പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ് പാണ്ട്യ വംശജനായിരുന്നതിനാൽ പാണ്ട്യൻ തളം എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട് കരകൾ ചേർന്ന പ്രദേശമായിരുന്നതിനാൽ ‘പന്തിരുദളം ‘ അഥവാ ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .
വിദ്യാഭ്യാസ മേഖലയിൽ പന്തളത്തിന്റെ പ്രശസ്‌തി ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുള്ള എൻ എസ് എസ് കോളേജ് , എൻ എസ് എസ് ട്രെയിനിങ് കോളേജ് ,എൻ എസ് എസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ് ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ എസ് എസ് എൽ പി & യു പി സ്കൂൾ തുടങ്ങിയവ .
എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ് എസ് പ്രസിഡന്റും ആയിരുന്ന ശ്രീ കളത്തിൽ വേലായുധൻ നായർ സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത് പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25 1960 ന് ശ്രീമതി ലീലാവതി മുൻഷി ഉത്ഘാടന കർമം നിർവഹിച്ച് പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെപേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം. 434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി ആണ് പ്രഥമാധ്യാപിക.
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു ഒരു ബാസ്കറ്റ് ബോൾ കോർട്ടും സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ കായികാധ്യാപനകനെ കൂടാതെ പുറമെ നിന്ന് വിദഗ്ദ്ധർ പരിശീലനം നൽകുന്നു .
ഡിജിറ്റൽ ക്ലാസ് റൂം
ക്ലാസ് റൂം
സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ ലെവലുകളിലായി ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ് ആണ് ഉള്ളത്. 5 കേരള ഗേൾസ് ബെറ്റാലിയൻ ചങ്ങനാശ്ശേരിയുടെ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് ആണ് നമ്മുടെ സ്കൂളിലുള്ളത്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും,ശ്രുതി വി
നേർക്കാഴ്ച
ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.
1
ദീപം
2
നിറദീപം
3
ഇമ
4
ദർപ്പണം
5
പത്മതീർത്ഥം
6
മയൂഖം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .
സയൻസ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് , പഠനയാത്രകൾ , സയൻസ് മാഗസിൻ- ഭൂമിക
പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സയൻസ് ക്ലബ് :പൊതുസമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ ചർച്ചകൾ എന്നിവയൊക്കെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നത് അധ്യാപികയായ പ്രിയ ആർ ആണ്
മാനേജ്മെൻറ്
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ്
മുൻ സാരഥികൾ
നമ്പർ
പേര്
കാലാവധി
1
കുഞ്ഞുലക്ഷ്മി അമ്മ
2
കെ കമലമ്മ
3
എൻ ഗോപാലക്കുറുപ്പ്
4
കെ സുധാകരൻ പിള്ള
5
ജെ ലക്ഷ്മികുട്ടിയമ്മ
6
ചന്ദ്രിക ദേവി ആർ
7
കെ ജി നാരായണ പിള്ള
8
കെ രത്‌നമ്മ
9
എൻ ഇന്ദിര ദേവി
1984-1986
10
പി പ്രസന്നകുമാരി
1986-1991
11
പി രാധാഭായി കുഞ്ഞമ്മ
1991-1993
12
ബി രാധാമണി അമ്മ
1993-1995
13
സി എൽ പത്മകുമാരി
1995-1997
14
പി എൻ വിജയമ്മ
1997-2000
15
എം ലളിതാമ്മ
2000-2004
16
ബി ശ്രീകുമാരി
2004-2008
17
ബി രേണുകാദേവി കുഞ്ഞമ്മ
2008
18
പി വത്സല കുമാരി
2009
19
ലസിത നായർ
2010-2011
20
പി ആർ ലളിതകുമാരി
2011
21
എസ് ശ്രീലത
2011-2017
22
അനിത എം പിള്ള
2017-2018
23
പി എസ് ഗീതാകുമാരി
2018-2019
24
അനിത ജി കുറുപ്പ്
2019…...
പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ
കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി
==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം''''