എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ സാങ്കേതിക വിദ്യ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിൽ ഉണ്ടായിരുന്ന ഐ.ടി ക്ലബ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തനപദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .നമ്മുടെ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK / 2017 / 38093 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തിവരുന്നു .2017 ,2018 ,2019 ,2021 തുടങ്ങിയ വർഷങ്ങളിൽ അഭിരുചി പരീക്ഷ നടത്തുകയും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു .ഇവർക്ക് യൂണിറ്റ്തല ക്യാമ്പ് ,സബ് ജില്ല ക്യാമ്പ്, ജില്ലാ ക്യാമ്പ് , സബ് ജില്ലാ ക്യാമ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക കാര്യമാണ് .2017 അധ്യയന വർഷത്തിൽ യൂണിറ്റ്തല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .പ്രോഗ്രാമിങ് വിഭാഗത്തിൽ നിന്ന് അസ്‌ന ഫാത്തിമ എന്ന കുട്ടി ജില്ലയിലും സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ച വച്ചു .സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന  കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.