ഗവ. എച്ച് എസ് മേപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എച്ച് എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | hmghsmeppadi@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/Ghss_meppadi |
കോഡുകൾ | |
സ്കൂൾ കോഡ് | 15034 (സമേതം) |
യുഡൈസ് കോഡ് | 32030300416 |
വിക്കിഡാറ്റ | Q64522360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മേപ്പാടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 337 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസി പെരേര |
പ്രധാന അദ്ധ്യാപിക | സൗന്ദര്യ ഡി |
പി.ടി.എ. പ്രസിഡണ്ട് | മൻസൂർ എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹരിശ്രീ കുറിച്ചു.. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്നു. 1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. നിലവിൽ ശ്രീ.മൻസൂർ പി ടി എ പ്രസിഡന്റായും ശ്രീമതി. ജെസി പെരേര പ്രിൻസിപ്പലായും ശ്രീമതി. സൗന്ദര്യ ഡി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- സ്കൂൾ പത്രം
- ഡിജിറ്റൽ ഡോക്യുമെന്റുകൾ
- വിദ്യാകിരണം
- സ്റ്റെപ്പ് അപ്പ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- എ. ടി. എൽ
- എസ്. പി.സി.
- ജെ. ആർ. സി.
- ലെെബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആൽബം
- ഡിജിറ്റൽ മാഗസിൻ 2021 - 22
- ബാൻഡ് ട്രൂപ്പ്
നേട്ടങ്ങൾ
- 2021 ലെ പ്ലസ് ടു പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
- 2021 ലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
- ശാസ്ത്രരംഗം ലഘുപരീക്ഷണം യു. പി. വിഭാഗം ജില്ലാ തലത്തിൽ ശ്രദ്ധ മണികണ്ഠൻ ഒന്നാം സ്ഥാനം നേടി
- ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചന എച്ച്. എസ്. വിഭാഗം ജില്ലാ തലത്തിൽ ലുബ്ന പി പി മൂന്നാം സ്ഥാനം നേടി
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | |||||
---|---|---|---|---|---|---|
1 | വർഗ്ഗീസ് മാത്യു | |||||
2 | നാരായണൻ | |||||
3 | ഗംഗാധരൻ | |||||
4 | ബാലഗോപാലക്കുറുപ്പ് | |||||
5 | അബ്ദുറഹ്മാൻ | |||||
6 | അബ്ദുള്ള | |||||
7 | ജോൺ | |||||
8 | മൂസ | |||||
9 | Dr.അബ്ദൂൾ ഗഫൂർ | |||||
10 | രാധ | |||||
11 | കുുസുമജ ബാല | |||||
12 | സീതാദേവി ടി എം | |||||
13 | സാമുവൽ ഒ എം | |||||
14 | മുഹമ്മദ് നാസിർ | |||||
15 | സുജാത | |||||
16 | ജോർജ്ജ് മാമൻ | |||||
17 | സുലോചന | |||||
18 | മോളി എൻ ടി | |||||
19 | മേരി മാത്യു | |||||
20 | മുഹമ്മദ് അഷ്‍റഫ് | 21 | പ്രദീപ് കുമാർ | 22 | സൗന്ദര്യ ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ
ഡോ.സജേഷ്(MBBS)
പ്രഭാകരൻ മാസ്റ്റർ- മുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ
വഴികാട്ടി
ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു.