കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തകഴി ഗ്രാമത്തിൽ തകഴി വില്ലേജിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ഇവിടെ കുട്ടികൾ ചേർന്ന് പഠിക്കുന്നു. ചരിത്രപ്രസിദ്ധമായ കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹവും, കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹവും കരുമാടിയിലെ ഈ സർക്കാർ വിദ്യാലയത്തിന് അല്പം മാത്രം അകലെയാണ്. 1915-ലാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിച്ചിരുന്ന മുൻ എം.എൽ.എ ശ്രീ കെ.കെ.കുമാരപിള്ളയോടുള്ള ആദര സൂചകമായി 2012ൽ സ്കൂളിന് കെ.കെ.കുമാരപിള്ള സ്മാരക ഗവൺമെന്റ് ഹൈസ്കൂൾ എന്ന് പേര് നൽകി.

കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി
വിലാസം
കരുമാടി

കരുമാടി
,
കരുമാടി പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0477 2270087
ഇമെയിൽghskarumady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46017 (സമേതം)
യുഡൈസ് കോഡ്32110901034
വിക്കിഡാറ്റQ87479419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ253
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി വി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുരേഷ്
അവസാനം തിരുത്തിയത്
29-01-202246017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂൾ ലോഗോ

 
school logo

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു കമ്പൂട്ടര് ലാബ്, സയന്സ് ലാബ് , സൊസൈററി , ലൈബ്രറി, സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. സ്മാര്ട്ട് റൂമില് തന്നെയാണ് യു.പി യുടെ കമ്പൂട്ടര് ലാബ് പ്രവര്ത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്ക്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞഛോളം കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ള് ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൂന്തോട്ട നിർമ്മാണം
  • എഴുത്ത് കൂട്ടം
  • വായനക്കൂട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർകാഴ്ച

സ്കൂളിന്റെ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 ശ്രീ ചിദംബരം
2 ശ്രീ പി.എം. രാജൻ
3 ശ്രീ പി.കെ. കൊച്ചുകുഞ്ഞ്
4 ശ്രീ കെ.ജി. നാരായണപ്പണിക്കർ
5 ശ്രീമതി എം. കമലം
6 ശ്രീമതി താരാമണി
7 ശ്രീ എ. ജെ. ജോയ്
8 ശ്രീ ററി.കെ. കണ്ണൻ
9 ശ്രീമതി എം. ശ്രീകുമാരി
10 ശ്രീമതി ബി. രമാദേവി
11 ശ്രീമതി മിനിക്കുട്ടി. വി
12 ശ്രീ വൽസൻ കക്കണ്ടി
 
valsan kakkandi former hm
13 ശ്രീമതി സാലി. എച്ച്
14 ശ്രീ സാബു. ജി
 
sabu g former hm
15 ശ്രീ സുരേഷ് ബാബു. പി
 
Sri P Suresh Babu

‍‍മുൻ പി.ടി.എ പ്രസിഡന്റുമാർ

വഴികാട്ടി

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴയിൽനിന്നും 4 കിലോമീറ്റർ കിഴക്കും, തിരുവല്ലയിൽനിന്നും 24 കിലോമീറ്റർ പടിഞ്ഞാറും ഉള്ള കരുമാടി ജംഗ്ഷനിൽനിന്നും ഉള്ളിലേക്ക് 1 കിലോമീറ്റർ മാറിയാണ് കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.38172,76.38962 | width=60%| zoom=18 }}