എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
പന്തളം എൻ എസ് എസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാർത്ഥിനികളിൽ സർഗാത്മക വാസനകൾ ഇതൾ വിരിയിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരു വലിയ വേദി ആയി തുടരുന്നു .പാഠ്യ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം ഇ തര വിഷയങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നു .മലയാള ഭാഷയോട് കുട്ടികളിൽ താല്പര്യം വളർത്തുന്നതിനും ആത്മവിശ്വാസത്തോടെ മുന്നേറാനും വിദ്യാരംഗം പ്ര വർത്തനങ്ങൾ സഹായിക്കുന്നു .
ഓരോ വെള്ളിയാഴ്ചകളിലും ഇടവേളകളിൽ ഓരോരോ ക്ലാസ്സുകൾക്കായി (യൂ പി മുതൽ എച്ച് എസ് വരെ ) കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായിട്ടുള്ള കുട്ടികൾ കയ്യെഴുത്തു മാസിക തയ്യാറാക്കുകയും നായർ സർവീസ് സൊസൈറ്റിയുടെ സ്കൂളുകളുടെ സംസ്ഥതല മേളയായ ‘മന്നം കലാ മേളയിൽ ‘ തുടർച്ചയായി രണ്ടാം സ്ഥാനവും 2019 ൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി
കുട്ടികൾക്ക് സർഗാത്മക കഴിവുകൾ സ്വമേധയാ അവതരിപ്പിക്കാനുള്ള വേദിയായി വിദ്യാരംഗം പോലുള്ള ക്ലബ് പ്രവർത്തനങ്ങൾ മാറുന്നുണ്ട് എന്നതിൽ സംശയമില്ല