ജി.എച്ച്.എസ്.എസ്.മാതമംഗലം
ജി.എച്ച്.എസ്.എസ്.മാതമംഗലം | |
---|---|
വിലാസം | |
മാതമംഗലം എം.എം.ബസാർ (പി.ഒ) , കണ്ണൂർ 670 306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 04985 277175 |
ഇമെയിൽ | ghssmathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13094 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. കെ രാജഗോപാലൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി എ.എം രാജമ്മ |
അവസാനം തിരുത്തിയത് | |
05-08-2018 | 13094 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ശ്രീ. ആദി നാരായണ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്* വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഹിന്ദി അധ്യാപികയായ ശൈലജയാണ് ഗൈഡ്സിന്റെ സാരഥി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.**ഭാഷാ ക്ലബ്ബുകൾ,ശാസ്ത്ര ക്ലബ്ബുകൾ,ഐ.ടി ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ആരോഗ്യ-ശുചിത്വ സേന എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.
എൻ എസ് എസ്*ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.
. ജെ ആർ സി * സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1957 - 58 ആദി നാരായണ അയ്യർ 1958 - 62 പി.ഒ.സി നംബിയാർ 1962 - 64 പി പി ലക്ഷ്മണൻ 1964 - 65 കെ ആർ സുധീശൻ നായർ 1965 - 66 എൻ ഗോവിന്ദൻ കുട്ടി മേനോൻ 1966 - 70 എം സി ആൻറണി 1970 - 71 വി ഗോപാലപിള്ള 1971 - 74 പി.എം ജോർജ്ജ് 1974 - 76 കെ രാമകൃഷ്മൻ 1976 - കെ സദാശിവൻ 1976 - 79 കെ വർഗ്ഗീസ് 1979 - ടി പി ദേവരാജൻ 1979 - 81 എ ഗബ്രിയേൽ നാടാർ 1981 - 84 കെ ജാനകിയമ്മ 1984 - 87 അന്നമ്മ ഡാനിയേൽ 1987 - 88 എം പി നാരായണൻ നമ്പൂതിരി 1988- 92 ടി ഗോവിന്ദൻ 1992 - 94 എം നാരായണൻ നമ്പൂതിരി 1994 - 95 എം ജയചന്ദ്രൻ 1995 - 97 പി എം കൃഷ്മൻ നമ്പൂതിരി 1997 - 01 ടി സാവിത്രി 2001 - 03 പി എം നാരായണൻ നമ്പീശൻ 2003 - 05 പി വി പ്രേമൻ 2005 - 07 പി പ്രസന്നകുമാരി 2007 – 09 എം വി നാണി 2009 - 10 ശ്രീമതി. ഗിരിജ 2010 - 2012 ശ്രി. രാമചന്ദ്രൻ. വി.വി 2012-15 ബാലകൃഷ്ണൻ വി വി 2015-16 ജയദേവൻ എം സി 2016 എ ഷാജഹാൻ 2016 ഫെലിക്സ് ജോർജ്ജ് 2016 ബാലകൃഷ്മൻ പി ടി 2017- എ എം രാജമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ *ശ്രീ. കെ. സി. വേണുഗോപാൽ. *ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി - സിനിമ ഗാനരചയിതാവ് *ശ്രീ. മധു കൈതപ്രം- സിനിമാ സംവീധായകൻ *ശ്രീ. ടി. പി. എൻ. കൈതപ്രം - ദേശീയ അധ്യാപക അവാർഡ് ജേതാവ് *ശ്രീ. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി -സംഗിത സംവീധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.1366136,75.2976429 | width=800px | zoom=16 }}