ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സുരീലി ഹിന്ദി

ഹിന്ദി ഭാഷ അഭിരുചി കുട്ടികളിൽ വളർത്തുന്നതിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 5 മുതൽ 12 വരെ ക്ളാസുകളിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിയ ഒരു പ്രോഗ്രാമാണ് സുരീലി ഹിന്ദി. എല്ലാ സ്കൂളുകളിലും സുരീലി ഹിന്ദി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലേക്കായി അധ്യാപകർക്ക് വിവിധ ബി ആർ സി തലങ്ങളിൽ ക്ലസ്റ്ററുകൾ സംഘടിപ്പിക്കുകയുണ്ടായി.

സുരീലി ഹിന്ദി പരിപാടിയുടെ ബാലരാമപുരം സബ്ജില്ലാതല ഉദ്ഘാടനം ഡിസംബർ 15 ാം തീയതിഗവ. എച്ച് എസ് എസ് ബാലരാമപുരത്ത് നടക്കുകയുണ്ടായി. വിവിധ സ്കൂളുകളെ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു

സുരീലി ഹിന്ദി പ്രവർത്തനങ്ങൾ

സുരീലി ഹിന്ദി ക്ളസ്റ്റർ നിർദ്ദേശപ്രകാരം ഹിന്ദി പാട്ടുകൾ, കഥകൾ, തോൽപാവക്കൂത്ത് ഇവയുടെ വീഡിയോ കുട്ടികൾക്ക് നൽകി. ഓരോ ക്ലാസിലെയും കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൽ നൽകുകയും അതിൽ നൽകിയിട്ടുളള നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു.

സുരീലി ഹിന്ദി പ്രവർത്തനങ്ങൾ നൽകിയതിലൂടെ കുട്ടികളുടെ പലവിധത്തിലുളള സർഗശേഷി വികസിപ്പിക്കുവാൻസാധിച്ചു. കുട്ടികൾ പാട്ടുകൾ പാടി അയക്കുകയും, വായനാ കാർഡ്, സംഭാഷണം, ഡയറി ഇവ തയാറാക്കുകയും ചെയ്തു. കുട്ടികളുടെ മനോഹരമായ പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.