ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് | |
---|---|
വിലാസം | |
വട്ടേനാട് വട്ടേനാട് , കൂറ്റനാട് പി.ഒ. , 679533 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0466 2370084 |
ഇമെയിൽ | gvhssvattenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20002 (സമേതം) |
എച്ച് എസ് എസ് കോഡ് | 09155 |
വി എച്ച് എസ് എസ് കോഡ് | 909004 |
യുഡൈസ് കോഡ് | 32061300509 |
വിക്കിഡാറ്റ | Q64690875 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1485 |
പെൺകുട്ടികൾ | 1394 |
ആകെ വിദ്യാർത്ഥികൾ | 3345 |
അദ്ധ്യാപകർ | 122 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 151 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Rose Catherine. S |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Sini. P. S |
പി.ടി.എ. പ്രസിഡണ്ട് | Pradeep. M |
എം.പി.ടി.എ. പ്രസിഡണ്ട് | Anitha Murali |
അവസാനം തിരുത്തിയത് | |
07-01-2022 | 20002 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ
പട്ടിത്തറ പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ഉപതാളുകൾ
എസ്.എം.സി| സ്റ്റാഫ്| ആർട്ട് ഗാലറി| നാമ്പുകൾ|
ചരിത്രം
പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. കൂടുതൽ അറിയാൻ
രക്ഷകർതൃ സമിതി
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)
ഇതൊരപൂർവ്വ സംഗമമായിരുന്നു. 91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.
കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും
പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു.
പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ . ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി.
• പതിനായിരം രൂപ നല്കി ലിറ്റിൽ കൈറ്റ്സ് വട്ടേനാട് യൂണിറ്റ് • ഏഴായിരം രൂപ നല്കി ഹൈസ്കൂൾ വിഭാഗത്തിൽ 9 K • മൂവായിരത്തി ഒരുനൂറ്റി അറുപത് രൂപ നല്കി ഹയർസെക്കണ്ടറി വിഭാഗം +1 സയൻസ് • ആയിരത്തി അഞ്ഞൂറു രൂപ നല്കി യു പിവിഭാഗത്തിൽ 6 B , 7 E . ഒരു കുടുക്ക സഹായവുമായി മനീഷ്മ കൂടുതൽ അറിയാം
വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ് വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
ഹൈടെക് സ്കൂൾ
നവകേരള മിഷൻ കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി കൈറ്റിന്റെ നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 45000 ക്ലാസ്മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്മുറിയ്ക്കും ഒരു ലാപ്ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 51 ക്ലാസ് റൂം ഹൈടെക്കായി പ്രവർത്തിക്കുന്നു.
വട്ടേനാടൻ നാടകപെരുമ
കളിക്കൂട്ടം നാടക സംഘം
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്കൂളിനുമുണ്ട്.... വട്ടേനാട് സ്കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല..... സാഹിത്യവും കലയും സാമൂഹിക നിർമ്മിതിയാണ്.ഇവയിലൂടെ നാം തിരിച്ചറിയുന്നത് അതുൾക്കൊള്ളുന്ന സമൂഹത്തെയും സംസ്കാരത്തെയുമാണ്. ആ നിലയ്ക്ക് കളിക്കൂട്ടം നാടകസംഘത്തിന്റെ ഫ്രീക്കൻ അനേകം വേദികളിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. ഫ്രീക്കൻ
നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ മുഖമുദ്രയാണ്. വിശാലമായ ചിന്താധാരയാണ്. എന്നിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം സമാന്തരമായി ഈ സമൂഹത്തോട് പലതും പറയുന്നുണ്ട്. അത് കാണാതെ പോകരുത്.
സ്വതന്ത്രവും സാർവജനീനവുമായ ഒരു കലയായി നമ്മുടെ വിദ്യാഭ്യാസ രീതി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഫ്രീക്കൻ തുറന്നു പറയുന്നത്. ലോകമൊട്ടാകെയുള്ള വിദ്യാർത്ഥികളുടെ പ്രതിനിധിയാണ് ഫ്രീക്കൻ. അതിരില്ലാത്ത ലോകങ്ങളിലൂടെയും വർണങ്ങളിലൂടെയും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഫ്രീക്കന് നിലവിലുള്ള പഠനവ്യവസ്ഥകളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. കടിച്ചാൽ പൊട്ടാത്ത വാക്കുകളുമായി സംസകാരവും പൈതൃകവും തെരുവിൽ ഛർദ്ദിക്കുന്ന ബുജികളെ അവൻ പരിഹസിക്കുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന നാടൻ പാട്ടുകളിൽ എല്ലാ വിഭാഗങ്ങൾക്കും മനസ്സിലാക്കാനുള്ള ജീവിതവും ഭാഷയും ഉണ്ടെന്ന് അവൻ ഉറക്കെപ്പറയുന്നു. അതോടൊപ്പം അംബേദ്കറിന്റെ ചിന്തകളിൽ ഉയർന്നു വരുന്ന മാനവികതയെക്കുറിച്ച് ബോധവാനാകുന്നു. ക്ലാസ് മുറികളും യൂണിഫോമും വിദ്യാർത്ഥികളെ തളച്ചിടാനുള്ള ചങ്ങലയായി അവന് അനുഭവപ്പെടുന്നു.പുരുഷോത്തമൻ മാഷുടെ വേഷവും ഭാഷയും ദഹിക്കാതെ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കുമെന്നുള്ള ഒറ്റ ലാഭത്തിൽ മാത്രമാണ് സ്കൂളിലേക്ക് വരുന്നതെന്ന് മടിയില്ലാതെ പറയുന്നു. കുട്ടിയെ മാറ്റിയെടുക്കാനുള്ള അധ്യാപകന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒടുവിൽ കുട്ടികൾക്കറിയാവുന്ന ഭാഷയിലേക്കും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ നയങ്ങളിലേക്കും തന്റെ വിദ്യാഭ്യാസ രീതിയെ പുരുഷോത്തമൻ മാഷ് പരിഷ്കരിക്കുന്നു . കുട്ടിക്കും അധ്യാപകനും ഒരു പോലെ വിനിമയം ചെയ്യാവുന്ന വിദ്യാലയ ലോകത്തിൽ പല വർണങ്ങളും സംസ്കാരവും ഒന്നിച്ചു ചേരുന്നു. അവയുടെ തനിമയും സ്വത്വവും ഏച്ചുകൂട്ടലുകളില്ലാതെ നിലനിൽക്കുകയും ചെയ്യുന്നു. നാളിതുവരെയും കൊണ്ടുനടന്ന ചില ബോധ്യങ്ങളെ തിരുത്തുവാനാണ് ഫ്രീക്കൻ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
ഗതാഗത സൗകര്യം
അപ്പർപ്രൈമറി ,സെക്കണ്ടറി , ഹയർസെക്കണ്ടറി & വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ഇവിടുത്തെ കുട്ടികൾ അനുഭവിക്കുന്ന ഗതാഗത ക്ലേശത്തിന്പരിഹാരം കാണുന്നതിനായി 6 സ്കൂൾ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 10 കൊല്ലം മുമ്പ് അധ്യാപകരിൽ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ഒരു പഴയ ബസ്സിൽ തുടങ്ങിയ ഈ ജൈത്രയാത്ര , രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.എ വി. ടി ബലറാം അനുവദിച്ച ഒരു പുതിയ ബസ് സ്കൂളിന് അടക്കം 5 ബസ് ആയിരുന്നു. സ്ഥലം എം.എൽ.എ വി. ടി ബലറാം ആനക്കര സ്കൂളിന് അനുവദിച്ച ബസ് ഏറ്റെടുത്ത് നടത്താൻ സാധിക്കാത്തതിനാൽ വട്ടേനാട് സ്കൂളിന് ബസ് തിരിച്ച് നല്കിയതടക്കം ഇന്ന് 6 ബസിൽ എത്തി നില്ക്കുന്നു.അധ്യാപക – അനധ്യാപക ജീവനക്കാരുടേയും പി.ടി.എ യുടേയും ആത്മാർത്ഥമായ പിന്തുണയാണ് സ്കൂളിന്റെ ഈ നേട്ടത്തിനു പിന്നിൽ. സ്കൂളിലെ ഏതാണ്ട് 25% - 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്. എല്ലാ ബസിലുമായി ഡ്രൈവർമാർ , ആയമാർ /ക്ലീനർമാർ എന്നിവരടക്കം 10 ജോലിക്കാർ സ്ഥിരമായി ജോലിചെയ്യുന്നുണ്ട്. എല്ലാ ബസുകളും ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തിയിട്ടാണ് ഗതാഗതക്ലേശത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്നത്. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വട്ടേനാട്ടിലെ ഉച്ചഭക്ഷണ രസകൂട്ടിനൊപ്പം
ജാതി-മത,ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമിതല്താതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,2018-19 അദ്ധ്യായന വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളിൽ നടപ്പിലാക്കി വരുന്നു .
ഈ വർഷവും ജൂൺ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു .5 മുതൽ 8-ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഈ വർഷത്തിൽ 5 മുതൽ 8 വരെയുള്ള ക്ലാസുകളിൽ നിന്ന് 727 ആൺകുട്ടികളും 619 പെൺകുട്ടികളും ഉൾപ്പെടെ 1346 കുട്ടികൾ ഈ പദ്ധതിയിൽ പങ്കാളികളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ. രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
- എൻ.എസ്.എസ് യൂണിറ്റ്
- ഇ വായന
- ഹെൽത്ത് ക്ലബ്ബ്
- അറബിക് ക്ലബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- മറ്റു പ്രവർത്തനങ്ങൾ
അഭിമാനമുഹൂർത്തം
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | പത്മനാഭൻ നായർ | 1961 - 1963 |
2 | അന്നമ്മ ജേക്കബ് | 1963 - 1966 |
3 | പി. സി. പൗലോസ് | 1966- 1971 |
4 | ചാക്കോരു മാഷ് | |
5 | ഗോവിന്ദൻ കുട്ടി | 1971 - 1973 |
6 | സുഭദ്ര ടീച്ചർ | |
7 | കമലാവതി | |
8 | മാധവി. കെ | 1981 - 1982 |
9 | നാരായണികുട്ടി | 1982 - 1984 |
10 | ഐപ്പ് മാഷ് | 1984 - 1987 |
11 | തങ്കപ്പൻ മാഷ് | 1987 - 1991 |
12 | ഭദ്രാവതി തമ്പുരാട്ടി | ജൂൺ 1991 - ഓഗസ്റ്റ് 1991 |
13 | ഹസ്സൻ റാവുത്തർ | 1991 - 1992 |
14 | മേരി വർഗ്ഗീസ് | 1992 - 1997 |
15 | ലിസി സി എം | 1997 - 1998 |
16 | ടി.കെ. ബാലൻ | 1998 - 2004 |
17 | ഫാത്തിമ | 2004 - 2005 |
18 | എം. രുഗ്മിണി | 2005 - 2006 |
19 | ടി.ആർ. രാമചന്ദ്രൻ | 2006 - 2007 |
20 | പി. നാരായണൻ | 2007 - 2009 |
21 | എം കൃഷ്ണകുമാർ | 2009 - 2015 |
22 | സുശീല കെ | 2015 - 2017 |
23 | എം.വി. രാജൻ | 2017 - 20018 |
24 | കെ. ലീല | 20018 - 2018 |
25 | റാണി അരവിന്ദൻ | 20018 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫിലിം ഡയറക്ടർ മേജർ രവി
- ഫിലിം ഡയറക്ടർ എം.എ വേണു
- പി.പി. രാമചന്ദ്രൻ
- പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
- നാരായണദാസ്. ടി.കെ
വഴികാട്ടി
{{#multimaps:10.76231, 76.1166|zoom=18 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20002
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ