ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emsppns (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
,
കണ്ണൂർ ജില്ല
സ്ഥാപിതം10 - 06 - 1967
വിവരങ്ങൾ
ഫോൺ04972786102(എച്ച് എസ് ) 04972786103(എച്ച് എസ് എസ്)
ഇമെയിൽpphss.pappinisseri@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
എച്ച് എസ് എസ് കോഡ്13045
യുഡൈസ് കോഡ്32021300213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ396
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ705
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ274
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി പി സക്കറിയ
പ്രധാന അദ്ധ്യാപകൻഅനൂപ്കുമാർ സി
പി.ടി.എ. പ്രസിഡണ്ട്അനൂപ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പി
അവസാനം തിരുത്തിയത്
19-01-2022Emsppns
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.

ചരിത്രം

ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.കൂടുതൽ അറിയാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • ഡിജിറ്റൽ മാഗസിൻ
  • സ്കൂൾ റേഡിയോ
  • ഫുട്ബോൾ പരിശീലനം
  • നേർക്കാഴ്ച

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1971-1991 സി കുുഞ്ഞിരാമൻ
പി കെ നാരായണൻ
ഇ ചന്ദ്രൻ
എൻ എസ് കുമാരി
കെ നാരായണൻ
സി രാമചന്രൻ
കെ പി ശാന്തകുമാരി
എ പി രമേശൻ
കെ വി സുമിത്രൻ
അനൂപ് കുമാർ സി

എച്ച് എസ് എസ് പ്രിൻസിപ്പൽ

2010-2015 സുവർണലത പി
2018-2019 ടി പി വേണുഗോപാലൻ
2020- ടി പി സക്കറിയ

ഹൈടെക് സ്കൂൾ പദ്ധതി

കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ(കൈററ്)വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയത്തിന് അഞ്ചു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ

കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്രൻ, സാഹിത്യകാരന‍ും എസ് എസ് കെ പ്രോജക്ട് കോ-ഓർഡിനേറ്ററ‍ുമായിര‍ുന്ന ശ്രീ ടി പി വേണ‍ുഗോപാലൻ, റിപ്പോർട്ടർ ചാനൽ എം ഡി ശ്രീ എം വി നികേഷ് ക‍ുമാർ,ഡോക്യ‍ുമെൻററി സംവിധായകൻ ശ്രീ പി ബാലൻ,ഗായകൻ ശ്രീ പി പി രതീഷ് ക‍ുമാർ,റേഡിയോ ജോക്കി ശ്രീ രമേഷ് ക‍ുമാർ, കെ വി ശരത് ചന്ദ്രൻ(ആകാശവാണി),സിനിമാ നടൻ ശ്രീ ബിജ‍ു ഇരിണാവ്, ലഫ്റ്റനൻറ് ബേബി ഷിജിൻ ഷാ

മികവ‍ുകൾ നേട്ടങ്ങൾ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൻെറ ഭാഗമായിട്ട‍ുണ്ട്.അവർക്കായി പ്രത്യേക റിസോഴ്സ്റ‍ൂം സ്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. 2019 മ‍ുതൽ ശ്രീമതി ചിത്ര സി റിസോഴ്സ് ടീച്ചറായി ജോലി ചെയ്ത‍ു വര‍ുന്ന‍ു.ക‍ൂട‍ുതൽ അറിയാൻ

വഴികാട്ടി

{{#multimaps: 11.945283, 75.341849 | zoom=18}}

  • കണ്ണ‍ൂരിൽ നിന്ന‍ും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ് വര‍ുന്ന ഗവ. ഹയർസെക്കണ്ടറി സ്ക‍ൂളാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി.
  • പഴയങ്ങാടി-കണ്ണ‍ൂർ കെ എസ് ടി പി റോഡ് മാർഗ്ഗം ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്-ൽ എത്തിച്ചേര‍ുന്ന‍ു.