എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് ഇത്.മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ഉള്ളത്. സേക്രട് ഹാർട്ട് വിദ്യാലയത്തിൽ കലാസാഹിത്യവേദി ഉണർവോടെ പ്രവർത്തിച്ചുവരുന്നു.വിദ്യാലയത്തിലെ ഓരോ കുട്ടികളും ഓരോ അധ്യാപകരും ഇതിൽ പങ്കാളികളാണ്.വിദ്യാലയത്തിന് നേട്ടങ്ങളിൽ തുടർച്ചയായി മൂന്നു വർഷത്തോളം നാടൻപാട്ട് ബാബു സംസ്ഥാനതലം വരെ എത്തിച്ചേർന്നു എന്നത് അഭിമാനകരമാണ്.ഓരോ സാഹിത്യ വിഭാഗത്തിലും എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും സ്കൂൾതലം, സബ്ജില്ലാതലം ,ജില്ലാതലം, സംസ്ഥാനതലം എന്നീ മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.വിദ്യാലയ ആരംഭത്തിൽതന്നെ വായന ദിനാചരണവും വായനവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ നടത്തുക,ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക, തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. വിദ്യാരംഗം കൺവീനർമാരായി ഹൈസ്കൂൾ വിഭാഗത്തിൽ നിഷ ടീച്ചറും യുപി വിഭാഗത്തിൽ റാണി ടീച്ചറും പ്രവർത്തിച്ചുവരുന്നു.