എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കിടങ്ങൂർ ഗ്രാമം

64 നമ്പൂതിരി ഗ്രാമങ്ങളിൽ പെട്ട ഒന്നാണ് കിടങ്ങൂർ .തെക്കുംകൂർ രാജവംശത്തിന്റെയും വടക്കുംകൂർ രാജവംശത്തിന്റെയും  അതിർത്തിയിൽ വരുന്ന ഒരു കൊച്ചു ഗ്രാമം .പരിഘാപുരം എന്ന പേരും കിടങ്ങൂരിനുണ്ട്. ചെമ്പകശ്ശേരി രാജാവിന്റെ  കോട്ട ഇവിടെ ഉണ്ടായിരുന്നു .' കോട്ടപ്പുറം' എന്ന്  കിടങ്ങൂർ കവലയ്ക്ക് പേരുണ്ട്. രാജാക്കന്മാർ നിർമ്മിച്ച

കിടങ്ങുകൾ  ഈ നാട്ടിലുള്ളതിനാലാണ് കിടങ്ങൂർ എന്ന പേര് വന്നത് .ഇത് ഇവിടുത്തെ പല  വീട്ടുപേരുകളും രാജഭരണവുമായി ബന്ധപ്പെട്ടവയാണ്.

കിടങ്ങൂർ കണ്ടങ്കോരൻ ഊട്ടുപുര

കിടങ്ങൂർ ക്ഷേത്രത്തിലെ അതി പ്രശസ്തനും അതിബലവാനുമായിരുന്ന ആനയായിരുന്നത്രെ കണ്ടങ്കോരൻ. പത്മനാഭസ്വാമി ക്ഷേത്ര നിർമ്മാണത്തിന് കണ്ടങ്കോരനെ അനന്തപുരിയിൽ കൊണ്ടുപോയിരുന്നു. അവിടുത്തെ കൽത്തൂണുകളൊക്കെ ഉയർത്തുവാൻ ഈ ആന സഹായിച്ചു. അതിനു പ്രതിഫലമായി മാർത്താണ്ഡവർമ്മ  മഹാരാജാവ്  പണികഴിപ്പിച്ചു നൽകിയതാണത്രേ കിടങ്ങൂരെ കൂത്തമ്പലം.

കൂത്തമ്പലം

കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ശില്പി പെരുന്തച്ചൻ ആണെന്നാണ് കരുതുന്നത് .കുറുന്തോട്ടി തൂൺ മറ്റെങ്ങും കാണാത്ത അത്ഭുതമാണ്. രാമായണം മഹാഭാരതം  ഇവയിലെ ഭാഗങ്ങൾ കൂത്തമ്പലത്തിൽ ശില്പ ചാരുതയോടെ കാണാം.

കിടങ്ങൂർ പള്ളി

കിടങ്ങൂർ പള്ളി

കിടങ്ങൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു .മീനച്ചിലാറിന്റെ ഇരുകരകളിലുമായി കിടങ്ങൂരപ്പനും കോട്ടപ്പുറത്തമ്മയും (സെൻറ് മേരീസ് പള്ളി ) കിടങ്ങൂരിനെ പരിരക്ഷിക്കുന്നു.  പരിശുദ്ധ കന്യാമറിയത്തിന്റെ പാവനമായ  ഈ ദേവാലയത്തിൽ നാനാജാതിമതസ്ഥർ ആരാധനയ്ക്കെത്തുന്നു. 100 വർഷത്തിനു മേൽ പഴക്കമുള്ള ഈ പള്ളി കിടങ്ങൂരിന്റെ മതസൗഹാർദ്ദത്തിന് ഉദാഹരണമാണ്.



കിടങ്ങൂർ ക്ഷേത്രം

ഗൗണ മഹർഷിയുടെ കമണ്ഡലുവിൽ നിന്നും ഒഴുകിയ ജലം ഗൗണാ നദിയായി ( മീനച്ചിലാർ) മാറി. അതിൽ ഒഴുകിവന്ന സുബ്രഹ്മണ്യ വിഗ്രഹം കിടങ്ങൂർ ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അവിടെ പ്രതിഷ്ഠിക്കുന്നതിനുദ്ദേശിച്ചിരുന്ന വിഷ്ണു വിഗ്രഹത്തിനു പകരം ഒഴുകിവന്ന സുബ്രഹ്മണ്യ വിഗ്രഹം പ്രധാന പ്രതിഷ്ഠയായി. വിഷ്ണു വടക്കും ദേവർ എന്ന പേരിൽ തൊട്ടടുത്തുതന്നെ പ്രതിഷ്ഠിക്കപ്പെട്ടു. ഈ രണ്ടു ശ്രീകോവിലുകൾക്കും ഒരേ പ്രാധാന്യമാണ്. ഒരു കൊടിമരം മാത്രമാണ് ക്ഷേത്രത്തിലുള്ളത്. കിടങ്ങൂരെ  14 നമ്പൂതിരി ഇല്ലക്കാരാണ്  ഈ  ക്ഷേത്രത്തിന്റെ അവകാശികൾ. ബ്രഹ്മചാരി ഭാവത്തിലുള്ള സുബ്രഹ്മണ്യനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.