എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃത ക്ലബ്

സംസ്കൃത ഭാഷ പഠിക്കുന്നതിനുള്ള അവസരം ഈ വിദ്യാലയത്തിൽ ഉണ്ട്.അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ സംസ്കൃതം ഒന്നാംഭാഷയായി പഠിക്കാം. സംസ്കൃത കൗൺസിൽ വിദ്യാഭ്യാസ ജില്ലാ ടിസ്ഥാനത്തിൽ  ബഹു: വിദ്യാഭ്യാസ ഓഫീസർ പ്രസിഡൻ്റായും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സെക്രട്ടറിയായും സംസ്കൃത അദ്ധ്യാപകർ അംഗങ്ങളായും രൂപീകരിക്കുന്നു.വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്ററുടെയും സംസ്കൃത അദ്ധ്യാപകൻ്റെയും നേതൃത്വത്തിൽ കൗൺസിൽ രൂപീകരിക്കുന്നു.

സബ് ജില്ല ,ജില്ല, സംസ്ഥാന കലോത്സവ വേദികളിൽ സംസ്കൃതോത്സവം പ്രത്യേകം നടത്താറുണ്ട്. പദ്യം ചൊല്ലൽ, പാഠകം ,അഷ്ടപദി ,അക്ഷര ശ്ലോകം, ഗാനാലാപനം,  ചമ്പു പ്രഭാഷണം, കഥാകഥനം, പ്രഭാഷണം, സംഘഗാനം ,വന്ദേമാതരം, ഉപന്യാസം, കഥ, കവിത', തുടങ്ങിയ രചനകൾ: ഇവയൊക്കെയാണ് മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.' നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മിക്കവരും തന്നെ മത്സരങ്ങളിൽ പങ്കടുക്കുകയും സംസ്ഥാനതലം വരെ സമ്മാനാർഹരാകുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകളെ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കലോത്സവത്തിലൂടെ സാധിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് നല്കി വരുന്ന സംസ്കൃത സ്കോളർഷിപ്പ് 'നേടുന്നതിനായി '' മത്സര പരീക്ഷയിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവസരം ലഭിയ്ക്കുകയും ചെയ്യുന്നുണ്ട്: UP ' HS പ്രത്യേകം പരീക്ഷകളാണ് നടത്തുന്നത്. ഇവയെല്ലാം വിദ്യാർത്ഥികൾക്ക് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുന്നു '

സംസ്കൃത ക്ലബിൻ്റെ പ്രവർത്തനങ്ങൾ:

  • ദിനാചരണം
  • കലോത്സവം
  • സ്കോളർഷിപ്പ് പരീക്ഷ
  • ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങൾ

संस्कृतदिनाचरणम् २०२१ സംസ്കൃതദിനാഘോഷം - 2021 എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയുടെ വികാസം ലക്ഷ്യമിട്ട് ഹെഡ് മാസ്റ്ററിന്റേയും ഹിന്ദി അദ്ധ്യാപകരുടേയും നേതൃത്ത്വത്തിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

  1. ദിനാചരണങ്ങൾ
  2. പദ്യംചൊല്ലൽ
  3. പ്രസംഗം
  4. കഥാ രചന
  5. കവിതാ രചന
  6. വായനാ മത്സരം
  7. ദേശഭക്തിഗാന മത്സരം
  8. ക്വിസ്സ്
  9. പോസ്റ്റർ നിർമ്മാണം

തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തിലും  ഓൺലൈനായി ഈ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈനായി ഹിന്ദി അസംബ്ലി നടത്താൻ സാധിച്ചു. കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങൾ വാട്ട്സ് ആപ്പ് വഴി ക്ലാസ്സ് ഗ്രൂപ്പിലേയ്ക്ക് അയച്ചു തരാനുള്ള അവസരം ഉണ്ട്. പഠനപിന്നാക്കവസ്ഥയിലുള്ള കുട്ടികളെ അക്ഷരം പഠിപ്പിക്കാനും

രസകരമായ കഥകൾ , കവിതകൾ ഇവയുടെ വീഡിയോകൾ കുട്ടികളെ കാണിച്ച് ഹിന്ദിഭാഷ കേൾക്കാനുമുള്ള അവസരം നൽകുന്നു.

ഹെൽത്ത് ക്ലബ്ബ്

പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും പരമപ്രധാനമാണ്,. അതുകൊണ്ടുതന്നെ കുട്ടികളുടെ ശാരീരിക- മാനസിക സുസ്ഥിതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് സ്കൂളിൽ ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെട്ട ഈ ക്ലബ്ബിന് ജീവശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുന്നു. എല്ലാ വർഷവും  വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ ക്ലാസുകൾ, ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള ബോധവൽക്കരണ ക്ലാസ്സുകൾ, അയൺ ഗുളിക വിതരണം, ദിനാചരണങ്ങൾ, നേത്രപരിശോധന ക്യാമ്പുകൾ,  തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു. കോവിഡ് കാലത്ത് അധ്യയനം  ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ ഓൺലൈനായി ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടി വന്നു. കോവിഡ് 19 ബോധവൽക്കരണ ത്തിൽ,ഷോർട്ട് വീഡിയോസ് ബോധവൽക്കരണ ക്ലാസുകൾ, ദിനാചരണങ്ങൾ, എന്നിവ യഥാസമയം സംഘടിപ്പിച്ച് കോവിഡ് പ്രതിരോധ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും കുട്ടികളിൽ എത്തിക്കാനും ഹെൽത്ത് ക്ലബ്ബിന് സാധിച്ചു. ഏറ്റുമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ  നടന്ന " കോവിഡാനന്തര ജീവിതക്രമം " എന്ന പ്രോജക്ട് അവതരണത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. അവയവദാന ദിനം, ഹൃദയദിനം എന്നിവ യോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, ക്രിസ്മസ് രം, എന്നിവ സംഘടിപ്പിച്ചു . ഷോർട്ട് വീഡിയോസ്, സ്കിറ്റുകൾ എന്നിവയും മത്സരയിനങ്ങൾ ആയി. " വൈകല്യ രഹിതമായ അവസ്ഥ മാത്രമല്ല സമ്പൂർണ്ണ ശാരീരിക-മാനസിക സാമൂഹ്യ സുസ്ഥിതിയും കൂടിയാണ് ആരോഗ്യം " എന്നിരിക്കെ സ്കൂളുകളിൽ ഹെൽത്ത് ക്ലബ്ബുകളുടെ പ്രവർത്തനം ഒരു അനിവാര്യതയായി മാറുന്നു.

2023 - 24 വർഷത്തെ  സ്കൂൾ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായിരുന്നു.

ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയത് കുടിവെള്ള സംവിധാനം കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായിരുന്നു. കിണർ,വാട്ടർ ടാങ്ക് ശുചീകരണം കൃത്യമായി തന്നെ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ടോയ്ലെറ്റ് പരമാവധി വൃത്തിയാക്കികഴുകി സൂക്ഷിക്കുവാൻ ഹെൽത്ത് ക്ലബ് അംഗങ്ങൾ ശ്രദ്ധ ചെലുത്താറുണ്ട്. സാനിറ്ററി പാഡ് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രത്യേക ബോധവൽക്കരണ ക്ലാസ്സുകൾ പെൺകുട്ടികൾക്കായി നൽകുവാൻ സാധിച്ചു.

          സ്‌കൂളിലേക്ക് ആവശ്യമായ First Aid സംവിധാനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ സഹായത്തോടെ മികവുറ്റതാക്കി തീർത്തു

         ഫെബ്രുവരി മാസത്തിൽ Albendazole Tablet വിതരണം ചെയ്തു.

         സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിപാടിയിലൂടെയും ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി തന്നെ ഏറ്റെത്തിട്ടുണ്ട്.

      സ്പോർട്സ്, Youth festival തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലും ആഘോഷ പരിപാടികൾ നടക്കുമ്പോഴും  ഇടപ്പെട്ട് പ്രവർത്തിക്കുവാൻ കഴിഞ്ഞു.

          Green Protocol പാലിക്കുന്നതിൻ്റെ ഭാഗമായും കൃത്യമായ ഇടപെടലുകൾ നടത്താൻ ശ്രമിച്ചു. സ്കൂളിൻ്റെ മൊത്തമായ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു വിജയിച്ചതിൻ്റെ ഒരു സന്തോഷം ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് നിലനിർത്തുവാൻ കഴിയുന്നു

കൗൺസിലിംഗ്

ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യമുള്ള മനസ്സും. മുൻ  കാലങ്ങളെക്കാൾ ഉപരി നമ്മുടെ കുഞ്ഞുങ്ങൾ ഒട്ടേറെ മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് " സ്കൂൾ കൗൺസിലിങ് " എന്നാ ആശയത്തിന് പ്രസക്തിയേറുന്നത്. നമ്മുടെ സ്കൂളിൽ ക്ലാസ് അധ്യാപകർ കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും, ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കുട്ടികളിൽ കണ്ടെത്തിയാൽ , കൃത്യമായി  കൗൺസിലിംഗ് ചാർജ്ജുള്ള അധ്യാപകരെ അറിയിച്ച്, സ്കൂൾ കൗൺസിലിങ്ങിന് അവസരമൊരുക്കുകയും, മെഡിക്കൽ സപ്പോർട്ട് ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുന്ന കേസുകൾ, കോട്ടയം ജില്ലാ ആശുപത്രിയിലേക്ക്  റഫർ ചെയ്യുകയും ചെയ്തു വരുന്നു.

ഇംഗ്ലീഷ് ക്ലബ്‌

ഇംഗ്ലീഷ് 'യൂണിവേഴ്സൽ ലാംഗുവേജ്‌' പദവി അലങ്കരിക്കുന്ന  ഭാഷയാണ്.ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവർ ലോകത്തെവിടെ ആയിരുന്നാലും  തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താൻ  പ്രാപ്തരാണ്.ഇംഗ്ലീഷ്  വിദ്യാഭ്യാസം നന്നേ  ചെറുപ്പത്തിൽ  ആരംഭിക്കുന്നു.മഹാസാഗരമാകുന്ന  ഭാഷാപ്രാവീണ്യം പൂർണമായും സ്വായത്തമാക്കുക കേവലം ഒരു ജന്മം കൊണ്ട് സാധിക്കുകയില്ല.അത്ര മഹത്തരമാണ് ഭാഷയുടെ സ്വാധീനം.സംസാരിക്കാൻ കഴിയുന്ന മനുഷ്യരാണ് പ്രപഞ്ചത്തിലെ ഉദാത്ത സൃഷ്ടികൾ.അത് ലോകോത്തര ഭാഷ കൂടിആയാലോ!

       കിടങ്ങൂർ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നു.മികവുറ്റ പ്രകടനമാണ് ഇംഗ്ലീഷ് ക്ലബ്ബ് കാഴ്ചവക്കുന്നത്.സ്കൂൾ തലത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നാനാ വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.കുട്ടികളിൽ നിന്ന് കൺവിനർ മാരെ തിരഞ്ഞെടുക്കുന്നു. സ്കൂൾ തലത്തിൽ ദിനാചാരണങ്ങളോട് അനുബന്ധിച്ചു പോസ്റ്ററുകൾ നിർമ്മിക്കുന്നു. ഇംഗ്ലീഷ് ഡേ തന്നെ ആചരിച്ചു വരുന്നു റെസിറ്റേഷൻ,സ്പീച്ച്,സ്കിറ്റ് പോലെയുള്ള മത്സരങ്ങൾ നടത്തപ്പെടുന്നു.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും ഡിബേറ്റുകളും നടത്തപ്പെടുന്നു.മാഗസിനുകൾ പ്രകാശനം ചെയ്യുന്നു.ഡിക്ഷ്ണറികളും വേർഡ്‌കാർഡുകളും തയ്യാറാക്കുന്നു.കോവിഡിനെക്കുറിച്ച് ബോധവൽക്കരണം നല്കാൻ കുട്ടികൾ 2020ൽ

ഒരു അസംബ്ലി ഓൺലൈനായി നടത്തുകയുണ്ടായി.വിവിധ വീഡിയോകൾ അവർ തയ്യാറാക്കുകയുണ്ടായിപ്രോസ്,പോയട്രി മുതലായവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നു.ഇംഗ്ലീഷ് വായന പരിപോഷിപ്പിക്കാനുതകുന്ന പത്രങ്ങൾ വരുത്തുന്നു.റീഡർസ്‌കോർനർ ക്ലാസ്റൂമുകളിൽ ഒരുക്കുന്നു.കുട്ടികളെ സ്കൂൾ ലൈബ്രറിയിൽ കൊണ്ടുപോയി റീഡിങ് ഫലപ്രദമായി നടത്തുന്നു.അധ്യാപകർ ക്ലബ്ബ് ആക്ടിവിറ്റീസ് വിലയിരുത്തുന്നു.

ടീൻസ് ക്ലബ്ബ്

കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് പിന്തുണയായി സംസ്ഥാന വിദ്യാഭാസ വകുപ്പിന്റെ ആഭിമുഘ്യത്തിൽ 2023 -2024 അധ്യയന  വർഷം ആരംഭിച്ച 8,9,10 ക്ലാസ്സിലെ കുട്ടികളുടെ കൂട്ടായ്മയാണ് " ടീൻസ്‌ക്ലബ്‌ " പരിശീലനം ആരംഭിച്ച നോഡൽ ടീച്ചറുടെ നേതൃത്വത്തിൽ  കിടങ്ങൂർ  എൻ എസ്സ് എസ്സ് സ്കൂളിലും കൗമാരപ്രായത്തിലുള്ള കുട്ടികളുടെ വ്യക്ത്തിത്വ വികാസത്തിനുള്ള ഒട്ടേറെ പ്രവർത്തങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി .സ്വയം തിരിച്ചറിയാനും ജീവിത നൈപുണികൾ നേടിയെടുക്കാനും വ്യക്ത്യന്തരബന്ധങ്ങൾ നേടിയെടുക്കാനും 'ടീൻസ്' പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തമാകുന്നു .കൗമാരത്തിന് "കരുത്തും കരുതലും" എന്ന ആശയം സാർത്ഥകമാക്കുന്നു ടീൻസ് ക്ലബ് .