എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/Say No To Drugs Campaign
മനുഷ്യ ജീവനെ ഹനിക്കുന്ന, അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും മലിനമാക്കുന്ന മദ്യം , മയക്കുമരുന്ന് ,പുകയില മുതലായ ലഹരികളുടെ ഉപയോഗത്തിനെതിരായുള്ള ഈ സമൂഹത്തിന്റെ പോരാട്ടത്തിൽ കിടങ്ങൂർ എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സിലെ കുട്ടികളും അദ്ധ്യാപകരും അണിചേർന്നു.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പാക്കി.നമ്മുടെ നാടിന്റെയും സമൂഹത്തിന്റെയും നിലനില്പിനുതന്നെ ഭീഷണിയായി മാറിയ ലഹരി എന്ന വിപത്തിനെതിരെ 'ലഹരി വിരുദ്ധ ശൃംഖല' സംഘടിപ്പിക്കുകയും, സ്കൂളിലെ കുട്ടികളും അദ്ധ്യാപക -അനദ്ധ്യാപകരും പി ടി എ ഭാരവാഹികളും ഈ ശൃംഖലയിൽ അണിനിരക്കുകയും ചെയ്തു.ലഹരി വിരുദ്ധ ശൃംഖലയിലൂടെ ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിച്ചു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ലഖുലേഖകളും നാട്ടിൽ വിതരണം ചെയ്‌തു.ലഹരി എന്ന വിപത്തിന്റെ ഭീകരത എല്ലാവരിലേക്കും എത്തിക്കുന്നതിനായി ലഹരിവിരുദ്ധ നാടകങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയും ഒപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.