംഘടിപ്പിച്ചു. ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. നെയ്യാറ്റിൻകര എക്സൈസ് പരിധിയിൽ വരുന്ന സ്കൂളുകളിൽ ലഹരി വസ്തുക്കൾ നിരോധിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നമ്മുടെ സ്കൂളും പങ്കെടുക്കുന്നു.

ഗാന്ധിദർശൻ ക്ലബ്ബ്

നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.