ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സ്കൂൾ കലോത്സവം 2021

Schoolwiki സംരംഭത്തിൽ നിന്ന്

2021 - 2022 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം പൂർവ്വാധികം ഗംഭീരമായി തന്നെ ഓൺലൈനിലൂടെ കൊണ്ടാടുവാൻ സാധിച്ചു. പ്രമുഖ സിനിമ സീരിയൽ താരം ശ്രീ രാജീവ് പരമേശ്വരൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ഗായകൻ ശ്രീ ബിജു നാരായണൻ, സീരിയൽ താരം ശ്രീ അംബരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.കോവിഡ് മഹാമാരി മൂലം വീടുകളിൽ ഒതുങ്ങി കൂടിയിരുന്ന കുട്ടികളുടെ സർഗ്ഗ കലാ വാസനകളെ തൊട്ടുണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ ഓൺലൈൻ കലോത്സവത്തിലൂടെ സാധിച്ചു. നൃത്തനൃത്യേതര ഇനങ്ങളിലും രചനാ മത്സരങ്ങളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വിജയികൾക്ക് e certificate കൾ സമ്മാനിച്ചു.

 കലോത്സവത്തിന്റെ സന്തോഷം   വിളിച്ചോതിക്കൊണ്ട് തയ്യാറാക്കിയ e-notice, കുട്ടികളുടെ കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ എന്നിവയെല്ലാം കലോത്സവത്തിന് പുതിയൊരു മാനം നൽകി.