ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻ പ്രദേശമായിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമ്മിച്ചു. എന്നാൽ ഇവിടം ആൾ താമസം കുറവായതിനാലും എത്തിച്ചേരാൻ ബുദ്ധിമുട്ടിയത് കൊണ്ടും മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ബന്ധിപ്പിച്ചു. കൂടാതെ ഇവിടെ വന്ന് താമസിക്കാൻ വേണ്ടി ടിപ്പു കോഴിക്കോട്ടു നിന്ന് ആളുകളെയും കൊണ്ട് വന്നു. പക്ഷെ ടിപ്പു സുൽത്താൻ മൈസൂരിലേക്ക് മടങ്ങി പോയപ്പോൾ ഇവർ തിരിച്ച് പോവുകയും ചെയ്തു


"https://schoolwiki.in/index.php?title=ഫറോക്ക്&oldid=403834" എന്ന താളിൽനിന്ന് ശേഖരിച്ചത്