ഗവ. എച്ച് എസ് മേപ്പാടി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്എസ് മേപ്പാടിയെ സജീവമാക്കുന്നതിൽ വളരെയധികം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ക്ലബംഗങ്ങൾ നിരന്തരം ശ്രദ്ധാലുക്കളാണ്. ചാന്ദ്രദിനത്തോടന ശ്രദ്ധിച്ച് ശാസ്ത്രന്വേഷകനുമായി സംവാദം, കൊളാഷ് നിർമാണം. ജനസംഖ്യാ ദിനവുമായി ചേർന്ന് ഭൂപട നിർമാണം ഉപന്യാസ രചന. സ്വാതന്ത്രJദിനവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ: ഓസോൺ ഡേയിൽ പോസ്റ്റർ നിർമാണം,. ഗാന്ധിജയന്തി ദിനത്തിൽ പെൻസിൽ ഡ്രോയിംഗ് ,ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യ രചന .ഭരണഘടന, ദിനത്തിൽ ക്വിസ് മത്സരം, ബോധവൽക്കരണ മെസേജുകൾ എന്നിവ നൽകി.അമൃത് മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക ചരിത്രനിർമാണം ഇങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ഒരോ ദിനങ്ങളിലും അവയുടെ പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള പ്രധാന അധ്യാപകന്റെ സന്ദേശം, ശാസ്ത്രജ്ഞരുമായിട്ടുള്ള സംവാദം എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാക്കാൻ പ്രവർത്തിച്ചുവരുന്നു.