വ്യത്യസ്ത വിഭാഗങ്ങളിൽ വിവിധ ഭാഷകളിലായി അയ്യായിരത്തോളം പുസ്തകങ്ങളുടെ വിപുലമായ ഒരു ശേഖരം മതിലകം ഒ എൽ എഫ് ഗേൾസ് ഹൈസ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ ഇരുന്ന് വായിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ലൈബ്രറിയിൽ ഉണ്ട്.പുസ്തകങ്ങൾക്കു പുറമേ ന്യൂസ് പേപ്പറുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. എല്ലാ ക്ലാസിലേയ്ക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ക്ലാസ്സ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കുട്ടികൾക്ക് മാറിമാറി നൽകി അധ്യയനവർഷാവസാനത്തിൽ തിരിച്ചു വാങ്ങുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്. ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും അഭ്യുദയകാംക്ഷികളിൽ നിന്നും  ആവശ്യമായ കൂടുതൽ പുസ്തകങ്ങൾ  സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങളും സ്കൂൾ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ്.