ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
വിലാസം
അവനവഞ്ചേരി

അവനവഞ്ചേരി പി.ഒ.
,
695103
സ്ഥാപിതം11 - 03 - 1925
വിവരങ്ങൾ
ഫോൺ04702 2632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
യുഡൈസ് കോഡ്32140100310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ963
പെൺകുട്ടികൾ864
ആകെ വിദ്യാർത്ഥികൾ1827
അദ്ധ്യാപകർ61
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില റാണി റ്റി റ്റി
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ നായർ എൽ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മീനാക്ഷി കെ ജി
അവസാനം തിരുത്തിയത്
20-01-202242021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു .ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും

ചരിത്രം

അവനവഞ്ചേരി പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെൻറ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
തുടർന്നു വായിക്കൂ

അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെൻറ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെൻറ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിന്റെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി എൽ .പി വിഭാഗവും പ്രവർത്തിക്കുന്നു.എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം
. കൂടുതൽ അറിയുവാനായി

മാനേജ്മെന്റ്

മുൻ സാരഥികളെകുറിച്ചറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് വർഷം
1 പി വാസുദേവൻ നായർ 1-6-88 to 18-5-89
2 എൻ ബി ലീലാകുമാരി 19-5-89 to 20-5-90
3 ശ്രീദേവി അമ്മ 21-5-90 to 19-11-92
4 പി ശ്രീകണ്ഠൻ നായർ 20-11-92 to 14-5-95
5 എ എം ബഷീർ 15-5-95 to 31-3-98
7 ജി ചന്ദ്ര ബാബു 1-6-98 to 4-11-99
8 എ സുബൈദ ബീവി 5-11-99 to 31-3-05
8 ജി സുജാത 24-5-05 to 31-3-06
9 കെ എസ് റസിയ ബീവി 15-6-06 to 26-4-08
10 ആർ രാധാദേവിഅമ്മ 2-6-08 to 31-3-2011
11 പി രവീന്ദ്ര കുറുപ്പ് 16-6-2011 to 12-6-2013
12 എസ് സുജാത 19-6-2013 to 31-3-2014
13 എം എസ് ഗീതപത്മം 5-6- 2014 to 31-3-2018
14 എം ആർ മായ 1-6-2018 to 27-06-2019

സ്കൂൾ പി ടി എ

കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്കൂൾ പി ടി എ അംഗങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.

https://youtu.be/Jgh6D3j7wiI
https://fb.watch/9OYLRA0AEh/

ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം

ഗ്ലോവേം
ഗ്ലോവേം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം

ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ......

https://www.youtube.com/watch?v=arMs1Bm3QzY


ഉപതാളുകൾ

കുട്ടികർഷകർ| സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ| റേഡിയോ നന്മ| ചിത്രശാല| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ| ടാലന്റ് ലാബ്|

പ്രശസ്തരായ പൂർവവിദ്യാർഥികൾ

ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ
സാഭിമാനം .........

ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ് കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.

ആറ്റിങ്ങൽ കൃഷ്ണപിള്ള .

അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിച്ചു. കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നീ വേഷങ്ങളിലും അഷ്ടകലാശ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നീ ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

{{#multimaps: 8.693892,76.8358515 | zoom=12 }}