എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സാംസ്കാരിക നഗരിയായ തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലാണ് ഒരു നൂറ്റാണ്ടിന്റെ പൈതൃകവുമായി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. എന്ന വടവൃക്ഷം നിലകൊള്ളുന്നത്. ഒരു പാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നും ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ അവരെ വിജയസോപാനങ്ങളിലെത്തിച്ചും ഈ വിദ്യാലയ മുത്തശ്ശി ചാരിതാർത്ഥ്യമടയുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നതവിജയങ്ങളോടൊപ്പം പാഠ്യ പാഠ്യേതര രംഗങ്ങളിലും കലാ-കായിക രംഗങ്ങളിലുമൊക്കെ മിന്നിത്തിളങ്ങുന്നവരാണ് ഇവിടത്തെ പ്രതിഭകൾ !!
എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ Sacred Heart CGHSS Thrissur , തൃശ്ശൂർ പി.ഒ. , 680020 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0487 2333313 |
ഇമെയിൽ | sacredhsshm@gmail.com |
വെബ്‍സൈറ്റ് | www.sacredheartthrissur.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22052 (സമേതം) |
എച്ച് എസ് എസ് കോഡ് | 8059 |
യുഡൈസ് കോഡ് | 32071800401 |
വിക്കിഡാറ്റ | Q64088170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2181 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 760 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന സി.എഫ് |
പ്രധാന അദ്ധ്യാപിക | വിൻസി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത സജീവ് |
അവസാനം തിരുത്തിയത് | |
24-01-2022 | Shcghssthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പൂരനഗരിയുടെ അക്ഷരാകാശത്തെ വെള്ളിനക്ഷത്രമായ ഈ തിരുഹൃദയ വിദ്യാലയം 1920 ലാണ് സ്ഥാപിതമായത്. 1926 ൽ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ പുറത്തിറങ്ങി.നൂറ്റാണ്ടുകൾക്കു മുമ്പ് ചാവറയച്ചൻ സ്വപ്നം കണ്ട പെൺ പൈതങ്ങളുടെ ശാക്തീകരണം അങ്ങനെ വിദ്യാഭ്യാസത്തിലൂടെ സാർത്ഥകമാകുകയായിരുന്നു. ഇന്നു രൂഢമൂലമാവുന്ന സ്ത്രീശാക്തീകരണo ഒരു നൂറ്റാണ്ടു മുമ്പു തന്നെ കമ്മർലീത്താ സന്യാസിനികൾ വിഭാവനം ചെയ്ത് നടപ്പിലാക്കിയെന്നത് അഭിമാനപൂർവ്വം പ്രസ്താവിക്കട്ടെ. 1998 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കർമലീത്ത സന്യാസികളാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഡോ.സി. ക്രിസ് ലിൻ പ്രാവിൻഷ്യൽ സുപ്പീരിയറും റെവ.സി. ആത്മ കോർപ്പറേറ്റ് മാനേജരുമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആഗ്നസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിസിപ്പൽ സി.പ്രസന്നയും ആണ്. വളരെ കൃത്യമായ ആസൂത്രണത്തോടെയും കാര്യനിർവഹണ ശേഷിയോടെയും പ്രവർത്തിക്കുന്ന CMC മാനേജ്മെന്റിന്റെ പ്രവർത്തന ശൈലിയിലൂടെ എല്ലാ വിദ്യാലയങ്ങളും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1926 -59 | സി.ലുഡ്വിക്ക |
1959 -69 | സി.കോര്സിന |
1969 - 82 | സി.സില |
1982 - 90 | സി.ബെര്ട്ടിന |
1990 - 96 | സി.ഫെലഷ്യന് |
1996 -99 | സി.ബാസിം |
1999 -2009 | സി.മേഴ്സിന |
2009 - 20019 | സി. മരിയ ജോസ് |
20019-2021 | സി. പവിത്ര |
2021 | സി. ആഗ്നസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാ.ഫ്രാൻസിസ് ആലപ്പാട്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സെന്റ് തോമസ് -മ്യൂസിയം റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂർ ടൗണിന്റെ ഹൃദയ ഭാഗത്തു നിന്നും 1 കി.മീ അകലം
{{#multimaps:10.526163754028335,76.219376844238|zoom=18}}