ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 23 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം
വിലാസം
ബാലരാമപുരം

695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04712400381
ഇമെയിൽhssbal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്,തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമൃതകുമാരി
പ്രധാന അദ്ധ്യാപകൻജയശ്രീ എസ്
അവസാനം തിരുത്തിയത്
23-07-201944059
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി വിദ്യാലയം സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസാവശ്യങ്ങൾ ഏറി വന്നതൊടെ കാലാന്തരത്തിൽ തമിഴ് - ഇംഗ്ലീഷ് മീഡീയം വിഭാഗങ്ങൾ നിലവിൽ വന്നു. 1890-ലാണ് മിഡി സ്കൂളായി മാറിയത്. 1967-ലെ ഇ.എം.എസ്. മന്ത്രിസഭ ഓരോ ഗ്രാമപഞ്ചായത്തിലും ഹൈസ്കുൾ സ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തെങ്കിലും 1976 വരെ ഇത് യാഥാർത്ഥമായില്ല. ഗ്രാമഞ്ചായത്ത് പ്രസിഡൻറ് പി. ഫക്കീർഖാൻ നേതൃത്തത്തിൽ നാലുദിവസം നടന്ന നിരാഹാരസമരം ഉ ൾ പ്പടെയുള്ള പ്രക്ഷോഭത്തി ൽ അവസാനം ചർച്ച നടന്നുവെങ്കിലും സ്ഥലമില്ല എന്ന നയം പറഞ്ഞ് അധിക്രതർ കൈവിട്ടു. കമ്യൂണിസ്ററ് നേതാവായിരുന്ന ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002 ജൂ​​ൺ മാസത്തിൽ ഇവിടെ പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു. ആധുനികമോഡലിൽ ചെയ്തിരിക്കുന്ന ഈ സ്കുളിന് 3.5 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഭാത ഭക്ഷണം

വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി

നമ്മുടെ സ്കൂൾ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതൽ കുട്ടികൾക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് . ഭക്ഷണ വിതരനോത്ഘാടനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാൻഡിംഗ്കമ്മിറ്റി ചെയർപേർസൻ

ഭിന്നശേഷി ദിനാചരണം

അതിഥിയായി എത്തിയത് വൈകല്യത്തെ  ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ 

2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോൽപ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മൻസിലിൽ എം സലാഹുദീൻ .മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളർന്നെങ്ങിലും ജീവിതത്തോട് തളരാൻ സലാഹുദീൻ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളിൽ ഇരുന്നും സൈക്കിളിൽ കയറിയും സ്കൂളിൽ എത്തി .പത്താം ക്ലാസ്  പൂർത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീൻ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വർഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അർത്ഥ വത്താക്കി .

പരീക്ഷാ പേടി മാറ്റാൻ

ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.ഫക്കീർഖാൻ,ശ്രീ.എൻ.സി.ശേഖർ, ശ്രീ .ടി.കെ . നാരായണപ്പിള്ള, ശ്രീ രാമൻപിള്ള

മികവ്

ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക http://www.ghssblpm.kayyoppu.blogspot.in

വഴികാട്ടി

{<{{#multimaps: 8.4252684,77.0447286| width=800px | zoom=16 }} ,Govt HSS Balaramapuram

  • NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 2൦കി.മി. അകലം