ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  


വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.



കൺവീനർ: നസീറ. ടി.എ

ജോയിൻറ് കൺവീനർ: മുനീർ വി. പി.

സ്റ്റുഡൻറ് കൺവീനർ: നിഹാല. ടി (10 എ)

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ദിയ (6 ഡി)



സ്വാതന്ത്ര്യദിനാഘോഷം


            Indghdfhj.jpg                 Indegf.jpg                Inddhj.jpg 
     


                   Vpghfff.jpg                   Indfsdf.jpg                   Indgfdf.jpg 


സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിക്കാൻ കഴിഞ്ഞില്ല. കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പല അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്കൂളിൽ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും എത്തിയ അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും, സ്കൂളിൽ ഇപ്പോൾ ട്രൈനിംങ്ങിനായി വന്നിട്ടുള്ള ബി. എഡ്ഡ് അദ്ധ്യാപക - വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു.


സീനിയർ അദ്ധ്യാപിക കെ.റാബിയ ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ അഫ്‌നാസ്. സി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും, അദ്ധ്യാപകരും, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികളും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.


അദ്ധ്യാപിക മായ. വി. എം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ ലീഡർ അഫ്‌നാസ്. സി, സ്കൂൾ ഡപ്യൂട്ടി ലീഡർ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം, അദ്ധ്യാപകരായ ശരീഫ ബീഗം, അബ്ദുള്ള. എൻ, ഷറീന. കെ. പി, ജെസ്സി. വി. എം, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥി പ്രതിനിധി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.


സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, അദ്ധ്യാപകരായ എം. സി. സൈഫുദ്ദീൻ, ജാസ്‌മിൻ. പി. എ, ശരീഫ ബീഗം, ആയിഷ രഹ്‌ന. പി, ഷൈമ. യു, ജെംഷിക്ക്. എം. ടി, ബീരാൻ കോയ. ടി, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ മുറ്റത്ത് വച്ച് പരിപാടികൾ നടന്നത്.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 (തിങ്കൾ) ന് നടന്ന പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയവയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർ പത്രം എന്നിവയുടെ പ്രദർശനം ആഗസ്റ്റ് 13 (തിങ്കൾ) ന് നടത്തിയിരുന്നു.


മഴ കനത്തതു കാരണം ലഡു വിതരണം പരിപാടികൾ അവസാനിപ്പിച്ചു.




ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി


    Hifghgh.jpg           Hirnfg.jpg          Hnkjdfshf.jpg         Hm,du.jpg  


    Ghjdfbg.jpg          Shlkfgd.jpg         Fhre.jpg  



ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ് 09 ന് (വ്യാഴം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.

സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി.


ക്ലബ് കൺവീനർ ടി.എ. നസീറ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ , ഷറഫുദ്ദീൻ. പി. പി, കെ.സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ അഫ്‌നാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



ചരിത്ര മ്യൂസിയം - ഉൽഘാടനം


           Wavss.jpg                     Waavvssv.jpg                   Wwavsss.jpg                    Waghfgh.jpg  


സാമൂഹ്യശാസ്ത്ര ക്ലബിനു കീഴിൽ ആഗസ്റ്റ് 3 ന് (വെള്ളി) സ്കൂൾ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. അബ്ദുൽ നിസാർ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്കായി പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. യു.പി വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വി. പി. മുനീർ പരിപാടികൾക്ക്നേതൃത്വംകൊടുത്തു.



സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്



    Elnvdfd.jpg      Elndit.jpg       Elegfdhsfd b.jpg      Apbelfdb.jpg    


                 Elebbvf.jpg                    Elechjsd.jpg                    Hsdfrvx.jpg 



2018 - 19 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.


പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.


വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി 10 സി ക്ലാസിലെ അഫ്‌നാസ്. സി യേയും ഡപ്യൂട്ടി ലീഡേഴ്സായി മിദ്ലജ് ബാദുഷ. കെ. എം. (9ഡി) ഫിദ. ടി. പി (10ബി) എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.


ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. സ്‌കൂൾ ലീഡർ അഫ്‌നാസ്. സി എന്നിവർ അറിയിച്ചു.




                                                                                        2017 - 18  



കൺവീനർ: ജാഫർ. എ.

ജോയിൻറ് കൺവീനർ: മുനീർ വി. പി.

സ്റ്റുഡൻറ് കൺവീനർ: മുനീർ വി. പി. -10 എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -7 ഡി




റിപ്പബ്ളിക്ക്ദിന പരിപാടി

      Rehos.jpg                            Rehmre.jpg                            Rejajll.jpg 


  Rvvcc.jpg                        Frfrrrep.jpg                        Resalm.jpg 



ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാൻ കോയ, കെ. റാബിയ, മായ. വി.എം എന്നിവർ സംസാരിച്ചു.


കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു.


` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ അബ്ദുൽ ജലീൽ. വി.പി, സൈഫുദ്ദീൻ. സി.പി, ശരീഫ ബീഗം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



                                                     സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
  01.2sasasa.jpg   Sas823.jpg   02.sasinau.jpg


   Ajjjajjjaj.jpg   Schhjdral4333.jpg   Sss3 123216.jpg 



വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.


പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.


സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ തൽസമയ മൽസരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.


ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.


അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



                                                                                   സ്വാതന്ത്ര്യദിനാഘോഷം
            Indi flag.jpg                 Fjhrhung.jpg                01indegfg.JPG 


            Bndgfgfbh.jpg                  Ghfdresty.jpg                Dgfghfhj.jpg 


                               Igc-dahgf5.jpg                                      IG-hjdre27.jpg 


      IrsgG-xdfgh.jpg        Bvndfgfgf.jpg        IMG-2dfafda24.jpg             


          Indip7st.jpg            Njgfgfgfghbntyg.jpg            Hjgfewcgfbh.jpg 


              Indikr.jpg                    Lhuaewbvg.jpg                    IgcnG-hjgfhj.jpg



2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബ്. പി. പി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.


നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും വിദ്ധ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സീനിയർ അദ്ധ്യാപകൻ പി. വി. വീരാൻ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.


ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പർ പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡൻണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡൻണ്ട് റംല, വിദ്ധ്യാർത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി), നൂറ (7. സി) എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.


സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി. നന്ദി പറഞ്ഞ‍ു.



                                                           സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്                                            


2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.


പാർലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.


സ്‌കൂൾ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എൻ, 9. എ. ക്ലാസിലെ അബ്ദുൽ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.


ജനാധിപത്യവേദി കൺവീനർ ജാഫർ. എ, അബ്ദുൽ നാസർ. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.




                                                                                     2016 - 17    

കൺവീനർ: ജാഫർ. എ

ജോയിൻറ് കൺവീനർ: മുനീർ വി. പി.

സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി


വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബായ സോഷ്യൽ സയൻസ് ക്ലബ്ബിനു കീഴിൽ സ്കൂൾ തലത്തിൽ സോഷ്യൽ സയൻസ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സാമൂഹ്യശാസ്ത്ര ക്ലബ് നിറവേറ്റി വരുന്നുണ്ട്.


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സി.ഡി പ്രദർശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി., സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 അദ്ധ്യാപകരായ ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ. വി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                   സ്വാതന്ത്ര്യദിനാഘോഷം         
         Bibighghgh.JPG                 Ghfghghdtf.JPG                    Sssssssc.JPG 


         Reeeepppub.JPG                 Sssssssss.jpg                    Repub.JPG 


                                15auuuuug.JPG                                          15augggg.JPG   


ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം.എ. മുനീർ സോഷ്യൽ സയൻസ് അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീൻ സ്കൂൾ ലീഡർ സമീൽ എം.എം, മുഹമ്മദ് ആദിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു .


ചട‌ങ്ങിൽ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ: ജാഫർ. എ, സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി അദ്ധ്യാപകരായ വി, ഷറഫുദ്ദീൻ. പി.പി, ജാഫർ. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുൽ നാസർ. ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


                                                                                    റിപ്പബ്ലിക് ദിനാഘോഷം
         Repubblli.JPG                    Repuubb.JPG                   Repppp.JPG


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി, അദ്ധ്യാപകരായ വീരാൻ കോയ, ഉമ്മുകുൽസു ഇ, കെ. റാബിയ, എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി.പി. ഷറഫുദ്ദീൻ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി റജ റനിൻ എന്നിവർ റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കർ, മുഹമ്മജ് ഇഖ്ബാൽ ടി.എ. നസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



                                              സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
         Sastraaaa.JPG                    Sastrmmm.JPG                 Ssssaaaassstt.JPG


വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.


സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ തൽസമയ മൽസരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.


ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.


സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.