ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പൂക്കരത്തറ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ദാറുൽ ഹിദായ: ഓ൪ഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ.എടപ്പാളിൽ നിന്നും മൂന്ന് കിലോമീറ്റ൪ മാറി അയിലക്കാട്-പുത്ത൯പള്ളി റോഡിൽ പൂക്കരത്തറ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
| ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ | |
|---|---|
| വിലാസം | |
പൂക്കരത്തറ കോലൊളമ്പ് പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 20 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 0494 2689730 |
| ഇമെയിൽ | dhohss@gmail.com |
| വെബ്‍സൈറ്റ് | http://dhohss.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19051 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11053 |
| യുഡൈസ് കോഡ് | 32050700222 |
| വിക്കിഡാറ്റ | Q64563914 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 947 |
| പെൺകുട്ടികൾ | 866 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 472 |
| പെൺകുട്ടികൾ | 500 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബെൻഷ. കെ. എം |
| പ്രധാന അദ്ധ്യാപകൻ | ഹമീദ്. വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഖാദർ. സി. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിഷ ഷാജി |
| അവസാനം തിരുത്തിയത് | |
| 29-09-2024 | 19051 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.പ്രദേശത്തിന്റെ സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും പുതിയ ഉണർവ്വ് ഉണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 25 വർഷങ്ങൾ പിന്നിട്ടപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ സ്ഥാപനം.കൂടുതലറിയാം
മാനേജ്‌മെന്റ്
പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം കെ.വി.മുഹമ്മദ് മുസ്ല്യാ൪ കൂറ്റനാട് അവ൪കളായിരുന്നു. "വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശുദ്ധിയിലേക്ക്"എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ബെൻഷ.കെ.എം യും ഹെഡ്മാസ്ററ൪ വി. ഹമീദ് ഉം ആണ്.
ഭൗതികസൗകര്യങ്ങൾ
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 1000 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 37 ഡിവിഷനുകളിലായി 1800 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ൽ ഇതേ ക്യാമ്പസിൽ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സ്മാ൪ട് ക്ളാസുകളുമുണ്ട്. ഹൈസ്രകൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിജയമാവർത്തിച്ച്
- ഉജ്ജ്വല വിജയം ആവർത്തിച്ച് പൂക്കരത്തറ DHOHSS. 2022-23 അക്കാദമിക വർഷത്തിൽ 508 വിദ്യാർത്ഥികളാണ് SSLC പരീക്ഷ എഴുതിയത്.508 കുട്ടികളും വിജയിച്ചു.വിജയ ശതമാനം 100%.എല്ലാ വിഷയത്തിലും A+ നേടിയവർ 61.
- 2023- 24 വർഷത്തിലും 100% വിജയം ആവർത്തിച്ച് നേട്ടത്തിന്റെ പൊൻ തൂവൽ. 549 ൽ മുഴുവൻ കുട്ടികളും വിജയിച്ചു. 52 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും A+ നേടി.
| വർഷം | വിജയ ശതമാനം |
|---|---|
| 2005-06 | 95.42% |
| 2006-07 | 94.63% |
| 2007-08 | 95.92% |
| 2008-09 | 95.08% |
| 2009-10 | 94.84% |
| 2010-11 | 95.85% |
| 2011-12 | 95.23% |
| 2012-13 | 91.86% |
| 2013-14 | 94.34% |
| 2014-15 | 94.54% |
| 2015-16 | 94.80% |
| 2016-17 | 95.03% |
| 2017-18 | |
| 2018-19 | |
| 2019-20 | |
| 2020-21 | |
| 2021-22 | 99.06% |
| 2022-23 | 100% |
| 2023-24 | 100% |
പാഠ്യേതര പ്രവർത്തനങ്ങൾ
കരുതലിന്റെ മാതൃകയായി DHOHSS...
കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മററു പ്രവർത്തനങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
വഴികാട്ടി
- NH 17 ന് തൊട്ട് എടപ്പാളിൽ നിന്നും 3 കി.മി. അകലത്തായി പുത്തൻപള്ളി-അയിലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- തുഞ്ചൻ പറമ്പിൽ നിന്ന് 30 കി.മി. അകലം