എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

കുട്ടികളെ ശാസ്ത്രാവബോധമുള്ളവരാക്കുക എന്ന  ലക്ഷ്യത്തോടെയാണ് പന്തളം  എൻ എസ്  എസ്  ഗേൾസ് ഹൈസ്കൂളിലെ  സയൻസ് ക്ലബ്ബിന്റെ  പ്രവർത്തനങ്ങൾ .എല്ലാ അധ്യയന വർഷവും ജൂണിൽ തന്നെ ക്ലബ്ബിന്റെ രൂപീകരണവും  ഉത്ഘടനവും  നടത്താറുണ്ട് . കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനായി സയൻസ് ക്ലബ് അംഗങ്ങൾ  എല്ലാ ക്ലാസ്സുകളിലും സയൻസ് കോർണർ സജ്ജീകരിക്കുകയും പുസ്തക വായനയിലേക്ക്  കുട്ടികളെ നയിക്കുകയും ചെയ്യുന്നു . കുട്ടികൾക്ക് വേണ്ടി പാദനയാത്രകൾ നടത്തുകയും  പ്രശസ്തരായ വ്യക്തികളുമായി സംവദിക്കുവാനുള്ള അവസരം നൽകുകയും  ചെയ്യുന്നു .മെഡിക്കൽ എക്സിബിഷൻ , മിൽമ സന്ദർശനം ,ISRO സന്ദർശനം എന്നിവ കുട്ടികൾക്ക് ഏറ്റവും പ്രയോജനകരമായ പ്രവർത്തങ്ങൾ ആയിരുന്നു

മുൻവർഷങ്ങളിൽ ശാസ്ത്ര മേളകളിൽ  സബ് ജില്ലാ ജില്ലാ സംസ്ഥാനതലം വരെ  കുട്ടികളെ പങ്കെടുപ്പിക്കാനും ‘എ ‘ ഗ്രേഡ് കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. ഊർജ  സംരക്ഷണം എന്ന വിഷയവുമായി  ബന്ധപ്പെട്ട്  കുട്ടികൾ തന്നെ സ്കൂളിൽ LED  ബൾബുകളുടെ നിർമാണം നടത്തി എന്നത് ഏറെ അഭിമാനാർഹമാണ്