ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സ്കൗട്ട്&ഗൈഡ്സ്
ആൺകുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ സ്ഥാപിച്ചതാണ് സ്കൗട്ട് പ്രസ്ഥാനം. ഇതേ ലക്‌ഷ്യത്തോടെ പെൺകുട്ടികൾക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവൽ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. സ്കൗട്ട് പ്രസ്ഥാനവും ഗൈഡ്സും നമ്മുടെ സ്കൂളിൽ വളരെ മുൻപ് തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഗൈഡ്സിന് രണ്ട് യൂണിറ്റുകളും സ്കൗട്ടിന് ഒരു യൂണിറ്റുമാണ് നമ്മുടെ സ്കൂളിൽ ഉള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സ്കൗട്ട് & ഗൈഡ്സിന് പ്രത്യേകം യൂണിറ്റുകളുണ്ട്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.
* ഗൈഡ്സ്
കൺവീനർ: മായ. വി.എം
ജോയിൻറ് കൺവീനർ: ഫസീല. എം. കെ
സ്റ്റുഡൻറ് കൺവീനർ: ഫിലു തസ്‌നി (9 സി)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ജിജി. കെ (9 ജി)
* സ്കൗട്ട്
കൺവീനർ: സൈഫുദ്ദീൻ. എം. സി
സ്റ്റുഡൻറ് കൺവീനർ: അഭിൻ മാധവ് (8 എഫ്)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അഭിലാഷ് (7 ഇ)
സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം
22 ഫെബ്രുവരി 2022
വേളഡ് സ്കൗട്ട് ഡേ/വേളഡ് തിങ്കിഗ് ഡേയോടനുബന്ധിച്ച് 'സവാരി ചെയ്യാം സൈക്കിളിൽ, കുറയ്ക്കാം വായു മലിനീകരണം' എന്ന ആശയവും ,
അതിനോടൊപ്പം ലഹരി വിരുദ്ധ സന്ദേശവുമായി ഫാറൂഖ് ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ സർ ഫ്ലാഗ് ഓഫ് നടത്തി.
രാജ്യപുരസ്കാർ അവാർഡ്
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം (2017-18) നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി. ഫിലു തസ്നി, ആരതി. പി. പി, അനുശ്രീ, സ്വാതി. പി, ജിജി. കെ, നിമ്യ. പി എന്നിവരാണ് നമ്മുടെ രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ.
ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം
ഹെൽത്ത് അവയർനസ് ദിവസത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ജൂലൈ 31 (ചൊവ്വ) ന് രണ്ട് മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് പരിപാടി ഉൽഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കേഡറ്റുകൾ പങ്കെടുത്തു.
ഡിസ്ട്രിക്റ്റ് കമ്മീഷണർ ഓഫ് ഗൈഡ്സ് (ഡി. സി. ജി) വിശാലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു.
ജെ.ഡി. റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ, വെള്ളിമാട്കുന്ന് സ്കൗട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, മീഞ്ചന്ത ഗൈഡ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഷീല ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫറോക്ക് ലോക്കൽ അസ്സോസിയേഷൻ ഓഫ് സ്കൗട്ട് (ഫറോക്ക്. എൽ. എ - എസ്സ്) സെക്രട്ടറി എം. സി. സൈഫുദ്ദീൻ സ്വാഗതവും, കോഴിക്കോട് ജില്ല ഓർഗനൈസിംഗ് കമ്മീഷണർ ഓഫ് സ്കൗട്ട് (ഡി. ഒ. സി - എസ്സ്) സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
സതീഷ് കുമാർ, മായ. വി. എം, ഫസീല. എം. കെ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി.
വൃക്ഷതൈ വിതരണം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. ഞാവൽ,, ചാമ്പ, സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ചിത്ര മണക്കടവത്ത് പരിസ്ഥിതി ദിനസന്ദേസം നൽകി.
ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം സ്വാഗതവും ഗൈഡ് കൺവീനർ മായ. വി.എം നന്ദിയും പറഞ്ഞു.
ജൂനിയർ റെഡ്ക്രോസ് ജോയിന്റ് കൺവീനർ ഷൈമ. യു, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
2017 - 18
* ഗൈഡ്സ്
കൺവീനർ: മായ. വി.എം
ജോയിൻറ് കൺവീനർ: ഫസീല. എം.കെ
സ്റ്റുഡൻറ് കൺവീനർ: അവന്തിക പ്രേം -9 എച്ച്
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: എെശ്വര്യ ഉണ്ണികൃഷ്ണൻ -7 ഡി
* സ്കൗട്ട്
കൺവീനർ: സൈഫുദ്ദീൻ. എം.സി
ജോയിൻറ് കൺവീനർ: ഷറഫുദ്ദീൻ. പി.പി
സ്റ്റുഡൻറ് കൺവീനർ: മുഹമ്മജ് യാസീൻ -8 എഫ്
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അബിൻ മാധവ് -6 എ
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർമാർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജപുരസ്കാരിന് ഈ വർഷം (2016-17) നമ്മുടെ സ്കൂളിലെ 12 വിദ്ധ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം (2015-16) 8 വിദ്യാർത്ഥിനികൾ രാജപുരസ്കാർ നേടിയിരുന്നു.
2015-16
സ്കൗട്ട് ആന്റ് ഗൈഡ്സ് കേമ്പ്
കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവലും അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവലും ആരംഭിച്ച സ്കൗട്ട് ആന്റ് ഗൈഡ്സും പ്രസ്ഥാനത്തിന്റെ സബ്ജില്ലതല ക്യാമ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി. ഫറോക്ക് സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള സ്കൗട്ട് ആന്റ് ഗൈഡ്സ് കേഡറ്റസ് പങ്കടുത്തു.
2016 ൽ നടന്ന സംസ്ഥാന കാംബൂരിയിൽ 5 ഗൈഡ്സ് കേഡറ്റ്സും, 2017 ൽ നടന്ന സംസ്ഥാനതല കാംമ്പൂരിയിൽ പത്ത് ഗൈഡ്സ് കേഡറ്റ്സും പങ്കെടുത്തു.
കാംബൂരി കേമ്പ്
സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന ജില്ലാതല മത്സരങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.