എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
രാഷ്ട്രഭാഷയായ ഹിന്ദിയോടു ആഭിമുഖ്യം പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .അതിൽ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സുരീലി ഹിന്ദിയുടെ പ്രവർത്തനം .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹിന്ദി ഫെസ്റ്റിൽ കുട്ടികൾ ഹിന്ദി ഭാഷയിലൂടെ നാടകം പ്രസംഗം തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി . പതനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു ആവശ്യമുള്ള വർക്ക് ഷീറ്റുകളും മാറ്റ് പ്രധാന പ്രവർത്തനങ്ങളും നൽകി അവരെ മുൻ നിരയിലെത്തിക്കാനുള്ള പ്രധാന പ്രവർത്തനങ്ങൾ നടത്തി വരുന്നു .ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഹിന്ദി ഭാഷ പരസ്പരം സംസാരിക്കുവാനുള്ള അവസരം നൽകി വരുന്നു