സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ വെട്ടിമുകൾ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്ക്കൂൾ വെട്ടിമുകൾ. 1985 എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സംസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാരങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യ ത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെട്ടിമുകൾ വെട്ടിമുകൾ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0481 2539765 |
ഇമെയിൽ | stpaulsghs@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31037 (സമേതം) |
യുഡൈസ് കോഡ് | 32100300410 |
വിക്കിഡാറ്റ | Q87658024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 574 |
ആകെ വിദ്യാർത്ഥികൾ | 862 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബെർലി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മാത്യു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാർളി സന്തോഷ് |
അവസാനം തിരുത്തിയത് | |
13-03-2022 | Hs-31037 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചരിത്രപ്രസിദ്ധമായ ഏറ്റുമാനൂരിലേ പ്രശാന്തസുന്ദരമായ പ്രദേശം വെട്ടിമുകൾ.
ആദ്യകാലങ്ങളിൽ "വട്ടക്കുന്ന്" എന്നാണ് വെട്ടിമുകൾ പ്രദേശം അറിയപ്പെട്ടിരുന്നത്.കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുവിതാംകൂ റിന്റെ ഭാഗമായി നമ്മുടെ നാട് നിലനിന്നിരുന്ന കാലം ഇന്നത്തെയപേക്ഷിച്ച് നോക്കുമ്പോൾ അപരിയാപ്തങ്ങളുടെ വിളനിലയങ്ങളായിരുന്നു ഓരോ പ്രദേശവും.ശാത്രപുരോഗതികൾ എത്തിച്ചേരാത്ത ഇടങ്ങൾ. ടാറിട്ട റോഡുകൾ വളരെ കുറവ്. ചെമ്മൺപാതകളും ചെത്തുവഴികളുമൊക്കെനിറയുന്ന നാട്. വളരെ വിരളമായി മാത്രം കടന്നുപോകുന്ന ബസുകൾ വൈദ്യുതി സ്വപ്നങ്ങൾക്കുമപ്പുറം. കൃഷിയും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാരിരുന്നു നാടിന്റെ ജീവൻ. നാട്ടിൻ പുറങ്ങളുടെ തനിമ നിലനിർത്തികൊണ്ട് കേരളത്തിന്റെ ഇതര ഗ്രാമങ്ങളിൽ ഒരു ഗ്രാമം തന്നെയാരിരുന്നു വെട്ടിമുകളും.തുടർന്നു വായിക്കുക...
ഭൗതികസൗകര്യങ്ങൾ
1917-ൽ എൽ. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതൽ പത്താം ക്ലാസ്സുവരെയായി വളർന്നിരിക്കുന്നു.. പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനൽ പരിപാടികൾ കുട്ടികൾക്ക് കാണുവാൻ അവസരവും ഒരുക്കുന്നു.കൂടുതൽ അറിയാൻ
ലാബുകൾ
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബും , കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബും ഞങ്ങൾക്കുണ്ട്.
സ്ക്കൂൾ പ്രവർത്തനരീതികൾ
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു.
JUNE മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു' വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ HS തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ നടത്തി.കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ്തെളിയിക്കുന്നതിനുള്ള ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല , ജില്ല തലത്തിൽ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. ' വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല-കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി.
സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു. കായിക പരിശീലനം , കുട്ടിക്കൂട്ടം (എെ ടി) , എന്നിവ നടത്തി വരുന്നു. ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു. സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം തന്നാലായത് വളർത്തുന്നതിനായി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു. ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 10 ഒാളം കുട്ടികൾ ഈ വർഷം ഗ്രേസ് മാർക്കിന് അർഹതനേടി. സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലുള്ള വൃക്ഷങ്ങൾക്കെല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ശലഭോദ്യാനം
- പ്രവർത്തിപരിചയക്ലബ്
- വീട്ടിലൊരു ലൈബ്രറി
- സുഹൃത്തിന് ഒരു വീട്
- STPAULS YOUTUBE CHANNEL
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജോസ് പെരിയപ്പുറം(കാർഡിയാക് സർജൻ)
ശ്രീമതി ലതികാ സുഭാഷ്
KURIAN VEMBENI WRITTER
DR.BIJU ISSAC (CARDIOLOGIST)
JOSEPH KANAKAMOTTA
MALAYORA HIGHWAY UPATHJATHAVU
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ.31037-മാനേജ്മെന്റ്, തുടർന്ന് വായിക്കുക..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | Sri.MANI C.KOTHALADY | 1935-1960 |
2 | SRI.P.M THOMAS POTTODAM | 1960-1962 |
3 | REV.SR.XAVARINA | 1962-1965 |
4 | REV.SR.JULIANA | 1964-1974 ,1982-84 |
5 | REV.SR.ROSSAMMA K.J | 1979-1982 |
6 | REV.SR.LILLIAMMA JOHN | 1984-1987 |
7 | REV.SR.LEELAMMA M.K | 1974-1987 ,1987 -96 |
8 | REV.SR.TRESSIAKKUTTY P.A | 1996-1998 |
9 | ശ്രീമതി പി.വി. ലീലാമ്മ | 1998-2001 |
10 | ശ്രീമതി എൻ. എം അന്നമ്മ | 2001-2003 |
11 | സിസ്റ്റർ റോസിലി സേവ്യർ | 2003-2008 |
12 | ശ്രീമതി മോളി ജോർജ്ജ് | 2008-2017 |
13 | സിസ്റ്റർ ഡാഫിനി തോമസ് | 2017-2019 |
14 | സിസ്റ്റർ ബേർലി ജോർജ്ജ് | 2019 മുതൽ .. |
വഴികാട്ടി
{{#multimaps:9.672071 ,76.579579 |zoom=13}} " വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- M.C Road ൽ ഏറ്റുമാനൂർ- പാലാ റൂട്ടിൽ ഏറ്റുമാനൂരില് നിന്നും 4 Km അകലെ വെട്ടിമുകൾ കവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിൽ 100 m പോയാൽ സ്ക്കൂളിൽ എത്തിച്ചേരാം.