ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം | |
---|---|
വിലാസം | |
മതിലകം മതിലകം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 16 - 05 - 1953 |
വിവരങ്ങൾ | |
ഫോൺ | 0480 2843023 |
ഇമെയിൽ | olfghsmathilakam@yahoo.com |
വെബ്‍സൈറ്റ് | OLFGHSMATHILAKAM.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23080 (സമേതം) |
യുഡൈസ് കോഡ് | 32071001104 |
വിക്കിഡാറ്റ | Q64090493 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1097 |
ആകെ വിദ്യാർത്ഥികൾ | 1097 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി സിബിൾ പെരേര |
പി.ടി.എ. പ്രസിഡണ്ട് | എം പി കെ മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷമോൾ ഷിഹാബ് |
അവസാനം തിരുത്തിയത് | |
06-09-2023 | 23080 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ എൽ എഫ് ജി എച്ച് എസ്സ് മതിലകം
ചരിത്രം
ഒ. എൽ. എഫ്. ജി. എച്ച് .എസ്സ് . മതിലകം [1]1953 ൽ പ്രവർത്തനമാരംഭിച്ച് 65 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .അറബിക്കടലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മതിലകം[2] ഗ്രാമത്തിൽ ഒ. എൽ. എഫ്. ജി. എച്ച് .എസ്സ്. അതിന്റെ അനസ്യൂതമായ വളർച്ചയാൽ ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മുസ്ലീം പെൺക്കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് പെൺക്കുട്ടികൾക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം 1953-ൽ ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും
നാഷ്ണൽ ഹൈവേക്ക് വടക്കുഭാഗത്ത് എൽ. പി, യു. പി, ഹൈസ്‍ക്കുൾ വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭ്യാസ സമുച്ചയമാണ്. കമ്പ്യൂട്ടർ ലാബ്, സയസ്‍ ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, കൃഷി സ്ഥലം തുടങ്ങിയവ ലഭ്യമാണ്.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം
ഒ എൽ എഫ് ജി എച് എസ് മതിലകം സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആഗസ്റ്റ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സമുചിതമായി കൊണ്ടാടി.
ഒ എൽ എഫ് ജി എച് എസ്സിലെ 1097 വിദ്യാർഥികൾ , ലോക്കൽ മാനേജർ റവ.സി.മനീഷ CSST , ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സിബിൾ പെരേര , അധ്യാപക അനധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ഓഗസ്റ്റ് 10 ന് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹത്വം വിളിച്ചോതി സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . സ്വാതന്ത്ര്യസമരസേനാനികളുടെയും , സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം പ്രതിപാദ്യവിഷയമാക്കികൊണ്ട് ചിത്രരചനാമത്സരം, ചിത്രപ്രദർശനം എന്നിവ നടത്തി . അന്നേ ദിവസം സ്വാതന്ത്ര്യദിന ക്വിസ് നടത്തുകയും യു പി , എച് എസ് വിഭാഗം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . ആഗസ്റ്റ് 11 ന് , പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് സ്കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടു . ഓരോ ഡിവിഷനിലെയും രണ്ടു കുട്ടികൾ ചേർന്ന് ഓരോ ഗ്രോ ബാഗിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിച്ചു വളർത്താൻ നിർദേശിക്കുകയും ചെയ്തു . ആഗസ്റ്റ് 12 ന് വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ ഭരണഘടന ആമുഖം അനാച്ഛാദനം ചെയ്യുകയും വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ നവാൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും എല്ലാ കുട്ടികളും അതേറ്റു ചൊല്ലുകയും ചെയ്തു . സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികളുടെ ഫാൻസി ഡ്രസ്സ് വളരെയേറെ മികച്ചതായിരുന്നു . തുടർന്ന് , സ്വാതന്ത്ര്യദിന സന്ദേശ സൈക്കിൾറാലി ; ബാൻഡ് , ഭാരത് മാതാ , സ്വാതന്ത്ര്യസമരസേനാനികളുടെ വേഷവിധാനത്തോടെയുള്ള കുട്ടികൾ , എസ് പി സി , സ്കൗട്ട് ആൻഡ് ഗൈഡ് , ജൂനിയർ റെഡ് ക്രോസ്സ് , അധ്യാപകർ , പി ടി എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു . എല്ലാ വിദ്യാർഥികളും ദേശീയ പതാക നിർമ്മിച്ചു . ദേശഭക്തിഗാനം , പ്രസംഗം , രാഷ്‌ട്രപതി ദ്രൗപതി മുർമു ചരിത്രാവതരണം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .
ആഗസ്റ്റ് 15 ന് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ദേശീയ പതാക ഉയർത്തി . ബാൻഡ് , എസ് പി സി പരേഡ് , പതാക വന്ദനം , ദേശീയഗാനം , മധുരവിതരണം എന്നിവ നടന്നു . സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ജോസിന്റെ സ്വാഗതപ്രസംഗത്തോടെ പൊതുപരിപാടികൾ ആരംഭിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു . വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ മതിലകം പോലീസ് സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ ശ്രീ ടി ജയകുമാറിനെയും, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ പി ഓമനകുട്ടനെയും പൊന്നാട അണിയിച്ചു ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടൈസൺ മാസ്റ്റർ ആദരിച്ചു . രണ്ട് വിശിഷ്ട വ്യക്തിത്വങ്ങളും ഒ എൽ എഫ് ജി എച് എസ്സിലെ കുട്ടികളുടെ പിതാക്കന്മാരാണ് എന്ന പ്രത്യേകതയും ഉണ്ട് . കുമാരി ഏയ്ഞ്ചൽ മരിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു . വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ, സെന്റ് മേരീസ് പി ടി എ പ്രസിഡന്റ് ശ്രീ ഫൈസൽ , അധ്യാപക പ്രതിനിധി ശ്രീമതി മാഗ്‌ന ലിസ്സിൻ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നൽകി . വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം നടത്തി . തുടർന്ന് വിദ്യാർഥികളുടെ ദേശഭക്തിഗാനം , സ്കിറ്റ് , ഡാൻസ് , ഫ്ലാഷ് മോബ് എന്നീ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി . മാതാപിതാക്കൾ , പി ടി എ , എം പി ടി എ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിതറാണി നന്ദിപ്രകാശനം നടത്തി . ദേശീയഗാനത്തോടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ സമാപിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനം ലക്‌ഷ്യം വച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും , വ്യക്തിത്വ വികസനത്തിനും സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുവാനുമായി വിവിധ പഠ്യേതരപ്രവർത്തനങ്ങളും നടത്തുന്നു
- നേർക്കാഴ്ച
- നിറകതിർ
- നല്ലപാഠം
- സർഗാത്മക പ്രവർത്തനങ്ങൾ
- സ്കൂൾ പി ടി എ
- പ്രവേശനോത്സവം
- ആഘോഷങ്ങളും ദിനാചരണങ്ങളും
- സ്കൂൾ കലോത്സവം 2021
- ചിത്രശാല
മാനേജ്മെൻറ്
CSST[3] സ്ഥാപനമാണ് OLFGHS
സ്കൂളിന്റെ പ്രധാന അധ്യാപകർ
വർഷം | പേര് | ||
---|---|---|---|
01/06/1953 - 30/05/1969 | സി. ഡൊമിനിക | ||
01/06/1959 - 31/03/1976 | സി. ലിയോണി | ||
01/04/1976 - 31/03/1987 | സി. എഡ്വിന | ||
01/04/1987 - 01/04/1991 | സി പി സെലീന | ||
01/05/1991 - 30/05/1994 | തങ്കമ്മ സക്കറിയ | ||
01/06/1994 - 31/03/1997 | സി പി സെലീന | ||
01/04/1997 - 31/03/1998 | ഗീത വി കെ | ||
01/04/1998 - 31/03/2002 | സതിദേവി | ||
01/04/2002 - 31/03/2003 | മേഴ്‌സി സി ഐ | ||
01/04/2003 - 31/03/2007 | ജോവാന കെ എം | ||
01/04/2007 - 30/04/2010 | വത്സ എബ്രഹാം | ||
01/05/2010 - 30/04/2014 | ബീന സേവ്യർ | ||
01/05/2014 - 31/03/2018 | ജെസ്സി ഇ സി | ||
01/04/2018 - 31/05/2022 | സി. മാർഗരറ്റ് ഡാനി കെ എ | ||
01/06/2022 - | മേരി സിബിൾ പെരേര |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
അധ്യാപകർ ഡോക്ടർസ് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി രംഗങ്ങളിൽ സാന്നിധ്യം അറിയിച്ചവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്
നേട്ടങ്ങൾ
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വികസനം ലക്‌ഷ്യം വെച്ച് പഠനത്തോടൊപ്പം മറ്റു മേഖലകളിലും ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഒ എൽ എഫ് ജി എച്ച് എസ്സ് ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളിലൂടെ.......................
മികവുകൾ
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ................
കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
കൂടുതൽ വായിക്കുക
അധിക വിവരങ്ങൾ
കുട്ടികളുടെ സർവ്വതോൻമുഖമായ ഉയർച്ചയ്ക്കായി നടത്തുന്ന മറ്റു പ്രവർത്തനങ്ങളിലൂടെ ..............
കൂടുതൽ വായിക്കുക
അധ്യാപക അനധ്യാപക ജീവനക്കാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 1 കി.മി. അകലെ മതിലകം സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്ത് ആയി സ്ഥിതി ചെയ്യുന്നു
ബസ് / ഓട്ടോ മാർഗം എത്താം
{{#multimaps:10.29277,76.16581|zoom=15}}
- അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23080
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ