എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
|---|---|
| വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ. , 686572 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 04822 254180 |
| ഇമെയിൽ | nsskidangoor_k@rediffmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05072 |
| യുഡൈസ് കോഡ് | 32100300609 |
| വിക്കിഡാറ്റ | Q87658025 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 401 |
| പെൺകുട്ടികൾ | 320 |
| ആകെ വിദ്യാർത്ഥികൾ | 721 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 136 |
| പെൺകുട്ടികൾ | 171 |
| ആകെ വിദ്യാർത്ഥികൾ | 307 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിന്ധുമോൾ എം പി |
| പ്രധാന അദ്ധ്യാപകൻ | ബിജുകുമാർ .ആർ |
| പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ പൂതമന |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഹരി |
| അവസാനം തിരുത്തിയത് | |
| 10-03-2026 | Nsskidangoor |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ കിടങ്ങൂർ .
ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് ദശാബ്ദങ്ങൾ.
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം.
വീക്ഷണം
നമ്മുടെ നാടിൻ്റെ സമ്പന്നമായ പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടേയും സത്തയുൾക്കൊണ്ട സർഗാത്മക വ്യക്തിത്വങ്ങളായി - നമ്മുടെ രാജ്യത്തിൻ്റെ ഉത്തമ പൗരന്മാരായി - മാറത്തക്കവിധം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക്, ജാതി ചിന്തകളോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളോ കൂടാതെ സമഗ്രവും സൗന്ദര്യാത്മകവുമായ വിദ്യാഭ്യാസത്തിൻ്റെ സദ്ഫലങ്ങൾ പ്രദാനം ചെയ്യുക.
ദൗത്യം
ജീവിതത്തിൽ സംജാതമാകുന്ന ബഹുവിധങ്ങളായ സങ്കീർണ്ണതകളെയും വെല്ലുവിളികളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും മനുഷ്യ പ്രയത്നത്തിൻ്റെ വിവിധങ്ങളായ സാഹചര്യങ്ങളിൽ സ്വന്തം മികവിൻ്റെ പരമാവധി വിനിയോഗത്തിലൂടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുവാനും തദ്വാരാ ജീവിതവിജയം കൈവരിക്കുവാനും കുട്ടികളെ സജ്ജരാക്കുക.
ചരിത്രം
1930 ജൂണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭൻ്റെ അനുഗ്രഹാശിസ്സുകളോടെ 1930 ൽതുടങ്ങിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ.പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കിടങ്ങൂരിൻ്റെ ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് .പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് നാടിൻ്റെ അഭിമാനമായി കിടങ്ങൂർ എൻ എസ്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യത്തിൻ്റെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ കളിസ്ഥലവും മനോഹരമായ ഓഡിറ്റോറിയവും വിദ്യാലയത്തിനു സ്വന്തമായുണ്ട്.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു.തുടർന്നു വായിക്കുക....
നേട്ടങ്ങൾ
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ.2018 മാർച്ചിലെ എസ് .എസ് .എൽ .സി പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഹയർ സെക്കൻ്റെറി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ ഐ .എഫ്.എസ് സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. എം .എൽ .എ ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിൻ്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി.
കിടങ്ങൂരിന്റെ സാംസ്‌കാരിക സമൃദ്ധിയുടെ നേരടയാളമായി മാറിയ മഹിത വിദ്യാലയം .2025-2026 വർഷത്തെ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്.പോയിന്റ് പട്ടികയിൽ 12ആം സ്ഥാനത്തും കോട്ടയം ജില്ലയിൽനിന്നും ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയമായി മാറാനും സ്കൂളിന് സാധിച്ചു.
പൂരക്കളി,യക്ഷഗാനം.ചാക്യാർകൂത്തു് എന്നീ ഇനങ്ങളിൽ ഹാട്രിക് നേട്ടം കുട്ടികൾ കൈവരിച്ചു.ഗോത്രകലകളായ പണിയനൃത്തം ,പളിയനൃത്തം എന്നിവ അവതരിപ്പിച്ച കുട്ടികൾക്കും A ഗ്രേഡ് നേടാൻ സാധിച്ചു.നാടൻപാട്ടിലും കിടങ്ങൂരിന്റെ പെൺകരുത്തിൽ A ഗ്രേഡ് നേടാനായി .കന്നടപദ്യം ,അഷ്ടപദി ,നാടൻപാട്ട് ,സംഘഗാനം എന്നിങ്ങനെ മത്സരിച്ച നാല് ഇനങ്ങളിലും A ഗ്രേഡ് നേടി മാളവിക ദിപു എന്ന മിടുക്കി സ്കൂളിന്റെ കലാപ്രതിഭയായിമാറി.
റിസൾട്ട്
കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ പരീക്ഷ എഴുതിയ 173 വിദ്യാർത്ഥികളും വിജയിച്ചു.
22 വിദ്യാർത്ഥികൾക്ക് full A+ ഉം , 10 പേർക്ക് 9 A+ ഉം 9 പേർക്ക് 8 A+ ഉം ലഭിച്ചു. എല്ലാ വിഷയത്തിനു A+ നേടിയവർ - പി അഭിഷേക് ആർ, അഖിൽ എം, അക്ഷയ് ആർ , അനന്യ കെ ബൈജു , അർജുൻ കെ എസ്, അർജുൻ എസ് , ആര്യ അനന്തൻ , ദർശന അനിൽ , ദേവജിത് . പി.നായർ , ഗൗരി ചന്ദ്രശേഖർ,ജയലക്ഷ്മി ഡി, കാർത്തിക് പ്രസാദ് , ലക്ഷ്മി.എസ് ,നാമദേവൻ കെ ,പ്രണവ് .എസ് ,റിൻസ്മോൻ സി, മേഘാ ദിലീപ്, സ്നേഹാമോൾ ബി, ലക്ഷ്മി എസ് നായർ , മിഥുൻ സി ജെ , അനന്യലക്ഷ്മി എ, മീനാക്ഷി എം എ.
2022 മാർച്ചിലെ പ്ലസ് ടു പരീക്ഷയ്ക്ക് സയൻസ് വിഭാഗത്തിൽ 90% വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. എല്ലാ വിഷയങ്ങൾക്കും 12 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഹുമാനിറ്റിസ് വിഭാഗത്തിൽ 81% വിജയം കരസ്ഥമാക്കി. 98% മാർക്ക് നേടി സൂര്യപ്രഭ ആർ സയൻസ് വിഭാഗത്തിലും 89 ശതമാനം മാർക്ക് വാങ്ങി സോളമൻ കുര്യൻ റോബിൻ ഹുമാനിറ്റീസിലും ഒന്നാം സ്ഥാനത്ത് എത്തി.
2023 മാർച്ച്മാസത്തിൽ നടന്ന SSLC പരീക്ഷയിൽ 169 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 43 കുട്ടികൾ ഫുൾ A + ഉം 5 കുട്ടികൾ ഒൻപത് A +ഉം നേടി .പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചത് സ്കൂളിനും നാടിനും അഭിമാനകരമായി .
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 169 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ അതിൽ 41 കുട്ടികൾ ഫുൾ A+ കരസ്ഥമാക്കി .6കുട്ടികൾ ഒൻപത് A + ഉം 7 കുട്ടികൾ 8 A +ഉം നേടി.പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചത് സ്കൂളിനും നാടിനും അഭിമാനമായി മാറി.
2025 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ 165 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 ഫുൾ A +ഉം 8 കുട്ടികൾക്ക് 9 A + ഉം 6 കുട്ടികൾക്ക് 8 A + ഉം നേടി.100% കൈവരിക്കാൻ സാധിച്ചത് നാടിനും PTA ,സ്റ്റാഫ് എന്നിവർക്കും ഒരേസമയം സന്തോഷവും അഭിമാനവുമായി .
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എൻ എസ് എസ് കിടങ്ങൂർ
|
| zoom=16 }}
|
മാനേജ്മെൻറ്
ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളായ, നവോത്ഥാന നായകരിൽ പ്രധാനിയായ മന്നത്ത് പത്മനാഭനാൽ ജന്മം നൽകിയ നായർ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ 150 വിദ്യാലയങ്ങൾ എൻ എസ്സ് എസ്സ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. ജാതിമത ചിന്തകളില്ലാതെ ധനിക ദരിദ്ര ഭേദമില്ലാതെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഉള്ള കുട്ടികൾക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമുണ്ടാക്കുക എന്ന മഹനീയ ലക്ഷ്യം മുൻനിർത്തിയാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.
എൻ എസ്സ് എസ്സ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യാലയങ്ങളിൽ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മുൻനിരയിൽ നിൽക്കുന്നു കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ. ഒൻപത് ദശാബ്ദങ്ങൾക്ക് മുൻപ് ഈ നാടിന്റെ അക്ഷരചൈതന്യം ആയി മാറത്തക്കവിധം ഈ വിദ്യാലയം സ്ഥാപിക്കുവാൻ അക്ഷീണം പ്രയത്നിച്ച എല്ലാ സുമനസ്സുകളേയും കൃതജ്ഞതാ നിർഭരമായ മനസ്സോടെ ആദരപൂർവ്വം സ്മരിക്കുന്നു
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ പി.കെ. വാസുദേവൻ നായർ - മുൻ കേരളാ മുഖ്യമന്ത്രി
- കിടങ്ങൂർഗോപാലകൃഷ്ണപിള്ള - മുൻ എൻ എസ് എസ് ജനറൽ സെക്രട്ടറി, മുൻ സിംഗപ്പൂർ ഹൈക്കമ്മീഷണർ
- ശ്രീ T.S G.NAIR- മുൻ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാന് & എം ഡി
- ശ്രീ V.U ലംബോദരൻ- റിട്ട. ജില്ലാ ജഡ്ജി
- ഡോ.ടി.കെ ജയകുമാർ (കാർഡിയോ തൊറാസിക് സർജൻ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് )
- ഡോ.വേണു (തിരുവനന്തപുരം ആർസിസി)
- അനഘ ജെ കോലോത്ത് - (യുവ കവയിത്രി )
- മമിത ബൈജു - (ചലച്ചിത്ര നടി)
- മീനാക്ഷി അനൂപ് ( ചലച്ചിത നടി )
- ടി ആർ ഹരിദാസ് (ISRO ഡെപ്യൂട്ടി ഡയറക്ടർ )
എൻഡോവ്മെന്റുകൾ
1. എൻ എൻ. നമ്പൂതിരി എൻഡോവ്മെൻറ്
2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക എൻഡോവ്മെൻറ്
3. ശ്രീ. പി ഗോപാലകൃഷ്ണൻ നായർ അവാർഡ്
4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ്
5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ്
6. എ. എൻ കൃഷ്ണൻനായർ എൻഡോവ്മെൻറ്
7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ എൻഡോവ്മെൻറ്
8. ടി. എൻ വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ്
9. ഫ്രണ്ട്സ് സ്കോളർഷിപ്പ്
10 ടി.എൻ വാസുദേവൻ നമ്പൂതിരി എൻഡോവ്മെൻറ്
11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം
12.എ. എൻ സോമശേഖര പിള്ള അവാർഡ്.
13. വെട്ടിതുരുത്തിൽ വി. എൻ കേശവപിള്ള മെമ്മോറിയൽ അവാർഡ്
14. കാരുവള്ളിൽ നീലകണ്ഠപിള്ള മെമ്മോറിയൽ അവാർഡ്
15. ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ്
16. സി. വി മനോജ് കുമാർ മെമ്മോറിയൽ എൻഡോവ്മെൻറ്
17. ശ്രീമതി എം. ഡി ലക്ഷ്മിക്കുട്ടിയമ്മ എൻഡോവ്മെൻറ്
18. ശ്രീമതി ശാരദാമണിയമ്മ എൻഡോവ്മെൻറ്
19. കെ. എസ് മൂസ് മെമ്മോറിയൽ എൻഡോവ്മെൻറ്
20. എ. കെ പരമേശ്വരൻ നായർ എൻഡോവ്മെൻറ്
21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ എൻഡോവ്മെൻറ്
22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ എൻഡോവ്മെൻറ്
23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെൻറ്
24.കെ. വി വേലായുധൻ നായർ കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ്
പി .ടി .എ (2022-23)

- അശോക് കുമാർ പൂതമന (പ്രസിഡൻറ് )
- ഹരിദാസ് പി എസ് (വൈസ് പ്രസിഡൻറ് )
എക്സിക്യൂട്ടീവ് അംഗങ്ങൾ
- സുരേഷ് കെ കെ
- അശോക് കുമാർ
- സജികുമാർ എം കെ
- ഹരിക്കുട്ടൻ ടി
- ഹരിദാസ് പി എസ്
- സജി പി ബി
- അനൂപ് കുമാർ പി എസ്
- വിനു സി വി
- ബിന്ദു സിറിൾ
- നീതു സതീഷ്
- സിന്ധു ബി നായർ
- ബിജുകുമാർ ആർ
- സിന്ധുമോൾ എം പി
2024-2025 PTA കമ്മിറ്റി
1. അശോക് കുമാർ പുതമന ( പ്രസിഡന്റ്)
2. സജി പി ബി (വൈസ് പ്രസിഡന്റ് )
3. രാജേഷ് ടി
4.സതീഷ് കുമാർ
5.സജികുമാർ എം കെ
6.നിഷാമോൾ എം
7.രഞ്ജു ജയകുമാർ
8.ജിസ്സിമോൾ മാത്യൂ
9.ശ്രീജ സന്തോഷ്
2025-2026 PTA കമ്മിറ്റി
1. പി ബി സജി (പ്രസിഡന്റ്)
2.വിനു സി വി (വൈസ് പ്രസിഡന്റ്)
3.സതീഷ് കുമാർ പി എസ്സ്
4.സജികുമാർ എം കെ
5.മനോജ് കെ പി
6.പി എസ്സ് അനൂപ് കുമാർ
7.നിഷാമോൾ എം
8.സിനി ജെ
9.രഞ്ജു ജയകുമാർ
10.ശ്രീജ സന്തോഷ്
11. ദിവ്യ എം എസ്സ്
മാതൃരക്ഷകർത്തൃസമതി
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജ്ജം നമുക്ക് പകർന്നു തരുന്നത് ഇവിടത്തെ എം പി റ്റി എ ആണ്. ശ്രീമതി ബീന വിജയൻ ചെയർ പേഴ്സണും ശ്രീമതി ശ്രീജ മനോജ് വൈസ് ചെയർപേഴ്സണുമായുള്ള വളരെ സജീവമായ സമിതി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു.അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ എം പി റ്റി എ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഇന്ദു രമേശ് (ചെയർ പേഴ്സൺ )
മിനി ഹരി (വൈസ് ചെയർ പേഴ്സൺ
ലേഖ ബിജു
ശ്രീജ പ്രശാന്ത്
ഗീത ഹരി
MPTA (2024-2025)
1.വിജയലക്ഷ്മി (പ്രസിഡന്റ്)
2.ഷീലറാണി (വൈസ് പ്രസിഡന്റ്)
3.സിമിമോൾ
4.ശശികല
5.അനുസജി .
MPTA (2025-2026)
1.ഇന്ദു ഷണ്മുഖൻ ( പ്രസിഡന്റ്)
2.അനുജ എസ്സ് നായർ
3.ജിസ്സിമോൾ മാത്യു
4.ശശികല ജയൻ
5.രമ്യ കെ ആർ
6.അനുമോൾ
പത്ര താളുകളിൽ കിടങ്ങൂർ എൻ എസ്സ് എസ്സ്
പ്രതിഭകൾ
-
നീഹാര ബി ദേവ്(ക്ലാസിക്കൽ ഡാൻസർ) -
മീനാക്ഷി അനൂപ് (ബാലതാരം) -
മമിത ബൈജു(യുവനടി)
സ്കൂൾ ബ്ലോഗ്
www.nsshsskidangoor.blogspot.com
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1930 - | പുതുവേലിൽ കൃഷ്ണപിളള |
| 1941 - 42 | ലഭ്യമല്ല |
| 1942 - 51 | ലഭ്യമല്ല |
| 1951 - 55 | ലഭ്യമല്ല |
| 1955- 58 | ലഭ്യമല്ല |
| 1958 - 61 | ലഭ്യമല്ല |
| 1961 - 72 | ലഭ്യമല്ല |
| 1972 - 82 | എൻ. എൻ. നമ്പൂതിരി |
| 1988 - 89 | കെ. ശങ്കരനുണ്ണി |
| 1989 - 91 | എൻ. ദാമോദരകൈമൾ |
| 1991 - 92 | കെ. സരസ്വതിയമ്മ. |
| 1992 - 93 | പി. എൻ. സരോജിനിയമ്മ. |
| 1993 - 94 | റ്റി. ജെ. രാധമ്മ. |
| 1994 - 95 | എസ്. ശാന്താദേവി. |
| 1995 - 96 | ജി. ജഗദമ്മ. |
| 1996 - 97 | ജി. വിമല. |
| 1997 - 2000 | പി. ശാന്തകുമാരിയമ്മ. |
| 2000 - 01 | എൻ. രമാദേവി. |
| 2001 - 04 | പി. ഇന്ദിരാമ്മ. |
| 2004 - 08 | സി. വൽസലകുമാരി. |
| 2008 - 09 | കെ. പി. മായാദേവി. |
| 2009-11 | എസ്. ഗീതാറാണി. |
| 2011-15 | കെ.ബി. ശ്രീദേവി. |
| 2015-16 | എം. കെ ശ്രീകുമാരി. |
| 2016-17 | രമ.ബി.നായർ. |
| 2017-19 | കെ.സുരേഷ് |
| 2019-20 | കെ ശ്രീദേവി |
| 2020- | ബിജു കുമാർ |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31038
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
