എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യബോധം, മൂല്യബോധം, രാജ്യസ്നേഹം എന്നീ ഗുണങ്ങൾ വളർത്തുന്നതിനായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ പ്രവർത്തിച്ചു വരുന്നു.അറിവ് നേടുന്നതോടൊപ്പം അന്വേഷണ ബുദ്ധി, ഗവേഷണ ബുദ്ധി എന്നിവ വളർത്തിയെടുക്കുക മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകളുമായുള്ള ബന്ധം മനസിലാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തതോടെ നടത്തിവരുന്നു. ദിനാ ച രണങ്ങളോടാനുബന്ധിച്ച് ക്വിസ്, പ്രസംഗം, ചുമർ പത്രിക, ബാഡ്ജ് നിർമാണം, ഉപന്യാസ രചന എന്നിവ നടത്തി വരുന്നു. സ്കൂൾ തല മേള സംഘടിപ്പിച്ച് വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു.

വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ എന്നിവയിൽ UP, HS വിഭാഗങ്ങളിൽ കുട്ടികൾ മത്സരിച്ചിട്ടുണ്ട്സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്ര മേളയോടാനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന, അറ്റ്ലസ് നിർമാണം എന്നി വിഭാഗങ്ങളിൽ ജില്ലാ തലം വരെ കുട്ടികൾ മത്സരിച്ചിട്ടുണ്ട്.

വാർത്താവായന മത്സരം

2019-20 അധ്യായന വർഷത്തിൽ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽനടന്ന സംസ്ഥാനതല വാർത്താവായന മത്സരത്തിൽ A ഗ്രേഡ് കിട്ടിയ കാർത്തിക വി രാജേഷ്.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, യുദ്ധ വിരുദ്ധ പ്രതിജ്ഞ, ബാഡ്ജ് നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

സ്വാതന്ത്ര്യ ദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചന, പ്രസംഗം, ഉപന്യാസ രചന, ദേശഭക്തി ഗാനാലാപനം, ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി. ഭാരതത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി BRC തലത്തിൽ നടത്തിയ ചരിത്ര രചനാ മത്സരത്തിൽ UP തലത്തിൽ 2ആം സ്ഥാനവും. HS വിഭാഗത്തിൽ 3ആം സ്ഥാനവും ലഭിച്ചു. ദേശഭക്തി ഗാനമത്സരത്തിൽ UP വിഭാഗം 1 ആം സ്ഥാനവും, HS വിഭാഗം 3ആം സ്ഥാനവും നേടി.


ശിശുദിനാഘോഷം

നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ( UP, HS) വിവിധ പ്രവർത്തനങ്ങൾ ചെയ്തു. (ശിശുദിന കാർഡ് നിർമ്മാണം, പ്രസംഗം, ഗാനാലാപനം, ക്വിസ് )പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി.

സാമൂഹ്യശാസ്ത്രമേള 2022-23

2022 - 23 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ സാമൂഹ്യശാസ്ത്രത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച്‌ എൻ എസ് എസ് എച്ച് എസ് എസ്  കിടങ്ങൂർ.

സ്കൂൾ തലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ സാമൂഹ്യശാസ്ത്രത്തോടനുബന്ധിച്ചു ചരിത്ര രചന , അറ്റ്ലസ് നിർമ്മാണം , ക്വിസ് , വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ , വാർത്താ വായന മത്സരം , ടാലൻറ് സേർച്ച് എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരെ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു.

സബ് ജില്ല

സബ് ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ കിടങ്ങൂർ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. യൂ.പി തലത്തിൽ ക്വിസ് മത്സരത്തിൽ 'A' ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും സ്റ്റിൽ മോഡൽ നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈ സ്കൂൾ വിഭാഗത്തിൽ ചരിത്ര രചനാ മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി കിടങ്ങൂർ എൻ എസ് എസ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാദമുദ്ര

ഏറ്റുമാനൂർ BRC യുടെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന പരിശീലനം 'പാദമുദ്ര' യിൽ കിടങ്ങൂർ എൻ എസ് എസ് എച്ച് എസ് എസ്സിൽ നിന്നും രണ്ടു കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ നടത്തിയ ചരിത്ര രചനാ മത്സരത്തിൻറെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ ചരിത്ര രചന നടത്തിയ രണ്ടു കുട്ടികൾക്കായിരുന്നു പാദമുദ്രയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.ദ്വിദിന പരിശീലന ക്യാമ്പിനുശേഷം BRC തലത്തിൽ ചരിത്ര രചനാ മത്സരം സംഘടിപ്പിക്കുകയും അതിൽ കിടങ്ങൂർ എൻ എസ് എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മിയുടെ രചന മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് സ്കൂളിന് അഭിമാന നിമിഷങ്ങളിലൊന്നായി.