ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
| ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
|---|---|
| വിലാസം | |
ഫാറൂഖ് കോളേജ് 673632 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04952440670 |
| ഇമെയിൽ | farookhhss@gmail.com |
| വെബ്‍സൈറ്റ് | www.farookhss.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17076 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ. ഹാഷിം |
| പ്രധാന അദ്ധ്യാപകൻ | എം. എ. നജീബ് |
| അവസാനം തിരുത്തിയത് | |
| 09-08-2018 | Aysha Rehna |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പ്രമാണം:Emmmm.jpg
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ചരിത്രം
1942-ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസരപ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ
1957 : ഫാറൂഖ് ഹൈസ്കൂൾ
1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2005 : അൺ എയ്ഡഡ് വിഭാഗം
2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സാധാരണ വിദ്യാലയങ്ങൾക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഉയർച്ചയിലേക്കുള്ള പടവുകൾ കൺമുന്നിൽ കണ്ടുകൊണ്ട് പഠനം നടത്താൻ അത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.
ഔദ്യോഗികവിവരങ്ങൾ
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3137 വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിമൂന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 17, ഹൈസ്കൂൾ - 42, ഹയർസെക്കണ്ടറി എയ്ഡഡ് - 30, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 14) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.
സ്കൂളിന്റെ പ്രത്യേക മേന്മകൾ
- ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
- ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം.
- കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ.
- കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് സെപ്റ്റ് (സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഫുട്ബോൾ കോച്ചിംഗ്.
- അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
- 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോർട്സ് താരങ്ങൾക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുൽമൈതാനം ലോകോത്തര ഫുഡ്ബാൾ താരങ്ങളുടെ പാദപതനത്താൽ അനുഗ്രഹീതമാണ്.
- ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
- നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി സ്കൂൾ ടൈലറിങ് യൂണിറ്റ്
- 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
- ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മുൻ മാനേജർ കെ.സി ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഗോൾഡൻ ജൂബിലി ബിൽഡിങ്ങ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ ആയ പൂർവ്വവിദ്യാർത്ഥികളുടെ ഉപഹാരമാണ്. ഈ ബഹുനില കെട്ടിടം മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെ നാമധേയത്തിൽ സമർപ്പിച്ച അതിവിശാലമായ ഓഡിറ്റോറിയം ഉൾക്കൊള്ളുന്നു. ഗോൾഡൻ ജൂബിലി ബിൽഡിങ്ങിനോടൊപ്പം പുരാതനവും പ്രൗഢവുമായ മറ്റു കെട്ടിടങ്ങളും ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
ഹയർ സെക്കണ്ടറി വിഭാഗം
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഹൈസ്കൂൾവിഭാഗം
രാജാ ഹോസ്റ്റൽ : നാനാത്വത്തിന്റെ മേളനതീരം
![]()
രാജാ ഹോസ്റ്റൽ
വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ചു കിടക്കുന്ന കേരള മണ്ണിന്റെ മേളന സ്ഥലമാണ് രാജാ ഹോസ്റ്റൽ. ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം നൽകുന്നതിനുവേണ്ടി 1965 ൽ ആരംഭിച്ചതാണ് രാജാ ഹോസ്റ്റൽ. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമാണിവിടം
3 വിഭാഗം കുട്ടികളാണ് രാജാ ഹോസ്റ്റലിൽ ഉള്ളത്.
1. ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. സാധാരണ സ്കൂളിൽ നിന്നും വ്യത്യസ്ഥമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും ഇവർക്ക് എെ. എ - എസ്സ്, എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ് പ്രത്യേകം പ്രത്യേകം ഹോസ്റ്റലിൽ നൽകിവരുന്നു.
2. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോൾ പ്രതിഭകളെ തെരഞ്ഞെടുത്ത് സെപ്റ്റിന്റെ നേതൃത്വത്തിൽ ഇവർക്ക് ഫുട്ബോളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. ഇവർ അന്തർദേശീയ - ദേശീയ – സംസ്ഥാന തലങ്ങളിൽ ഉന്നത നിലവാരം പുലർത്തിവരുന്നു.
3. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും താമസസൗകര്യത്തോടെ പഠനത്തിന് വരുന്ന സാധാരണക്കാരായുള്ള കുട്ടികൾ.
മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളിലുമായി 90ഓളം കുട്ടികൾ ഇപ്പോൾ ഹോസ്റ്റലിലുണ്ട്. ഇതിൽ 10 കുട്ടികൾക്ക് തിരുവനന്തപുരത്തെ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലേക്ക് ഈ വർഷം സെലക്ഷൻ ലഭിച്ചു. വ്യത്യസ്ഥ ഭാഷകളും ആചാരങ്ങളുമായി വ്യത്യസ്ഥ ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ സ്വരചേർച്ചയിൽ കഴിയുന്നു എന്നത് രാജാ ഹോസ്റ്റലിന്റെ പുണ്യം തന്നെ.
സെപ്റ്റ് എലൈറ്റ് സെന്റർ
സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ കോഴിക്കോട് ഘടകത്തിന്റെ എലൈറ്റ് സെന്റർ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധ ജില്ലകളിലെ സെപ്റ്റ് സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം പ്രതിഭകൾക്ക് സെപ്റ്റ് ഫുട്ബോളിൽ പരിശീലനം നൽകുന്നു. രാജാ ഹോസ്റ്റലിലെ റസിഡൻഷ്യൽ സൗകര്യം ഇതിന് മുതൽക്കൂട്ടാണ്.
അമേരിക്കയിലെ ഫ്ളോറിഡ ഐ.എം.ജി ഫുട്ബോൾ അക്കാദമിയിലേക്ക് ഒരു വർഷത്തെ ഫുട്ബോൾ പരിശീലനത്തിനായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഹനാൻ ജാവേദ്, ആനിസ്, മുംബൈയിലെ ടാറ്റ ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആസിൽ, ഇംഗ്ലണ്ടിലെ ആഴ്സണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി ജംഷാദ്, അണ്ടർ 17 ഇന്ത്യൻ കേമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറു വിദ്യാർഥികൾ , കൂടാതെ കേരള സംസ്ഥാന ഫുട്ബോൾ ടീമിൽ കളിച്ചിട്ടുള്ള നിരവധി കുട്ടികളും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സെപ്റ്റ് സെന്ററിലൂടെ വളർന്നുവന്നവരാണ്.
ഫാറൂഖ് എഡ്യൂകെയർ
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. ഫാറൂഖ് എഡ്യൂകെയർ എന്ന സംരംഭം നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലിൽ നിൽക്കാനും സഹായിക്കുന്നു.
മാനേജ്മെന്റ്, അദ്ധ്യാപകർ, പൂർവ്വവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികൾക്കും ചികിൽസാ സഹായം, പരിസരപ്രദേശത്തെ വീടുകളിൽ വൈദ്യുതീകരണം, പഠന സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.
ടൈലറിങ്ങ് യൂണിറ്റ്
എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ ഈ വർഷം യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. ഇതിനെല്ലാം ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിവരുന്നത്. ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്.
ഫാറൂഖ് എഡ്യൂകെയറിന്റെയും പ്രവൃത്തിപരിചയക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പലതരത്തിലുള്ള ഉൽപന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.
എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എംബ്രോയ്ഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന വിദ്ധ്യാർത്ഥിനിക്കായിരുന്നു.
ഹിബ ഫാത്തിമ
സ്കൂൾ ഗ്രൗണ്ട്
കലാ-കായിക രംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിന് 6 ഏക്കറിൽ ഗാലറിയോടുകൂടിയ അതിവിശാലമായ ഗ്രൗണ്ട് ഉണ്ട്. അതിൽ 105മീറ്റർ നീളത്തിലും 75 മീറ്റർ വീതിയിലുമുള്ള ഫുട്ബോൾ ഗ്രൗണ്ട് പുൽത്തകിടി വച്ചുപിടിപ്പിച്ച് കളിക്കുന്നതിന് അനുയോജ്യമാക്കിയ്ട്ടുണ്ട്. 5000 പേർക്ക് ഇരിക്കാവുന്ന ഗാലറി, ഗ്രൗണ്ടിന്റെ രണ്ടു വശങ്ങളിലായി നിർമ്മിച്ചിരിക്കുന്നു. ഗാലറിയോടു ചേർന്ന് സ്പോട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു ഹാളും, സ്പോട്സ് താരങ്ങൾക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള തണൽമരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഗാലറി നിർമ്മിച്ചിരിക്കുന്നത്.
സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ രണ്ടു സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.
ഇതിൽ ഹൈസ്കൂൾ വിഭാഗത്തിനായുള്ള മൾട്ടിമീഡിയ റൂം സ്കൂളിലെ മുൻകാല അധ്യാപകനായിരുന്ന പി. ടി. മുഹമ്മദ്കുട്ടി മാസ്റ്ററുടെ പേരിൽ പൂർവ്വവിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഹാൾ, അദ്ദേഹം സ്കൂളിനു തന്നെ സമർപ്പിക്കുകയാണുണ്ടായത്. ഒരേ സമയം 250 ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ഈ ഹാളിൽ. എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
300ൽ അധികം പേർ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ മുൻ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററുടെയും 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, മുൻ ഹെഡ്മാസ്റ്റർ പി.എ. ലത്തീഫ് മാസ്റ്ററുടെയും നാമധേയത്തിൽ പൂർവ്വ വിദ്യാർത്ഥികൾ സമർപ്പിച്ചവയാണ്.
ലൈബ്രറി:
റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
കമ്പ്യൂട്ടർ ലാബ്:
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, വൈറ്റ് ബോർഡ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലാബുകളിലുണ്ട്.
സയൻസ് ലാബ്:
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതി:
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.
ബയോഗ്യാസ് പ്ളാൻറ്
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
ഹെൽപ്പ് ഡസ്‌ക്
പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.
റിസോഴ്സ് ടീച്ചർ
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായി 19ഭിന്നശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
കാന്റീൻ:
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി:
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.
അദ്ധ്യാപകർ
2018 - 19
അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി നമ്മുടെ സ്കൂളിൽ നൂറ്റിഎട്ട് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.
അപ്പർ പ്രൈമറി - 16
ഹൈസ്കൂൾ - 45
ഹയർസെക്കണ്ടറി എയ്ഡഡ് - 30
ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 14
റിസോഴ്സ് ടീച്ചേഴ്‌സ് - മീന്ന്
ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്
| ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ് |
| പ്രിൻസിപ്പൽ | കെ. ഹാഷിം |
| മലയാളം | കബീർ.കെ.ടി
അബ്ദുൽ നാസർ. വി.ആർ |
| അറബി | സയ്യിദ് അജ്‌മൽ. പി |
| ഇംഗ്ലീഷ് | ഷമീം. വി.വി
മറിയം സഹീദ. വി നബീസത്ത് ബേബി മമ്മു. കെ ആഷിഖ്. കെ |
| ഹിന്ദി | റൈഹാന. പി |
| ഫിസിക്‌സ് | അശ്റഫലി പനലി
സലീന. എം ലാഫിയ. എം |
| കെമിസ്‌ട്രി | ഷമീമ. എ.എ
ബുഷ്റ. പി.കെ മുഹമ്മദ് ഷഫീഖ്. കെ |
| സുവോളജി | ബീന ബീഗം |
| ബോട്ടണി | അനീസ. പി
മുഹമ്മദ് സാദിക്ക്. കെ |
| മാത്തമാറ്റിക്സ് | ലത. സി
ഷമീന. എം.കെ ജംഷിദ. വി.പി |
| ഹിസ്റ്ററി | നജ്‌മ. സി.പി |
| സോസ്യോളജി | സുആദ. എം |
| പൊളിറ്റിക്കൽ സയൻസ് | അശ്റഫ്. എം
വീരാൻ കോയ. പി. വി |
| എക്കണോമിക്സ് | ആലിക്കുട്ടി. കെ.കെ
മുഹമ്മദ് മുസ്‌തഫ. കെ.ടി |
| കംപ്യൂട്ടർ സയൻസ് | ഫെമ്‌നാസ്. ടി |
| കൊമേഴ്‌സ് | ഷഹർ. കെ
സുമയ്യ ബീഗം. പി ഫാജിദ്. കെ |
ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്
ഹൈസ്കൂൾ ടീച്ചേഴ്‌സ്
| ഹൈസ്കൂൾ ടീച്ചേഴ‌്സ് |
| ഹെഡ് മാസ്റ്റർ | എം. എ നജീബ് |
| ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | മുഹമ്മദ് അശ്റഫ്. വി.സി |
| മലയാളം | അബ്ദുൽ കരീം. എം
സിറാജ് കാസിം. പി മുഹമ്മദ് അസ്‌ക്കർ. പി ഉമ്മുകുൽസു. ഇ ഫസീല. എം.കെ |
| അറബി | മുഹമ്മദ് അശ്റഫ്. വി.സി
അബ്ദുൽ ലത്തീഫ്. കെ.സി സദറുദ്ദീൻ. പി |
| ഇംഗ്ലീഷ് | അബ്ദുൽ മുനീർ. എം
ഷബ്‌ന. സി ബേബി ഫാസില മുഹമ്മദ് ഇസ്‌ഹാഖ് മായ. വി.എം മഹ്‌ഫിദ വി ഹസ്സൻ |
| ഹിന്ദി | അബ്ദുൽ ഗഫൂർ. എം
സുൽഫത്ത്. കെ.വൈ ശിഹാബുദ്ദീൻ. വി.എം അബ്ദുൽ ഗഫൂർ. പി |
| ഫിസിക്കൽ സയൻസ് | അബ്ദുള്ള. എൻ
ജെസ്സി. വി.എം മുനീർ. കെ ബുഷ്റ. വി.പി ബിന്ദു. എ.പി |
| നേച്ചറൽ സയൻസ് | ഷറീന. കെ.പി
ആയിഷ ബീവി. കെ.എം പാത്തോമ. കെ.പി ശരീഫ ബീഗം. കെ.എം |
| സോഷ്യൽ സയൻസ് |
നസീറ. ടി.എ ഷറഫുദ്ദീൻ. പി.പി മുഹമ്മദ് സൈദ്. കെ.സി ജാഫർ. എ അബ്ദുൽ നാസർ. ടി ജൂലി. വി.എം |
| മാത്തമാറ്റിക്സ് | റഫീഖ്. എം
ജാസ്‌മിൻ. പി.എ റംല. സി ചിത്ര മണക്കടവത്ത് ജെസ്സി. എ.വി മുഹമ്മദ് ഇഖ്‌ബാൽ. എം |
| ഫിസിക്കൽ എജുക്കേഷൽ | ഷബീറലി മൻസൂർ
അബ്ദുൽ ജലീൽ. വി.പി |
| പ്രവൃത്തി പരിചയം | ജാസ്‌മിൻ. എം |
| ഡ്രോയിംഗ് | യൂസുഫ്. എം |
ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്
അപ്പർ പ്രൈമറി ടീച്ചേഴ്‌സ്
| അപ്പർ പ്രൈമറി ടീച്ചേഴ്‌സ് |
| റാബിയ. കെ
ബീരാൻ കോയ. ടി ശാരി. സി സൈഫുദ്ദീൻ. സി.പി ആയിഷ രഹ്‌ന. പി മുനീർ വലിയപീടിയേക്കൽ ഫസലുറഹ്‌മാൻ. കെ റമീസ് ശിബാൽ. കെ ജെംഷിക്ക്. എം.ടി ഷൈമ. യു സൈഫുദ്ദീൻ. എം.സി റിസാന. എൻ.പി മുഹ്‌സിന. എം.കെ ഷറീന. ഒ.കെ ഇർഷാദ് അലി. എം. വി അബ്ദുൽ റഷീദ്. കെ. ടി. |
റിസോഴ്സ് ടീച്ചേഴ്‌സ്
| എെ. ഇ. ഡി. സി. റിസോഴ്സ് ടീച്ചർ | എസ്‌റ്റിമോൾ |
| കൗൺസിലർ | സബീന |
| ടൈലറിങ്ങ് ടീച്ചർ | നദീറ |
2017 - 18
2016 - 17
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്.
- എൻ.എസ്.എസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- ജാഗ്രത സമിതി.
- ജനാധിപത്യ വേദി.
- തനതു പ്രവർത്തനം.
- സ്കൂൾ അസംബ്ളി
- സബ്ജക്ട് കൗൺസിൽ
- പൊതു വിദ്യാലയ സംരക്ഷണ യജ്ഞം .
- ഫാറൂഖ് എഡ്യൂകെയർ
ക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും
- ആർട്ട്സ് ക്ലബ്ബ്.
- സ്പോർട്ട്സ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്ബ് .
- ജി. കെ. ക്ലബ്ബ് .
- പ്രവൃത്തിപരിചയ ക്ലബ്ബ്.
- ഊർജ്ജ ക്ലബ്ബ്.
- ലഹരിവിരുദ്ധ ക്ലബ്.
- മലയാളം ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ് .
- അറബിക്ക് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ് .
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .
- ഗണിത ക്ലബ്ബ് .
- എെ. ടി. ക്ലബ്ബ് .
- ഹായ് സ്കൂൾ കുട്ടികൂട്ടം.
- വിജയോൽസവം .
- ലിറ്റിൽ കൈറ്റ്
ക്ലബ് കൺവീനർമാർ
2018 - 19
| ക്ലബ് | കൺവീനർ | ജോയിൻറ് കൺവീനർ | സ്റ്റുഡൻറ് കൺവീനർ | ക്ലാസ്സ് | സ്റ്റുഡൻറ് കൺവീനർ 2 | ക്ലാസ്സ് |
| എസ്സ്.ആർ.ജി | മുഹമ്മദ് സൈദ്. കെ.സി | ബീരാൻ കോയ. ടി | -- | -- | -- | -- |
| മലയാളം ക്ലബ് | ഉമ്മുകുൽസു. ഇ | ശാരി. സി | അഭിരാമി | 10 എച്ച് | അവന്തിക | 7 ബി |
| അറബി ക്ലബ് | അബ്ദുൽ ലത്തീഫ്. കെ.സി | ഷറീന. ഒ.കെ | മുഹമ്മദ് സമീൽ. പി | 10 എഫ് | മുഹമ്മദ് അദ്നാൻ | 7 സി |
| ഇംഗ്ലീഷ് ക്ലബ് | അബ്ദുൽ മുനീർ. എം.എ | ഇർഷാദ് | അജന്യ | 10 ബി | ഹുദ നഈമ | 7 എ |
| ഹിന്ദി ക്ലബ് | സുൽഫത്ത്. കെ.വൈ | റിസാന. എൻ.പി | അഭിരാഗ് | 10 എച്ച് | മുഹമ്മദ് ഷഹൽ | 7 ബി |
| സയൻസ് ക്ലബ് | ബിന്ദു. എ.പി | റാബിയ. കെ | അനഘ വേണുഗോപാൽ. എ.വി | 8 സി | റിൻഷ രാജ് | 7 ഡി |
| സോഷ്യൽ സയൻസ് ക്ലബ് | നസീറ. ടി.എ | മുനീർ വി. പി. | നിഹാല. ടി | 10 എ | ദിയ | 6 ഡി |
| മാത്തമാറ്റിക്സ് ക്ലബ് | ജാസ്‌മിൻ. പി.എ | സൈഫുദ്ദീൻ. എം.സി | റിൻഷാദ് | 10 എെ | ഫാത്തിമ റന | 6 ബി |
| എെ. ടി ക്ലബ് | ആയിഷ രഹ്‌ന. പി | സിറാജ് കാസിം. പി | ആശിഷ് റോഷൻ | 10സി | നയന ഗോപി | 7 ബി |
| ശാസ്ത്രമേള | ജാസ്‌മിൻ. എം | യൂസുഫ്. എം | ആദർഷ് | 9 എ | അശ്വനി | 7 ബി |
| സ്പോട്സ് ക്ലബ് | ഷബീറലി മൻസൂർ | അബ്ദുൽ ജലീൽ. വി.പി | മുഹമ്മദ് യാസിർ | 10 ഇ | മുഹമ്മദ് ബിഷൈർ | 7 എ |
| കലോൽസവം | മായ. വി. എം. | ഷൈമ. യു. | മേഘ അജിത്ത് | 8 എ | ജിൽഷ | 7 ഇ |
| വിദ്യാരംഗം കലാസാഹിത്യ വേദി | ശാരി. സി | യൂസുഫ്. എം | അനുശ്രീ. പി | 10 സി | അഭിജിത്ത് . പി | 7 ഡി |
| പരിസ്ഥിതി ക്ലബ് | ബീരാൻകോയ. ടി | ഷറീന. ഒ.കെ | മുഹമ്മദ് സുഹൈൽ | 10 എച്ച് | മുഹമ്മദ് സമ്മാദ് | 7 സി |
| ഹെൽത്ത് ക്ലബ് | ഷറീന. കെ.പി | റമീസ് ശിബാലി. കെ | ഇർഫാൻ മുഹമ്മദ് | 8 സി | ഫാത്തിമ ഹന്ന | 7 ബി |
| ഊർജ്ജ ക്ലബ് | ജെസ്സി. വി.എം | ജെംഷിക്ക്. എം.ടി | ഫലാഹ്. സി.ഒ.ടി | 8 സി | മുഹമ്മദ് സാമിൽ | 7 എ |
| ജി. കെ ക്ലബ് | മുനീർ വി. പി | ജൂലി. വി.എം | മെൻഹ. പി | 8 സി | മിൻഹാജ് | 6 ഡി |
| ഗൈഡ്സ് | മായ. വി.എം | ഫസീല. എം.കെ | ഫിലു തസ്‌നി | 9 സി | ജിജി. കെ | 9 ജി |
| സ്കൗട്ട് | സൈഫുദ്ദീൻ. എം.സി | -- | അഭിൻ മാധവ് | 8 എഫ് | അഭിലാഷ് | 7 ഇ |
| ജെ. ആർ. സി | ശരീഫ ബീഗം. കെ.എം | ഷൈമ. യു | അമൽ അൽ ഹമർ | 10 എ | നന്ദു പ്രിയ | 7 ബി |
| ലിറ്റിൽ കൈറ്റ്സ് | സിറാജ് കാസിം. പി | ചിത്ര.എം | അഫ്‌ലഹ് സിദ്ദീഖ്. എം. കെ | 9 എ | ഫിദ എം. വി | 9 എ |
| ജാഗ്രത സമിതി | മുനീർ. വി.പി | ജെസ്സി. വി.എം | സാന്ദ്ര | 9 എഫ് | മുഹമ്മദ് ലസിൻ | 7 എ |
| ജനാധിപത്യവേദി | ജാഫർ. എ | ഷൈമ. യു | രോഹിത്ത് | 10 എച്ച് | മുഹമ്മദ് അദ്നാൻ | 7 സി |
| അച്ചടക്കകമ്മറ്റി | ശിഹാബുദ്ദീൻ. വി.എം | ഷബ്‌ന. സി | റിഷാദ് | 10 എെ | ആരതി | 9 എഫ് |
| ഉച്ചഭക്ഷണം | അബ്ദുൽ ഗഫൂർ. പി | സദറുദ്ദീൻ. പി | മുഹമ്മദ് സാബീഹ് | 9 എ | അഫ്‌ന | 7 ഡി |
| എസ്സ്.പി.ജി/ട്രാഫിക് ക്ലബ് | അബ്ദുൽ നാസർ. ടി | ഷറഫുദ്ദീൻ. പി.പി | മുഹമ്മദ് റൈഹാൻ | 10 ബി | ജൽവ | 10 ജി |
| നവപ്രഭ | അബ്ദുൽ മുനീർ | ആയിഷ | ജിയാദ് | 9 എച്ച് | റയ്യാൻ | 9 ബി |
| ശ്രദ്ധ | മുഹമ്മദ് ഇസ്ഹാഖ് | അബ്ദുൽ നാസർ | ശ്രീഷ്മ | 8 ജി | അരുൺ | 8 എച്ച് |
| ലഹരിവിരുദ്ധ ക്ലബ് | എം. എ ഗഫൂർ | ഷൈമ. യു | മുഹമ്മദ് മിൻഹാജ് | 9 എഫ് | വിസ്മയ | 7 എ |
| ഫാറൂഖ് എഡ്യൂകെയർ | മുഹമ്മദ് അശ്റഫ്. വി.സി | സൈഫുദ്ദീൻ. സി.പി | അഫ്നാസ്. സി | 10 സി | ഫിദ. ടി. പി | 10 ബി |
| പരീക്ഷ ബോർഡ് | റഫീഖ്. എം | ജെസ്സി. വി. എം | -- | -- | -- | -- |
| സ്കോളർഷിപ്പ് | ജെസ്സി. എ.വി | ഫാത്തിമ | നവ്യ | 10 എെ | ഷഹീർ | 7 ഡി |
| യു. എസ്സ്. എസ്സ്. | മുഹ്‌സിന. എം.കെ | ജെംഷിക്ക്. എം.ടി | ഹുദ നഈമ | 7 എ | ഷഹീർ | 7 ഡി |
| പി. ആർ. ഒ | അബ്ദുൽ റഷീദ് | സൈഫുദ്ദീൻ. സി. പി | അംന അഹമ്മദ്. പി. വി | 10 എ | ഫാത്തിമ റിയ | 7 ബി |
| പഠന യാത്ര | ജാഫർ. എ | അബ്ദുൽ ഗഫൂർ. പി | മുഹമ്മദ് യാസിർ | 10 ഇ | അമിത മനു | 7 ബി |
| എെ.ഇ.ഡി.സി | റമീസ് ശിബാൽ. കെ | എസ്റ്റിമോൾ | -- | -- | -- | -- |
| ഒാഡിറ്റിങ്ങ് | മുഹമ്മദ് അശ്റഫ്. വി.സി | റഫീഖ്. എം | -- | -- | -- | -- |
| വിജയോൽസവം | മുഹമ്മദ് ഇഖ്‌ബാൽ. എം | ശബ്‌ന. സി | അഫ്നാസ്. സി | 10 സി | ഫിദ. ടി. പി | 10 ബി |
| ലൈബ്രററി | അബ്ദുൽ കരീം. എം | മുഹ്സിന. എം. കെ | നിഹാല | 10 ബി | ഹാമിദ് | 7 സി |
| എസ്സ്. എെ. ടി. സി | സിറാജ് കാസിം. പി | ആയിഷ റഹ്‌ന. പി | ആശിഷ് റോഷൻ | 10സി | നയന ഗോപി | 7 ബി |
2017 - 18
2016 - 17
ഈ വർഷത്തെ മികച്ച നേട്ടങ്ങൾ
സംസ്ഥാന-ദേശീയ,-അന്തർദേശീയ മേഖലകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ജില്ല, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
2018 - 19
ദേശീയതലം
സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ്.
സംസ്ഥാനതലം
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
2017 - 18
ദേശീയതലം
ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.
തെലുങ്കാനയിൽ വച്ച് നടന്ന ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം ലഭിച്ചു. കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ശെർഷ ബക്കർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ശെർഷ ബക്കർ ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുന്നത്.
നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മേഘ്ഷാൻ സോമൻ (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ രണ്ട് പ്രതിഭകൾ കളത്തിലിറങ്ങി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി. ടീമിന്റെ ഫൈനൽ സെലക്ഷൻവരെ അക്ഷയ്. പി. ടി. യും ടീമിലുണ്ടായിരുന്നു.'
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം കൊമേഴ്‌സ് അദ്ധ്യാപകൻ കെ. ഷഹർ സാറിന് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഈ വർഷം പി. എച്ച്. ഡി. ബിരുദം ലഭിച്ചു.
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി. അജിൻ ടോം ഇപ്പോൾ ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്.
ഈ വർഷത്തെ നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ എന്നീ 3 പ്രതിഭകൾ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി.
സച്ചിൻ സുരേഷ് ഫസീൻ ഫവാദ്. കെ
സംസ്ഥാനതലം
406 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. 25 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) സുഹാനി. എ എന്ന വിദ്യാർത്ഥിനി മുഴുവൻ മാർക്കും (1200 ൽ 1200) നേടി സ്കൂളിന്റെ അഭിമാനമായി മാറി. പ്ലസ് വൺ പരീക്ഷയിലും സുഹാനി മുഴുവൻ മാർക്കും (540 ൽ 540) നേടിയിരുന്നു.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ആറ് വിദ്യാർത്ഥികൾ അർഹത നേടി.
'
ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി.
ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷയിൽ 32 വിദ്യാർത്ഥികൾ അർഹത നേടി.
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി.
കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ – അക്ഷയ്. പി. ടി.
കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ് ആയി. മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മേഘ്ഷാൻ സോമൻ, അഭിഷേക് (സീനിയർ വിഭാഗം - അണ്ടർ 19) സച്ചിൻ എ സുരേഷ്, അക്ഷയ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ നാല് പ്രതിഭകൾ കളത്തിലിറങ്ങി.
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ അക്ഷയ്.പി ടി. അഭിഷേക്
അഭിഷേക്
സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ ഇ. എം. അനന്യ (ഹയർ സെക്കണ്ടറി വിഭാഗം) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇ. എം. അനന്യ
ഇ. എം. അനന്യ
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ് ആയി.
സംസ്ഥാന ഗണിത മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ. എ ഗ്രേഡ് കരസ്ഥമാക്കി.
സുഹാനി. എ.
സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പ്രൈമറി വിഭാഗം വുഡ് കാർവ്വിങ്ങിൽ മേഘ അജിത്ത് ബി ഗ്രേഡ് കരസ്ഥമാക്കി.
മേഘ അജിത്ത്
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫിൽ നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങുന്നു.
കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ നുഹ ബിൻത് അനസ് പ്രൈമറി വിഭാഗം അറബി പദ്യം, അറബി ഗാനം, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി.
നുഹ ബിൻത് അനസ്
കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി. എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി.
രജ റെനിൻ. വി. സി.
കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
കോഴിക്കോട് ജില്ല ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും, ജൂനിയർ ബോയ്സ് വിഭാഗത്തിലും ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി. ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥികളാണ്.
കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ് എന്നീ എട്ട് പ്രതിഭകൾ കളത്തിലിറങ്ങി.
കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14 വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാർ (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.
![]()
ബിച്ചു ബിജു വിജയ കുമാർ
ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിലെ പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.
സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
ഫറോക്ക് സബ‌്‌ജില്ല തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.
ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
ഫറോക്ക് സബ‌്‌ജില്ല വോളിബാൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
ഫറോക്ക് സബ‌്‌ജില്ല ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി.
സബ‌്‌ജില്ല ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.
2016 - 17
ദേശീയതലം
ബാംഗ്ലൂരിൽ നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആയിരുന്നു ചാമ്പ്യൻമാർ. നമ്മുടെ സ്കൂളിലെ മുഹമമദ് ഇനായത്തിനെ ഈവർഷത്തെ കേരളത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
മുഹമമദ് ഇനായത്ത്
ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂനിയർ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
ഈ വർഷത്തെ ജൂനിയർ വിഭാഗം സംസ്ഥാന ചെസ്സ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഷേർഷാ ബക്കർ എന്ന കുട്ടി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി, ഹൈദരാബാദിൽ നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
ഷേർഷാ ബക്കർ
2015 ലെ സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-14 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോകപ്പ് മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
പാലക്കാട് വച്ച് 23-7-16 ന് നടന്ന സംസ്ഥാന സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ വിഭാഗത്തിൽഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ചാമ്പ്യൻമാരായി, ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്തു.
സംസ്ഥാനതലം
സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്കുള്ള കോഴിക്കോട് ജില്ലാ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 13 കുട്ടികൾ ഇടംനേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾജംബിൽ ഗിരീഷ് രാജു പങ്കെടുത്തു.
ഗിരീശ് രാജു
ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്ന ഈ വർഷത്തെ ഫാദർ ഗബ്രിയേൽ ഇന്റർസ്കൂൾ ഫൂട്ബോൾ-സംസ്ഥാനതല റണ്ണർ അപ്പ് ഞങ്ങൾ ആണ്.
കൊക്കൊകോള കപ്പ് ജേതാക്കളായി കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയതും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ്.
കോഴിക്കോട് ജില്ലാ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിലും അണ്ടർ-14 വിഭാഗത്തിലും, അണ്ടർ-17 വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
ഈ വർഷത്തെ നാഷനൽ & സ്റ്റേറ്റ് പ്ലയേഴ്സ്
മുഹമമദ് ഇനായത്ത് സച്ചിൻ സുരേഷ് അൽക്കേശ് രാജ് ശാറോൺ
മെഗ്ഷാൻ സോമൻ ഫസീൻ മുബശ്ശിർ മിനീഷ്
അഖിൽ മുഹമമദ് ഇഹ്‌സൽ ജവാദ്
ഫറോക്ക് ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.ജില്ലമത്സരങ്ങൾക്കുള്ള ടീമിൽ നമ്മുടെ 39 കുട്ടികൾ ഇടംനേടി. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മൾ 197 പോയന്റോടെ രണ്ടാം സ്ഥാനം നേടി.
മുഹമ്മദ് ഫൈസൽ - 2017 സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ട് എ ഗ്രേഡ്
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അബൂ എൈമൻ അനഖ. സി അനഖ. എം അർച്ചന. പി
ആയിഷ അൻജല ജിബിൻ. പി.പി ജിഷ ജാസ്‌മിൻ. പി ജുനൈദ് ഇബ്രാഹീം കരീം
നവ്യ. എം നിഹാൽ സോനു ഫസ. കെ ഫർഹാൻ അഹമ്മദ്
ഫാത്തിമ ദിൻഷ. കെ ഫാത്തിമ നിദ. പി.ടി ഫിദ ജെബിൻ ഫിമിസ്. പി
ബിൻഷാദ് അഹമ്മദ് മുഹമ്മദ് ബാസിത്ത് ഷറഫുദ്ദീൻ. ഇ.പി ഷാഹിദ് സുബൈർ
സന്ദേഷ്. എസ്സ് സമിയ ടി അനീസ്‌ബാബു സമീൽ. എം.എം സുഹാന സഫൽ. ടി
ഹരികൃഷ്ണൻ. കെ ഹരികൃഷ്ണൻ. ടി അബ്ദുൽ ഷബീർ കാവ്യ. എം. എ
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അക്ഷയ വിജയൻ അനശ്വര. കെ.പി അനാമിക. കെ ആദിത്ത്
ആദിൽ ഉമൈറ പർവി ഖാലിസ ബിൻത്ത് ജന്നാത്തുൽ ഷെറിൻ
ജാസിം മുഹമ്മദ് ഡേവിഡ് ജോണി ഫാത്തിമ ഫസ്‌ന ഫാത്തിമ ഫർവ
ഫാത്തിമ റസ്‌ന ഫഹിം തൻസീൽ മാജിത നസ്റീൻ മുഹമ്മദ് അമീൻ
മുഹമ്മദ് അർഫാബ് മുഹമ്മദ് ജവാദ് മുഹമ്മദ് ഫാസിൽ മുഹമ്മദ് റിഫാൽ
യശ്വന്ദ് വിവേക് വൈശാഖ് സഹ്‌ല. എ
സഹീദ. കെ സിജിൻ. എം.കെ സിയാദ്. കെ ഹർഷ. കെ
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
പ്ലസ് വൺ പരീക്ഷയിലെ ഉന്നത വിജയികൾ
സുഹാനി. എ ആയിഷ ലിയാന സച്ചിൻ സുരേഷ്
ഈ വർഷത്തെ രാജപുരസ്കാർ ജേതാക്കൾ
അഖില. സി. കെ അനീഷ. പി ആരതി. പി
ദേവിക. ടി എസ്സ് ഫഹ്മിത. കെ. ടി മഞ്ജിത. കെ
നസ്ന പർവീൻ. കെ. പി നിഹാദ ജദ് വ. എ. കെ റിജിത. സി
സ്നേഹ. വി കരിഷ്മ. വി അപർണ്ണ. എം
ഈ വർഷത്തെ എൻ. എം. എം. എസ് വിജയികൾ
അദ്‌നാൻ. കെ. ടി അഭിനവ്. പി അമൽ അൽ ഹമർ
അലൻ നോബിൾ സ്വാതി. ടി. കെ
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ
![]()
![]()
![]()
അർഷിദ മുസ്തഫ ഹിന. കെ 8 C 8 C
![]()
![]()
![]()
സോന പി ദാസ് അശ്‌മൽ. ഇ 8 C 8 C
![]()
![]()
![]()
ആശിഷ് റോഷൻ നദീം ഹനീഫ് 8. സി 5 ബി
![]()
![]()
ഗൗരി. പി 7 ബി
![]()
![]()
![]()
മേഘ അജിത്ത് അബ്ദുൽ ഫുആദ് സനീൻ 7 എ 7 ബി
ജലം ജീവാമൃതം
മുഹമ്മദ് ആദിൽ
10.A
കാലം AD 2033...!
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.
![]()
അനാമിക 10 I
"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്
|
അന്ന് ഞാൽ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാൽ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓർക്കനേ അറിയൂ അന്ന് ഞാൽ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാൽ കാരണം കരഞ്ഞു തീർത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സിൽ നിറഞ്ഞു ഒരു സ്വപ്നത്തിൽ അറിയാതെയൊഴുകി ***
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിർക്കാറ്റുകൊണ്ടു ഞാൻ നറുതേൻ നുകരുന്ന ശലഭത്തെ കണ്ടു ഞാൻ
പൂക്കളെ തൊട്ടു ഞാൻ കളകളമൊഴുകുന്ന പുഴകളിൽ നീന്തി ഞാൻ
പാട്ടുകൾ പാടീടും കിളികളെ കേട്ടു ഞാൻ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാൻ *** |
"പേടി"
ഞാൻ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം
*** |
എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത
|
"വനരോദനം"
കാതടച്ചീടല്ലെ കൂട്ടുകാരെ കരളടച്ചീടല്ലെ കൂട്ടുകാരെ കരയുന്നൊരെൻ മനംകണ്ടിടാനാവാതെ കരളങ്ങു കല്ലായി മാറ്റിയെന്നേ കളിചൊല്ലുവാനീദിനം മാറിയെന്നോ ?
കെട്ടിടം പലതങ്ങു കുത്തിനിർത്തി പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട് ചെറ്റുകുലുങ്ങാൻ തിടുക്കമായി വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി
|
ഉയിരേകി കുളിരേകി നീർത്തടങ്ങൾ
ഉശിരാൽ മഹാമാരി തന്നിടങ്ങൾ വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു- മൂറ്റിയെൻ കനിവിന്റെ നീരുപോലും തത്ര കനിവറ്റ ഞാനും പിശുക്കുകാട്ടി
കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ
|
ആർത്തി മൂത്തു കൊടും ചതി മുഴുത്തു
ആഴിയും ഊഴി പകുത്തെടുത്തു കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ് എന്നുമെൻ മാനം വിലക്കെടുത്തു ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു
ആഢംബരം അഹംഭാവമേറി കാർബണെൻ പ്രാണന്റെ നാളമായി കാടംബരത്തിലും ആധിയായ് വ്യാധിയായ് പാടുന്നു ഞാനെന്റെ ചരമഗീതം അല്ല പാടുന്നതാരുടെ ചരമഗീതം ? |
സിറാജ് കാസിം. പി. (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
മാനേജ്മെന്റ്
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്.
സ്കൂൾ മാനേജർമാർ
| 1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
| 1972-1998 | കെ.സി ഹസ്സൻ കുട്ടി സാഹിബ് |
| 1998-2014 | കെ.എ ഹസ്സൻ കുട്ടി സാഹിബ് |
| 2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
മുൻ സാരഥികൾ
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളിൽ പ്രമുഖൻ. 1972 പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുൻ സാരഥികളിൽ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രമുഖനാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| 1954-1956 | ഈ.കെ. മൊയ്തീൻ കുട്ടി.
ഒ. മുഹമ്മദ് ഈ.പി. ജോൺ. പി.പി. പീറ്റർ. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി. |
| 1957-1986 | പി.എ. ലത്തീഫ്. |
| 1986-1991 | പി.എം. അബ്ദുൽ അസീസ്. |
| 1991-1999 | കെ.എം. സുഹറ. |
| 1999-2004 | പി. ആലിക്കോയ. |
| 2004-2015 | കെ. കോയ. |
| 2015- | എം.എ. നജീബ്. |
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ്
.
ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ
| 2004-2015 | കെ.പി. കുഞ്ഞഹമ്മദ് |
| 2015- | കെ.ഹാഷിം |
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
പൂർവ്വാദ്ധ്യാപക സംഘടന
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.
മുൻകാല അദ്ധ്യാപകർ
റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി
- സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ - കോട്ടക്കൽ എം എൽ എ
- പി. കെ. ബഷീർ - ഏർനാട് എം എൽ എ
- വി. പി. ത്രിമതി - കോണ്ട്രാക്റ്റർ
- സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
- എൻ. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
- അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരൻ
- സിറാജ് മാത്തർ - ബിസ്നസ്സ്
- കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
പൂർവ്വവിദ്യാർത്ഥി സംഘടന
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഫോഡറ്റ്
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.
പൂർവ്വവിദ്യാർത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ. 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.
പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.
2018 - 19
| പ്രിൻസിപ്പൽ | കെ. ഹാഷിം |
| ഹെഡ് മാസ്റ്റർ | എം. എ. നജീബ് |
| ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | മുഹമ്മദ് അശ്റഫ്. വി.സി |
| ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി | ഫാജിദ്. കെ |
| ഹയർ സെക്കണ്ടറി ജോയിൻറ് സ്റ്റാഫ് സെക്രട്ടറി | ജംഷിദ. വി.പി |
| ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി | കെ. മുനീർ |
| ഹൈസ്കൂൾ ജോയിൻറ് സ്റ്റാഫ് സെക്രട്ടറി | ബുഷ്റ. വി.പി |
| സ്കൂൾ ലീഡർ | അഫ്‌നാസ്. സി. - 10. സി |
| ഡപ്യൂട്ടി ലീഡർ 1: | 1. ഫിദ. ടി. പി. - 10. ബി |
| ഡപ്യൂട്ടി ലീഡർ 2: | 2. മിദ്‌ലജ് ബാദുഷ. കെ. എം. - 9. ഡി |
| ഹൈസ്കൂൾ വിഭാഗം |
| കൺവീനർ | മുഹമ്മദ് സൈദ്. കെ.സി |
| മലയാളം | മുഹമ്മദ് അസ്‌ക്കർ. പി |
| അറബി | അബ്ദുൽ ലത്തീഫ്. കെ.സി |
| ഇംഗ്ലീഷ് | അബ്ദുൽ മുനീർ. എം. |
| ഹിന്ദി | അബ്ദുൽ ഗഫൂർ. എം |
| ഫിസിക്കൽ സയൻസ് | അബ്ദുള്ള. എൻ |
| നേച്ചറൽ സയൻസ് | ഷറീന. കെ.പി |
| സോഷ്യൽ സയൻസ് | നസീറ. ടി.എ |
| മാത്തമാറ്റിക്സ് | റഫീഖ്. എം |
| എസ്സ്.എെ.ടി.സി | സിറാജ് കാസിം. പി |
| അപ്പർ പ്രൈമറി വിഭാഗം |
| കൺവീനർ | ബീരാൻ കോയ. ടി |
| മലയാളം | ശാരി. സി |
| അറബി | ഷറീന. ഒ.കെ |
| ഇംഗ്ലീഷ് | ഇർഷാദ് അലി. എം. വി. |
| ഹിന്ദി | റിസാന. എൻ.പി |
| ബേസിക് സയൻസ് | റാബിയ. കെ |
| സോഷ്യൽ സയൻസ് | മുനീർ. വി. പി. |
| മാത്തമാറ്റിക്സ് | സൈഫുദ്ദീൻ. സി.പി |
| പി.എസ്സ്.എെ.ടി.സി | ആയിഷ രഹ്‌ന. പി |
| വിജയോൽസവം |
| ഹൈസ്കൂൾ വിഭാഗം' | മുഹമ്മദ് ഇഖ്‌ബാൽ. എം |
| യു. പി. വിഭാഗം' | ശാരി. സി |
2017 - 18
2016 - 17
പി.ടി.എ, എം.പി.ടി.എ.
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.
* ഭാരവാഹികൾ
2018 - 19
പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
| പി. ടി. എ. |
| പ്രസിഡണ്ട് | ജാഫർ. പി. കെ. |
| വൈസ് പ്രസിഡണ്ട് | മുഹമ്മദ് നിസാർ |
| എം. പി. ടി. എ. |
| പ്രസിഡണ്ട് | നദീറ. എൻ. വി. |
| വൈസ് പ്രസിഡണ്ട് | ലത |
2017 - 18
2016 - 17
ഓഫീസ് സ്റ്റാഫ്
2018 - 19
| ഹയർ സെക്കണ്ടറി വിഭാഗം |
| ഇസ്‌മയിൽ. സി.പി
മുഹമ്മദ് ജാബിർ. ടി ഫസലുള്ള. പി മുഹമ്മദ് സക്കീർ. എൻ.വി ഷഹദ് |
| ഹൈസ്കൂൾ & പ്രൈമറി വിഭാഗം |
| മൻസൂർ. സി.പി
സുബൈർ പത്‌മിനി പ്രദീപ് ജബ്ബാർ ഇഫ്‌ളുറഹ്‌മാൻ ഷറീന |
2017 - 18
2016 - 17
പാചക തൊഴിലാളികൾ
2018 - 19
| പാചക തൊഴിലാളികൾ |
| ലത
ഹാജറ. വി |
2017 - 18
2016 - 17
അകാലത്തിൽ വിടപറഞ്ഞവർ
റസീന. കെ. പി അനീസ അനീസ് ഹാജ മൊഹ്‌നുദ്ദീൻ. വി. പി
.
അക്കാഡമിക് റിസൾട്ട്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടുത്തെ വിജയ ശതമാനമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2017 - 18
എസ്സ്. എസ്സ്. എൽ. സി.
2017-18 അക്കാദമിക വർഷത്തിൽ 406 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 25 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.
462 വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188 വിദ്യാർത്ഥികൾ അൺ എയ്ഡഡ് വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂൾ 96 വിജയശതമാനം കരസ്ഥമാക്കി.
പ്ലസ് ടൂ സയൻസിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി സ്കൂളിന്റെ അഭിമാനമായി മാറി.
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ആറ് വിദ്യാർത്ഥികൾ ജേതാക്കളായി. ഫാത്തിമ റജ, മുഹമ്മദ് നിഹാൽ, ജിയാദ് റഹ്മാൻ, നാസിയ അഹമ്മദുൽ കബീർ, അഫ്‌ലഹ് സിദ്ദീഖ്, ഷാനിൽ മുഹമ്മദ് എന്നിവരാണവർ.
യു. എസ്സ്. എസ്സ്.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഇശൽ. പി (7എ), അർഷിൻ. ടി (7സി) എന്നീ രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
2016 - 17
എസ്സ്. എസ്സ്. എൽ. സി.
2016-17 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 28 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും നേടി 94.5 ശതമാനം വിജയം ലഭിച്ചു.
എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 421 വിദ്യാർത്ഥികളിൽ 396 വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹതനേടി.
| എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം |
| മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
| 28 | 94.5 % |
| എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
| 1. അനഖ. എം
2. അനഖ. സി 3. അബൂ എൈമൻ 4. അബ്ദുൽ ഷബീർ 5. അർച്ചന. പി 6. ആയിഷ അൻജല. കെ.കെ 7. കാവ്യ. എം. എ 8. ജിബിൻ. പി.പി 9. ജിഷ ജാസ്‌മിൻ. പി 10. ജുനൈദ് ഇബ്രാഹീം കരീം |
11. നവ്യ. എം
12. നിഹാൽ സോനു. ഇ.കെ 13. ഫസ. കെ 14. ഫർഹാൻ അഹമ്മദ്.പി 15. ഫാത്തിമ ദിൻഷ. കെ 16. ഫാത്തിമ നിദ. പി.ടി 17. ഫിദ ജെബിൻ. വി.സി 18. ഫിമിസ്. പി 19. ബിൻഷാദ് അഹമ്മദ്. യു.കെ 20. മുഹമ്മദ് ബാസിത്ത്. എം |
21. ഷറഫുദ്ദീൻ. ഇ.പി
22. ഷാഹിദ് സുബൈർ. കെ.എസ്സ് 23 സന്ദേഷ്. എസ്സ് 24. സമിയ ടി അനീസ്‌ബാബു 25. സമീൽ. എം.എം 26. സുഹാന സഫൽ. ടി 27. ഹരികൃഷ്ണൻ. കെ 28. ഹരികൃഷ്ണൻ. ടി |
| ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ (എസ്സ്. എസ്സ്. എൽ. സി.) |
| 1. അക്ഷയ വിജയൻ
2. അനശ്വര. കെ.പി 3. അനാമിക. കെ 4. ആദിത്ത് 5. ആദിൽ 6. ഉമൈറ പർവി 7. ഖാലിസ ബിൻത്ത് 8. ജന്നാത്തുൽ ഷെറിൻ 9. ജാസിം മുഹമ്മദ് 10. ഡേവിഡ് ജോണി |
11. ഫാത്തിമ ഫസ്‌ന
12. ഫാത്തിമ ഫർവ 13. ഫാത്തിമ റസ്‌ന 14. ഫഹിം തൻസീൽ 15. മാജിത നസ്റീൻ 16. മുഹമ്മദ് അമീൻ 17. മുഹമ്മദ് അർഫാബ് 18. മുഹമ്മദ് ജവാദ് 19. മുഹമ്മദ് ഫാസിൽ 20. മുഹമ്മദ് റിഫാൽ |
21. യശ്വന്ദ്
22 വിവേക് 23. വൈശാഖ് 24. സഹ്‌ല. എ 25. സഹീദ. കെ 26. സിജിൽ. എം.കെ 27. സിയാദ്. കെ 28. ഹർഷ. കെ |
പ്ലസ് ടൂ
2016-17 അക്കാഡമിക വർഷത്തിൽ പ്ലസ് ടൂ പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.
| പ്ലസ് ടൂ വിജയശതമാനം |
| മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
| 28 | 94 % |
| പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
| സയൻസ് | 97.21 % |
| ഹ്യുമാനിറ്റീസ് | 88.14 % |
| കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 91.8 % |
| കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 90 % |
| കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 94.23 % |
| പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
| 1. മുഹമ്മദ് ആദിൽ. എ.വി
2. ഫർഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീൻ ടി മഖ്ബൂൽ 5. മിഥുന.കെ.വി 6. സഈദ ഷെറിൻ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സൻ 9. മുഹമ്മദ് യാസീൻ 10. സൻജീദ് സലാം. എ |
11. സിദാൻ മുഹമ്മദ്. പി.പി
12. നിദ മറിയം 13. നുസുഹ അരിക്കട്ടിയിൽ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസലക്. ഒ 17. മുഹമ്മദ് അൻസബ്. വി.പി 18. നിരഞ്ജന രാജൻ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് |
21. അനഘ മുരളീധരൻ
22. അപർണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സൻ 25. ജഫ്‌നു ഫാസിൽ 26. സജാദ്. എൻ.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് |
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) പരീക്ഷയിൽ ഈ വർഷം (2016-17) നമ്മുടെ സ്കൂളിൽ നിന്ന് അഞ്ച് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
1. അദ്‌നാൻ. കെ. ടി
2. അഭിനവ്. പി
3. അമൽ അൽ ഹമർ
4. അലൻ നോബിൾ
5. സ്വാതി. ടി. കെ
2015 - 16
എസ്സ്. എസ്സ്. എൽ. സി.
2015-16 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 29 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 98.5 ശതമാനം വിജയം ലഭിച്ചു.
| എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം |
| മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
| 29 | 98.5 % |
പ്ലസ് ടൂ
പ്ലസ് ടൂ പരീക്ഷയിൽ 19 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 92 ശതമാനം വിജയം ലഭിച്ചു
| പ്ലസ് ടൂ വിജയശതമാനം |
| മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | 19 |
| വിജയശതമാനം | 92 % |
| പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
| സയൻസ് | 94 % |
| ഹ്യുമാനിറ്റീസ് | 88 % |
| കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 97 % |
| കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 92 % |
| കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 82 % |
സഹോദര സ്ഥാപനങ്ങൾ
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്.
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്
ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
ഫാറൂഖ് കോളേജ് അൺ എയ്ഡഡ് വിഭാഗം
ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്
അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ
അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
സ്കൂൾ പത്രം
2018 - 19
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
01 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 30, 31 (തിങ്കൾ, ചൊവ്വ ) തിയതികളിലായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ആഗസ്ത് 16, 17, 18 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ടൂർണ്ണമെൻറിൽ പങ്കടുക്കും.
ഫൈനലിൽ പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
27 ജൂലൈ 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 - 19 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി 10 സി ക്ലാസിലെ അഫ്‌നാസ്. സി യേയും ഡപ്യൂട്ടി ലീഡേഴ്സായി മിദ്ലജ് ബാദുഷ. കെ. എം. (9ഡി) ഫിദ. ടി. പി (10ബി) എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. സ്‌കൂൾ ലീഡർ അഫ്‌നാസ്. സി എന്നിവർ അറിയിച്ചു.
വർക്ക്ഷോപ്പ് - എൽ. ഇ. ഡി ബൾബ് നിർമ്മാണം
26 ജൂലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ഡി ബൾബ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
ഗണിത ക്ലബ്ബ് ഉദ്ഘാടനം
26 ജൂലൈ 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ദേശീയ ആദ്യാപക ഇവാർഡ് ജേതാവ് പ്രകാശൻ കായണ്ണ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഇഖ്‌ബാൽ. എം സ്വാഗതവും ക്ലബ്ബ് കൺവീനർ ജാസ്‌മിൻ. പി.എ നന്ദിയും പറഞ്ഞു.
ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
24 ജൂലൈ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17 ), യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തെയാണ് (6-0)ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരാജയപ്പെടുത്തിയത്. സബ്‌ജൂനിയർ വിഭാഗത്തിൽ ബേപ്പൂർ ഫിഷറിസ് സ്കൂൾ ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനെ പരാജയപ്പെടുത്തി.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
ചാന്ദ്രദിനം
23 ജൂലൈ 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി.
മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി.
സയൻസ് ക്ലബ്ബ് കൺവീനർ ബിന്ദു. എ. പി, ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി ഇഷൽ സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.
ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
21 ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
21 ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോ മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷതയിൽ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം നിർവ്വഹിക്കും.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
ജൂലൈ 24 (ചൊവ്വ) ന് നടക്കുന്ന സമാപനചടങ്ങ് ഹെഡ്മാസ്റ്റർ എം. എ നജീബ് സാറുടെ അധ്യക്ഷതയൽ റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്യും.
ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം
21 ജുലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫറോക്കസബ് ജില്ലാതല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.
സച്ചിൻ എ സുരേഷ് ഇന്ത്യൻ ഗോളി
20 ജുലൈ 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ് ആണ്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടൂ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി പഠനത്തിലും മികവ് തെളീച്ചു. രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ച സച്ചിൻ ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും (2017), അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
19 ജുലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സയൻസ് ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സയൻസ് സീനീയർ അദ്ധ്യാപകൻ എൻ. അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സയൻസ് അദ്ധ്യാപകർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.
എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
18 ജുലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജുലൈ 18 ന് എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.
സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞു.
ഫോഡറ്റ് കേമ്പ്
15ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹോസ്റ്റൽ സൗകര്യത്തോടെ പൂർണമായും സൗജന്യമായി പഠനം നൽകി വരുന്ന ഫോസ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ ഫോസ വിദ്യാർത്ഥികൾക്കുള്ള രണ്ട് ദിവസത്തെ ഫോഡറ്റ് കേമ്പ് ജൂലൈ 15 ന് ശനിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
ഫോസ ദുബായ് ചാപ്റ്റർ പ്രസിഡൻറ് എ. അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു. മലയിൽ മുഹമ്മദലി (ചെയർമാൻ, ഫോഡറ്റ്) അധ്യക്ഷത വഹിച്ചു. യാസിർ (സെക്രട്ടറി, ഫോഡറ്റ്), കെ. കോയ (കോ ഒാർഡിനേറ്റർ, ഫോഡറ്റ്), മാനേജർ കെ. കുഞ്ഞലവി എന്നിവർ സംസാരിച്ചുു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് സ്വാഗതവും, മുഹമ്മദ് ഇഖ്‌ബാൽ നന്ദിയും പറഞ്ഞു.
മരണപ്പെട്ടു
14 ജുലൈ 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നമ്മുടെ സ്കൂളിൽ എട്ടാം തരം ജി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന സജദ ഷെറിൻ എന്ന വിദ്യാർത്ഥി ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരണപ്പെട്ടു. കരുമൻ കാവിന് സമീപം താമസിക്കുന്ന എൻ. പി. മുസ്തഫയുടെ മകളാണ്. ജനാസനമസ്കാരം വൈകീട്ട് 4.30 ന്.
ലഹരി വിരുദ്ധദിനം
11 ജൂലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും ക്ലാസ്സെടുത്തു.
ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി. എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
ഹെൽത്ത് ക്ലബ് ഉൽഘാടനം
09 ജുലൈ 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം ജുലൈ 09 (തിങ്കൾ) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ഷറീന. കെ. പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ജെംഷീക്, ഫസീല, ആയിഷ രഹ്ന, ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ സിദ സ്വാഗതവും, ഇർഫാൻ നന്ദിയും പറഞ്ഞു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ
09 ജുലൈ 2018 – തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ ജുലൈ ഒൻപത് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും
06 ജുലൈ 2018 – വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2017 – 18 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, രാജപുരസ്കാർ അവാർഡ് ജേതാക്കളേയും ജുലൈ 06 ന് (വെള്ളിയാഴ്ച്ച) സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
'
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൽസലർ ഡോക്ടർ മുഹമ്മദ് ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ. എം. നസീർ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ പി. മുസ്തഫ ഫാറൂഖി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടിയ വിദ്യാർത്ഥിക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. സുഹാനിക്ക്നൽകി നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പി. ടി. എ. പ്രസിഡന്റ് ജാഫർ. എ, മാനേജിംഗ് കമ്മറ്റി ജോയിൻറ് സെക്രട്ടറി പി. മഹബൂബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ. കോയ എന്നിവർ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും രാജപുരസ്കാർ അവാർഡ് ജേതാക്കൾക്കുമുള്ള അവാർഡ് ദാനവും നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞു.
ബഷീർ ദിനാചരണം
05 ജുലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു.
മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി.
വർക്ക്ഷോപ്പ് - കുട നിർമ്മാണം
04 ജുലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. ജാസ്‌മിൻ. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.
ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
ക്ലാസ് പി ടി എ
04 ജൂലൈ 2018- ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 2, 3, 4 ദിവസങ്ങളിലായി നടന്നു. ജൂലൈ 2 (തിങ്കൾ) ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 03 (ചൊവ്വ) ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 04 (ബുധൻ) ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2018-19 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
വേൾഡ് കപ്പ് പ്രവചന മത്സരം
28 ജുൺ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ചാമ്പ്യൻമാർ ആകുന്ന ടീം, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീം, ടോപ്പ് സ്കോറർ എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതി ജൂലൈ രണ്ടിന് നാല് മണിക്കുള്ളിൽ സ്പോർട്സ് റൂമിനു മുൻപിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
വായനാവാരാചരണം
19 ജുൺ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വൃക്ഷതൈ വിതരണം
13 ജൂൺ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം, ഷൈമ. യു, ഗൈഡ് കൺവീനർ മായ. വി.എം, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി.
പ്രവേശനോത്സവം
12 ജുൺ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 12 ചൊവ്വാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. (ശക്തമായ മഴ കാരണം ജുൺ 12 ന് ആണ് ഈ വർഷം മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നത്) വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അസംബ്ലിയിൽ അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ട് ഷീബ രഘുനാഥ്, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ സുലോചന, മായ. വി.എം എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ നിർവ്വഹിച്ചു. കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം കേമ്പസിലെ ഈ വർഷത്തെ പുതിയ വിദ്ധ്യാർത്ഥി പ്രതിനിധികളായ അഞ്ചാം ക്ലാസ്സ് വിദ്ധ്യാർത്ഥി പ്രതിനിധികൾ നിർവ്വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ എം. യൂസുഫ്, വി. പി. മുനീർ, സൈഫുദ്ദീൻ. സി. പി, ബീരാൻ കോയ. ടി, എം. സി. സൈഫുദ്ദീൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2017 - 18
2016 - 17
ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും
20 മേയ് 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ, മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അനുമോദവും മേയ് 20 ന് ശനിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫോഡറ്റ് ചെയർമാൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ് എന്നിവർ പ്രസംഗിച്ചുു.
ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എഫ്ലസും, നാല് വിദ്ധ്യാർത്ഥികൾക്ക് ഒൻപത് എഫ്ലസും, ഭാക്കി വിദ്ധ്യാർത്ഥികൾക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ കെ. കുഞ്ഞലവി സമർപ്പിച്ചു.
മുഴുവൻ വിഷയങ്ങൾക്കും എ ഫ്ലസ് ലഭിച്ച ഫോഡറ്റിന്റെ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളിൽ ഇപ്പോൾ തന്നെ അഡ്മിഷൻ ലഭിച്ചു കഴിഞ്ഞു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിന് നന്ദി പറഞ്ഞു.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
15 മേയ് 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു. 1. മുഹമ്മദ് ആദിൽ. എ.വി 2. ഫർഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീൻ ടി മഖ്ബൂൽ 5. മിഥുന.കെ.വി 6. സഈദ ഷെറിൻ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സൻ 9. മുഹമ്മദ് യാസീൻ 10. സൻജീദ് സലാം. എ 11. സിദാൻ മുഹമ്മദ്. പി.പി 12. നിദ മറിയം 13. നുസുഹ അരിക്കട്ടിയിൽ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസലക്. ഒ 17. മുഹമ്മദ് അൻസബ്. വി.പി 18. നിരഞ്ജന രാജൻ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് 21. അനഘ മുരളീധരൻ 22. അപർണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സൻ 25. ജഫ്‌നു ഫാസിൽ 26. സജാദ്. എൻ.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയത്.
എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
11 മേയ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മറ്റു മേഖലകളെപ്പോലെ തന്നെ അക്കാദമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2016-17 അക്കാദമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. 28 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടി. 421 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 396 വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹതനേടി സ്കൂളിന് 94.5 വിജയ ശതമാനം ലഭിച്ചു.
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അബൂ എൈമൻ അനഖ. സി അനഖ. എം അർച്ചന. പി
ആയിഷ അൻജല ജിബിൻ. പി.പി ജിഷ ജാസ്‌മിൻ. പി ജുനൈദ് ഇബ്രാഹീം കരീം
നവ്യ. എം നിഹാൽ സോനു ഫസ. കെ ഫർഹാൻ അഹമ്മദ്
ഫാത്തിമ ദിൻഷ. കെ ഫാത്തിമ നിദ. പി.ടി ഫിദ ജെബിൻ ഫിമിസ്. പി
ബിൻഷാദ് അഹമ്മദ് മുഹമ്മദ് ബാസിത്ത് ഷറഫുദ്ദീൻ. ഇ.പി ഷാഹിദ് സുബൈർ
സന്ദേഷ്. എസ്സ് സമിയ ടി അനീസ്‌ബാബു സമീൽ. എം.എം സുഹാന സഫൽ. ടി
ഹരികൃഷ്ണൻ. കെ ഹരികൃഷ്ണൻ. ടി അബ്ദുൽ ഷബീർ കാവ്യ. എം. എ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ
11 മേയ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മെയ് പതിനൊന്ന് വ്യാഴായ്ച രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൗണടിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകരായ അബ്ദുൽ ജലീൽ, ഷബീറലി മൻസൂർ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് അനിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
28 ഏപ്രിൽ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്സ്കൂൾ
അദ്‌നാൻ. കെ. ടി അഭിനവ്. പി അമൽ അൽ ഹമർ അലൻ നോബിൾ സ്വാതി. ടി. കെ
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) പരീക്ഷയിൽ ഈ വർഷം (2016-17) നമ്മുടെ സ്കൂളിൽ നിന്ന് അദ്‌നാൻ. കെ. ടി, അഭിനവ്. പി, അമൽ അൽ ഹമർ, അലൻ നോബിൾ, സ്വാതി. ടി. കെ എന്നീ അഞ്ച് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ലതല പരിശീലന പരിപാടി
2017 ഏപ്രിൽ 10, 11, 17,18
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഐ. സി. ടി. അധിഷ്ടിത പ്രവർത്തനങ്ങളിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂൾ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. ഏപ്രിൽ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 17 വിദ്യാർത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുത്തു.
ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
മെഗാ ക്വിസ്സ്
08 ഏപ്രിൽ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA) ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയർ ട്രൈനർ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റർ.
ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ ഈ മത്സരപ്പരീക്ഷയിൽ മികവ് പുലർത്തുന്ന 50 കുട്ടികൾക്ക് സൗജന്യ അഭിരുചി നിർണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.
ബോധവൽക്കരണക്ലാസ്സ്
08 ഏപ്രിൽ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ഫോസ ട്രൈനർ മുനീർ ബോധവൽക്കരണക്ലാസ്സ് നടത്തി. കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിലൂടെ ഭാവിയിൽ അവർ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള മുന്നറിവ് രക്ഷിതാക്കൾക്ക് കൂടി തിരിച്ചറിയുവാൻ കഴിയുന്ന തരത്തിൽ വിദഗ്ധരായ ഫാക്കൽറ്റിയാണ് ഈ കേമ്പ് കൈകാര്യം ചെയ്യുന്നത്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉപഹാരം നൽകി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാൽ, സി. പി. സൈഫുദ്ദീൻ, ഫോസ ട്രൈനർ നൗഷാദ്, റഷീദ് എന്നിവർ സംസാരിച്ചു.
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന്
27 മാർച്ച് 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. ജോയിൻറ് കൺവീനർ ബീരാൻകോയ. ടി. സ്റ്റുഡൻറ് കൺവീനർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടത്തിയിരുന്നത്.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
10 മാർച്ച് 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കുട്ടികളിൽ ഐ. സി. ടി.. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഈ പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന. പി. എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർ ആയി ആശിഷ് റോഷൻ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ് ആയി അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ എന്നിവരേയും തെരഞ്ഞെടുത്തു.
വിദ്യാലയത്തിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ആകെ അംഗങ്ങൾ : 67
സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർ : ആശിഷ് റോഷൻ (8 സി)
ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ്: അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള – അൽ ഫാറൂഖ് റസിഡൻഷ്യൾ സ്കൂൾ ചാമ്പ്യന്മാർ
23 ഫെബ്രുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
രണ്ടാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിൽ അൽഫാറൂഖ് റസിഡൻഷ്യൾ സീനിയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജി. യു. പി. സ്കൂൾ. രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ. രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജി. യു. പി. സ്കൂൾ. കൊടൽനടക്കാവിലെ അഭിജിത്ത് മികച്ച ഗോൾകീപ്പറായി.
ടൂർണ്ണമെന്റ് കെ. ആർ. ശശീധരൻ പിള്ള ഉൽഘാടനം ചെയ്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ അദ്ധ്യാപകൻ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ കെ. കോയ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ കെ. എം. ഷബീറലി മൻസൂർ, ഹാരിസ്, പ്രദീപ് എന്നിവർ സംസാരിച്ചു. സി. പി. സൈഫുദ്ദീൻ സ്വാഗതവും വി. പി. എ. ജലീൽ നന്ദിയും പറഞ്ഞു.
സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂൺ റഷീദ് സമ്മാനദാനം നിർവ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, എം. സി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ നന്ദിയും പറഞ്ഞു.
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ
21 ഫെബ്രുവരി 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് മുഖ്യ പങ്കുവഹിച്ച ഫാറൂഖ് ഹയർ സെക്കന്ററി സ്കൂളുലെ പ്രിയ ഗുരുവര്യർക്ക് കലാലയത്തിന്റെ സ്നേഹാദരം. ഫാറൂഖ് ഹൈസ്കൂളിൽ സേവനം ചെയ്ത് വിരമിച്ച 75 വയസ്സ് പൂർത്തീകരിച്ച കാസിം വാടാനപ്പള്ളി, ശ്രീധരമേനോൻ, വേലായുധൻ മാസ്റ്റർ, ബാലൻ മാസ്റ്റർ,രജ്ഞിനി ടീച്ചർ, ശശികല ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.
വി. കെ. സി. മമ്മദ് എം.എൽ. എ. ഉത്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപിക കെ. എം. സുഹ്റ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മാനേജർ കെ. കുഞ്ഞലവി ഉപഹാരം നൽകി.ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി. മുഹമ്മദ് ഹസ്സൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് സി. പി.കുഞ്ഞഹമ്മദ്, മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പ്രൊഫ:കുട്ട്യാലികുട്ടി, സെക്രട്ടറി എൻ. കെ.മുഹമ്മദലി, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. മുഹമ്മദ് കുട്ടി, ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ സി. ആലിക്കോയ, ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്, മൗലവി മുഹമ്മദ് കുട്ടശ്ശേരി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ, പി മെഹ്‌ബൂബ്, ഒ. മുഹമ്മദ്കോയ, ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ,മുൻ അധ്യാപകൻ എൻ. സി. അബൂബക്കർ മാസ്റ്റർ, ശശീധരൻ പിള്ള, എൻ. ആർ. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.
രാജപുരസ്കാർ അവാർഡ്
20 ഫെബ്രുവരി 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
![]()
2016-17 2015-16
നമ്മുടെ സ്കൂളിൽ ൽ നിന്ന് ഈ വർഷം (2016-17) 12 കുട്ടികൾ രാജപുരസ്കാരിന് അർഹരായി. കഴിഞ്ഞ വർഷം (2015-16) 8 വിദ്യാർത്ഥിനികൾ രാജപുരസ്കാരിന് നേടിയിരുന്നു.
കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാർ
16 ഫെബ്രുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പത്താമത് കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ് ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇ. മുഹമ്മദ് ഇനായത്ത് ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോൾ ), മുഹമ്മദ് ഇനായത്ത്, മേഗ്ഷാൻ സോമൻ എന്നിവർ ഗോളുകൾ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി. മുഹമ്മദ് ഹസ്സൻ, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റർ, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹർ, പ്രിൻസിപ്പാൾ കെ, ഹാഷിം, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, എൻ. ആർ. അബ്ദുറസാഖ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, കെ. പി. അഹമ്മദ്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചുു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
15 ഫെബ്രുവരി 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പത്താമത് കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലിൽ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സുഹൈലിന്റെ ഏകപക്ഷീയമായ ഒരു ഗോളിലൂടെയാണ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ പരാജയപ്പെടുത്തിയത്. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എൻ. എൻ. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോർ 4-3.
ഫൈനൽ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക് നടക്കും. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.
എൻ. എൻ. കക്കാട് പുരസ്കാരം അനാമികക്ക്
13 ഫെബ്രുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
'ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ' എന്ന 35 കവിതകൾ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എൻ. എൻ. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങൾ തുടർക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയിൽ രചനകൾ ആരംഭിച്ച അനാമിക അങ്കണം അവാർഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
27 ജനുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനുവരി 27 ന് രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എം.എ നജീബ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികളെ സംബന്ധിച്ച് ഒരു ലഘുവിവരണം, ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം, ഹരിത ബോധവത്കരണം എന്നിവ നടത്തി. തുടർന്നു സ്കൂൾ ലീഡർ സമീൽ. എം. എം. കുട്ടികൾക്കുളള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്ധ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും നമ്മുടെ വിദ്യാലയങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും, പ്രിൻസിപ്പാൾ ഹാഷിം, പി. സി. ഷറഫുദ്ദൂൻ എന്നിവർ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ ചേർന്ന് സകൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീർത്തു.
രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ. അബുദുൾ അസീസ്, മുൻ പ്രിൻസിപ്പാൾ കെ. എം. സുഹ്റ ടീച്ചർ എന്നിവർ നേതൃത്വം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിനൽകിയ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ ചൊല്ലിക്കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ തനത് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പേപ്പർ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദർശനം നടത്തി. സ്റ്റുഡൻര് പ്രതിനിധി ധനിസ നന്ദി പറഞ്ഞു.
മികവ് - 2017
27 ജനുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴിൽ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 90 ഓളം വിദ്യാർത്ഥികൾ താഴെപറയുന്ന ഇനങ്ങളിലായി ഈ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തു.
1. പേപ്പർ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ്
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധനവിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.
ക്ലബ് കൺവീനർ യൂസുഫ്. എം, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം, സ്റ്റുഡൻറ് കൺവീനർ: സുഹാന സഫൽ. ടി -10 എച്ച് , സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -7 ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പബ്ളിക്ക്ദിനം പരിപാടി
26 ജനുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാൻ കോയ, ഉമ്മുകുൽസു ഇ, കെ. റാബിയ, എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി. പി. ഷറഫുദ്ദീൻ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി റജ റനിൻ എന്നിവർ റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കർ, മുഹമ്മജ് ഇഖ്ബാൽ ടി. എ. നസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പഠനയാത്ര – പ്രൈമറി വിഭാഗം
21 ജനുവരി 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനയാത്രാകൺവീനർ എം. സി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ 90 വിദ്യാർത്ഥികളും (52 പെൺകുട്ടികളും 38 ആൺകുട്ടികളും) 15 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം ജനുവരി 21 ന് (ശനി) രണ്ട് ബസ്സുകളിലായി മലപ്പുറം ജില്ലയിലെ മിനി ഊട്ടി, പാലക്കാട് ജില്ലയിലെ മലമ്പുഴ ടാം, പാലക്കാട് ടിപ്പു സുൽത്താൻ കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം പഠനയാത്ര നടത്തി.
രാവിലെ 06 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
മിനി ഊട്ടിയിലെ തണുത്ത കാലാവസ്ഥയും, കോടമഞ്ഞും, സുന്ദരമായ പ്രകൃതി, പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയും കോട്ടയിലെ മ്യുസിയവും ജയിലും പുതുതായി കണ്ടെടുത്ത വെടിയുണ്ടകളും മരങ്ങളും നടപ്പാതയും കാഴ്ചകളും മലമ്പുഴ ടാമും പൂന്തോട്ടവും പാർക്കും യാത്രയും സ്കൂളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിരുന്ന് കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്ക് എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു. പ്രത്യേഗിച്ചും മലമ്പുഴ ടാമിലെ റോപ്പ്‌വേയിലെ പാർക്കിനും പൂന്തോട്ടത്തിനും മുകളിലൂടെ ടാം മുഴുവൻ ചുറ്റിയുള്ള യാത്ര.
10.30 ഓടുകൂടി യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
രാജാ ഹോസ്റ്റൽ വിദ്ധ്യാർത്ഥികൾ മാതൃകയാവുന്നൂ...
07 ജനുവരി 2016 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
രാജാ ഹോസ്റ്റൽ വിദ്ധ്യാർത്ഥികൾ ഒരുക്കിയ വിവിധ തരം പച്ചക്കറി വിളവെടുപ്പ് സ്കൂൾ ഹെഡ്മാസ്റ്റർ നജീബ് സാർ, മുൻ ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിദ്ധ്യാർത്ഥികൾ ഒരുക്കിയത്. ഹോസ്റ്റൽ വാർഡൻ ഇഖ്ബാൽ സാർ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങൾ, എന്നിവ ഉപയോഗിച്ച് പൂർണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലിൽ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികൾ ഹോസ്റ്റൽ കൃഷി തോട്ടത്തിൽ നിന്ന് തന്നെ ഇപ്പോൾ ലഭ്യമാവുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാർത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
29 ഡിസംബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനയാത്രാകൺവീനർ എ. ജാഫർ സാറുടെ നേതൃത്വത്തിൽ 83 വിദ്യാർത്ഥികളും (40 പെൺകുട്ടികളും 43 ആൺകുട്ടികളും) 9 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഡിസംബർ 27, 28, 29 ന് (ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലായി മൈസൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
27 ന് (ചൊവ്വ) രാത്രി പത്തുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
ആദ്യ ദിവസം മൈസൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.
മൈസൂർ മൃഗശാല, വോഡയാർ രാജവംശത്തിന്റെ കോട്ട, പാർക്ക്, പൂന്തോട്ടം, മ്യുസിയം, വാട്ടർ ഫൗണ്ടയിൻ, ടാം, ത്രിവേണിസംഘമം, ടിപ്പു സുൽത്താൻ പണികഴിപ്പിച്ച വെള്ളം നിറക്കുന്ന ജയിൽ, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
29 (വ്യാഴം) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ
14 ഡിസംബർ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ ഒന്നാം സ്ഥാനം നേടി. ഹൈദരാബാദിൽ വച്ച് നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
ഫാറൂഖ് കോളേജ് സ്വദേശിയായ ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്.
കാർഷിക ശില്പശാല
തരിശാക്കല്ലേ ഒരുതരി മണ്ണും
09 ഡിസംമ്പർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ്ബും, സയൻസ് ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കും പരിസര പ്രദേശത്തുള്ളവർക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി .സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാർത്ഥികളും അൻപതിൽ അധികം പരിസരവാസികളും ശിൽപശാലയിൽ പങ്കെടുത്തു.
സയൻസ് ക്ലബ്ബ് കൺവീനർ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞു. സ്റ്റുഡൻറ് കൺവീനർ: അജിത്ത് -9 എഫ്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനസ് ബാനു -7 ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം
28 നവംബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരശ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളിൽ ഒാവറോൾ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തിൽ എെ. ടി മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനവും നേടി ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പഠനയാത്ര – പരിസ്ഥിതിക്ലബ്ബ്
10 നവംമ്പർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ ക്ലബ്ബ് കൺവീനർ ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുൾ വിഭാഗങ്ങളിൽ നിന്നായി അറുപതിൽ അധികം വിദ്യാർത്ഥകളും അദ്ധ്യാപകരായ എം. ജാസ്മിൻ, ആയിഷ രഹ്‌ന, അബ്ദുൽ ഗഫൂർ എം. സി. സൈഫുദ്ദീൻ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസർമാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങൾക്കും പാറകൾക്കും അരുവികൾക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടിൽ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
കൃത്യം 7.30 ന് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
കായികദിനാഘോഷം
03 നവംബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് പതാക ഉയർത്തി. സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ സച്ചിൻ എ സുരേഷ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു.
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി ഈ വർഷവും ഉണ്ടായിരുന്നു.
സ്കൂൾ കലോൽസവം
27 ഒക്ടോബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകൻ എം. എസ്. ബാബുരാജിന്റെ ചെറുമകൾ നിമിഷ ഉൽഘാടനം നിർവ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളിൽപ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ ചെറുമകൾ നിമിഷ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോൽസവം കൺവീനർ കെ. മുനീർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ , വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂൾ മാനേജർ കെ. കുഞ്ഞലവിയും ഉപഹാരം നൽകി. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു.
തുടർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി.
ഫുഡ്ഫെസ്റ്റ്
19 ഒക്‌ടോബർ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹെൽത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴിൽ സ്കൂൾ സെമിനാർഹാളിൽ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ എം. ജാസ്മിൻ, ഹെൽത്ത് ക്ലബ്ബ് കൺവീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിൻ, ചിത്ര. എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ. ടി മേള
14 ഒക്ടോബർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.
ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗാന്ധിജയന്തിദിനം
3 ഒക്‌ടോബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കൺവീനർ ചിത്ര. എം, ജോയിൻറ് കൺവീനർ ബീരാൻകോയ. ടി, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാനു തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഓണാഘോഷ പരിപാടി
09 സെപ്റ്റംമ്പർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ദേശീയോൽസവമായ ഓണാഘോഷം സെപ്റ്റംമ്പർ ഒൻപത് വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ, അരി എന്നിവ ഇതിനോടപ്പം വച്ചു.
ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തൽ, വടംവലി, ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കൽ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.
മെഡിക്കൽകേമ്പ്
7 സെപ്റ്റംബർ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 7 (ബുധൻ) ന് സ്കൂളിൽ മെഡിക്കൽകേമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ നജീബ് കേമ്പ് ഉൽഘാടനം ചെയ്തു. കൺവീനർ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാർ ഹോസ്പിറ്റൽ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുക്കുകയും മെഡിക്കൽകേമ്പ് നടത്തുകയും ചെയ്തു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ലീഡർ എം. എം. സമീൽ നന്ദി പറഞ്ഞു.
ജോയിൻറ്റ് കൺവീനർ ഫസലുറഹ്‌മാൻ. കെ, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ആദിൽ -10 ഡി സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷിഫാന. എം.പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അദ്ധ്യാപകദിനം
05 സെപ്റ്റംബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തമായി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ് എന്നിവർ കാസിം സാറേയും, കോയ സാറേയും പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ, സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ ബീരാൻ കോയ. ടി, യൂസുഫ്. എം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടീമിന് സ്വീകരണം
25 ആഗസ്റ്റ് 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾകപ്പ് ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് സ്കൂളിൽ വച്ച് സ്വീകരണം നൽകി.
ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, സെപ്‍റ്റ് ചെയർമാൻ അരുൺ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കർ, അൽഹിന്ദ് പ്രതിനിധികൾ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, എൻ. ആർ. അബ്ദുറസാഖ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ. അബുദുൾ അസീസ് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി, സെപ്‍റ്റ് ചെയർമാൻ അരുൺ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കർ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം തുടങ്ങിയവർ കളിക്കാർക്ക് ഉപഹാരവും കേഷ് അവാർഡും നൽകി.
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എം. ഇക്ബാൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷ പരിപാടി
15 ആഗസ്റ്റ് 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ സോഷ്യൽ സയൻസ് അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ സ്കൂൾ ലീഡർ സമീൽ എം.എം, മുഹമ്മദ് ആദിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം, ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു .
ചടങ്ങിൽ ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി. അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ: ജാഫർ. എ, സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി അദ്ധ്യാപകരായ ജാഫർ. എ, മുഹമ്മദ് സൈദ്. കെ. സി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
10 ആഗസ്റ്റ് 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവിൽ 9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. 12 മണിയോടുകൂടി ഫലം അറിഞ്ഞു. തുടർന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂൾ ലീഡറായി 10 എ ക്ലാസിലെ സമീൽ നേയും ലീഡറായി 10 എച്ചി ലെ ഹർഷയേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
വിദ്യാർഥികളുടെ ആവേശം ഇലക്ഷന് പുത്തനുണർവ് നൽകി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങൾ വിദ്യാർഥികൾക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്. ജനാധിപത്യവേദി കൺവീനർ മുഹമ്മദ് സൈദ്. കെ. സിയും മറ്റ് സോഷ്യൽ സയൻസ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചാന്ദ്രദിനം
21 ജൂലായ് 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചാന്ദ്രദിനക്വിസ്സ്, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, വീഡിയോ പ്രദർശവും നടത്തി. സയൻസ് ക്ലബ്ബ് കൺവീനർ കെ. മുനീർ ആയിരുന്നു ചാന്ദ്രദിനക്വിസ്സ് മാസ്റ്റർ.
സയൻസ് ക്ലബ്ബ് ജോയിൻറ് കൺവീനർ: റമീസ് ശിബാലി.കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡൻറ് കൺവീനർ: അബൂ എൈമൻ -10 ബി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റുഷ്ദ. എ -7 ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ്
01 ജൂലൈ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂൺ 16, 17, 21 (വ്യാഴം, വെള്ളി, ചൊവ്വ) തീയതികളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങിൽ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വർഷത്തെ പി ടി എ പ്രതിനിധികളും ജൂൺ 30 (വ്യാഴം) ന് മൂന്ന് മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് ഈ വർഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് കൂടി.
കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് എം. എ. ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.
കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി പി. കെ. ജാഫർ വൈസ് പ്രസിഡൻണ്ടായി യു. കെ അഷ്റഫ്, എം. പി. ടി. എ. പ്രസിഡൻണ്ടായി റംല. പി, വൈസ് പ്രസിഡൻണ്ടായി നിഷ. ടി എന്നിവരെ തെരഞ്ഞടുത്തു. തുടർന്ന് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് അവസാനിപ്പിച്ചു.
ലഹരി വിരുദ്ധദിനപരിപാടി
27 ജൂൺ 2016 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ക്ലബ്ബ് കോഡിനേറ്റർ ടി. അബ്ദുനാസർ എന്നിവർ ആശംസകളർപ്പിച്ചു.
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
ക്ലബ്ബ് സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി, ജോയിൻറ് സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ബുജൈർ, പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്ലാസ് പി ടി എ
22 ജൂൺ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് വ്യാഴം, വെള്ളി, ചൊവ്വ (ജൂൺ 16, 17, 21) ദിവസങ്ങളിലായി നടന്നു. വ്യാഴാഴ്ച (ജൂൺ16) പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയും വെള്ളിയാഴ്ച്ച (ജൂൺ 17) ഹൈസ്കൂൾ ക്ലാസ്സുകളിലേയും ചൊവ്വാഴ്ച(ജൂൺ 21) ഹയർ സെക്കണ്ടറി ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനവും അനുമോദനവും
16 ജൂൺ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2015-16 അക്കാദമിക വർഷം എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ജൂൺ 16 ന് വ്യാഴായ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാമനാട്ടുകര മുൻസിപ്പൾ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, മുൻഹെഡ്‌മാസ്റ്റർ കെ. കോയ എന്നിവർ ആശംസകൾ അർപ്പിച്ചുു.
മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുൻ പി. ടി. എ. പ്രസിഡന്റ് ലത്തീഫ്, എൻ. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിൻസിപ്പാൾ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്‌മാസ്റ്റർ കെ. കോയ എന്നിവർ വിജയികൾക്കുള്ള കേഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.
പരിസ്ഥിതിദിനപരിപാടി
6 ജൂൺ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂൺ 5 – പരിസ്‌ഥിതി ദിനമായ ജൂൺ 5 ഞായറാഴ്ച ആയതിനാൽ ജൂൺ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അസ്സംബ്ലി കൂടി. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ ലീഡർ എം. എം. സമീൽ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. പരിസ്‌ഥിതി ദിന സന്ദേശമുൾക്കൊള്ളുന്ന ച്ത്ര പ്രദർശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ജൂനിയർ റെഡ്ക്രോസിന്റെയും സ്കൗട്ട് & ഗൈഡ്‌സിന്റെയും നേതൃത്വത്തിൽ തങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുന്ന തരത്തിലുള്ള വിവധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത് സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം. എ ഗഫൂർ, സി. പി. സൈഫുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ചു.
പ്രവേശനോത്സവം
01 ജുൺ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 – 17 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ജുൺ 1 ബുധനാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മധുരം നൽകി സ്വീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാടോടി വിജ്ഞാനകോശം
ഫറോക്കിൽ ടിപ്പുുസുൽത്താൻ പണികഴിപ്പിച്ച സുൽത്താൻ റോഡിന്റെ തുടർച്ചയെന്നോണം അടിവാരം വരെ എത്തിനിൽക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറഞ്ഞ വിശാലമായ കുന്നിൻപുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങൾക്ക് മുമ്പുള്ള ചിത്രമാണിത്. ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉൾവിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ 1942ൽ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഫാറൂഖ് കോളേജ്, അതേ വർഷം തന്നെ മസ്ജിദുൽ അസ്ഹർ, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്. റൗളത്തുൽ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നിൽ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
രാജാ ഗേറ്റ്
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിൽ ചിലത്
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് കോളേജ് ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയം മസ്ജിദുൽ അസ്ഹർ
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
കേൻറ്റീൻ ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് അബുസ്സബാഹ് ലൈബ്രററി![]()
![]()
![]()
ഫാറൂഖ് ഹൈസ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറിസ്കൂൾ ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളിൽ ചിലത്
കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.
എന്റെ ഗ്രാമം
ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമാണ് ഇരുൾമൂളിയിരുന്ന, ഇരുമൂളിപ്പറമ്പെന്ന ഫാറൂഖ് കോളേജ്. അതുകൊണ്ട് തന്നെ ഇരുമൂളിപ്പറമ്പ് നിവാസികളുടെ പ്രധാന തൊഴിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മത്സ്യ ബന്ധനം മണൽ വാരൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന തൊഴിൽ.
കൂടെ മരവ്യവസായവും ഉണ്ട്.
ഫോട്ടോ ഗാലറി
2018 - 19
ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
എൽ. ഇ. ഡി ബൾബ് നിർമ്മാണം - 'വർക്ക്ഷോപ്പ് ഗണിത ക്ലബ്ബ് ഉദ്ഘാടനം
ചാന്ദ്രദിനം
ലിറ്റിൽ കൈറ്റ്സ്
ഫോഡറ്റ് കേമ്പ്
ഹെൽത്ത് ക്ലബ് ഉൽഘാടനം
എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ചാമ്പ്യന്മാർ ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
ബഷീർ ദിനാചരണം
വർക്ക്ഷോപ്പ് - കുട നിർമ്മാണം
ലഹരി വിരുദ്ധ ദിനം
വേൾഡ് കപ്പ് പ്രവചന മത്സരം വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് - സ്‌കൂൾ തലം
വായനാവാരാചരണം
വൃക്ഷതൈ വിതരണം
പ്രവേശനോത്സവം
2017 - 18
സ്കൂൾ വിക്കി മാഗസിൻ '2017 - 18
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
സ്റ്റാഫ് ടൂർ യു. എസ്. എസ്. ജേതാക്കൾ
കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - പ്രവചന മത്സര വിജയികൾ
പഠനയാത്ര – പ്രൈമറി വിഭാഗം 'അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് - ജേതാക്കൾ
റിപ്പബ്ളിക്ക്ദിന പരിപാടി
വാട്ടർ കളർ പഠന ക്ലാസ്സ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ
അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്
റിപ്പബ്ലിക് ദിനാഘോഷം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ
കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
വാട്ടർ കളർ പഠന ക്ലാസ്സ്
ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം
ആർ. യു. എ. പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ - എഫ്. എച്ച്.എസ്സ്.എസ്സ്. സ്റ്റാൾ
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം ആർ. യു. എ. അൽമ ഫെസ്റ്റ് - എഫ്. എച്ച്.എസ്സ്.എസ്സ്. പ്രോഗ്രാം
ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
യു. എസ്സ്. എസ്സ്. കേമ്പ് ഉൽഘാടനം ഫാൻ ഡൊണേഷൻ - 1987 എസ്സ്. എസ്സ്. എൽ. സി. ബാച്ച്
മോട്ടിവേഷൻ ക്ലാസ്സ് - പ്രൊഫസർ കമറുദ്ദീൻ പരപ്പിൽ ശ്രദ്ധ കേമ്പ് ഉൽഘാടനം
ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
സ്കൂൾ കലോൽസവം
പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
കായികദിനാഘോഷം
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
ഓണാഘോഷ പരിപാടികൾ
സ്വാതന്ത്ര്യദിനാഘോഷം
സ്കൂൾ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബ് ഉൽഘാടനം
വർക്ക്ഷോപ്പ് - പാവകളി, നാടൻപ്പാട്ട്
ഹിരോഷിമദിന കൊളാഷ് മത്സരം സംവാദനം - അനിൽ തിരുവോത്തും ഫോഡറ്റ് വിദ്ധ്യാർത്ഥികളും
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
സ്കൂൾ ഡയറി പ്രകൃതി സംരക്ഷണ ദിനം എസ്സ്. പി. ജി
ചാന്ദ്രദിനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം
മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ ഉൽഘാടനം - ഹയർ സെക്കണ്ടറി വിഭാഗം
എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ക്ലിക്സ്
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഉൽഘാടനം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – അണ്ടർ - 17 ചാമ്പ്യന്മാർ
അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ക്വിസ്സ് മത്സരം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
സ്കൂൾതല ചെസ്സ് മത്സരം കപ്പ വിളവെടുപ്പ്![]()
![]()
![]()
'വിദ്യാനികേതൻ 2017 – 18 '
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ചാമ്പ്യന്മാർ - അണ്ടർ-14 & അണ്ടർ-17
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം![]()
![]()
![]()
ഈസി പ്രോജക്ട്
ഡ്രൈ ഡേ ആചരണം - രാജാ ഹോസ്റ്റൽ ബഷീർ ദിനാചരണം
അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് കൂടിയാലോചനയോഗം
രാജാ ഹോസ്റ്റൽ-വായനാവാരാചരണ സമാപനവും ഇഫ്‌താർ സംഗമവും
വായന ദിനം
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
മെഹന്ദി ഫെസ്റ്റ്
പരിസ്ഥിതി ദിനം
പ്രവേശനോൽസവം
2016 - 17
സ്കൗട്ട് & ഗൈഡ്സ് കേമ്പ്
ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദവും
കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്![]()
![]()
![]()
അഭിരുചി നിർണ്ണയ കേമ്പ്
+2 ടൂർ ഫുഡ്ഫെസ്റ്റ്
ബോധവൽക്കരണക്ലാസ്സ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
ഒരുവട്ടം കൂടി
എസ്സ്. എസ്സ്. എൽ. സി. നൈറ്റ് കേമ്പ് രാജാ ഹോസ്റ്റൽ നൈറ്റ് കേമ്പ്
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ
നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് വിജയികൾക്കുള്ള സ്വീകരണം
വിജയോൽസവം
' സെപ്റ്റ്ഫെസ്റ്റ് പൂർവ്വഅദ്ധ്യാപക സംഗമം
പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടന്ന പിക്നിക്
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
സ്കൂൾ കലോൽസവം
രാജാ ഹോസ്റ്റൽ തോട്ട വിളവെടുപ്പ്
ഉപജില്ല ശാസ്ത്ര മേള വിജയികൾക്കുള്ള അനുമോദനം
റിപ്പബ്ലിക് ദിനാഘോഷം
കാംമ്പൂരി കേമ്പ്
സ്കൂൾ ശാസ്ത്രമേള
ചാന്ദ്രദിനം രാജപുരസ്കാർ അവാർഡ്
യു. പി. ടൂർ
കായികദിനാഘോഷം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള
ലഹരി വിരുദ്ധദിനം
സ്വാതന്ത്ര്യദിനാഘോഷം
മികവ് - 2017
മെഡിക്കൽകേമ്പ്
മുക്കാബല
ഗാന്ധിജയന്ദിദിനം
അദ്ധ്യാപകദിനം
ഓണാഘോഷ പരിപാടി
പരിസ്ഥിതി ദിനം
കാർഷിക ശില്പശാല
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
പ്രവേശനോൽസവം
ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്![]()
![]()
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ
പേപ്പർ കട്ടിങ്ങ്സ്
2017 - 18
2016 - 17
ഗോൾഡൻ ജൂബിലി ഫോട്ടോസ്
വഴികാട്ടി
എത്തിച്ചേരാനുള്ള വഴികൾ:
- കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
- കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:
- 1. ഫറോക്ക് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 2. രാമനാട്ടുകര (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:
- 1. ഫറോക്ക് ബസ് സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 2. രാമനാട്ടുകര ബസ് സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:
- ഫറോക്ക് റെയിൽവേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
- കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 11 കി.മീ അകലം)
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}
റഫറൻസസ്
- http://schoolwiki.in/
- Farook Higher Secondary School Golden Jubilee Souvenir
- Farook College Golden Jubilee Magazine
- Collegehttps://en.wikipedia.org/wiki/Farook_College
- Official website of Farook College
- Official website of Farook Higher Secondary School
- Official website of Kozhikode District
- Official website of Feroke, Kozhikode
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പിൽ
പുറമെയുളള കണ്ണികൾ
- Official website of Kozhikode District






























































































































































































































































