ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ആമ‍ുഖം

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് എസ് പി സി. 2010 ഓഗസ്ത് 2 ന് കേരളത്തിൽ ആകെ 127 സ്കൂളിലായി 11176 ഹൈസ്ക്കൂൾ വിദ്യാർത്ഥികള ഉൾപ്പെടുത്തി കൊണ്ടാണ് എസ് പി സി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന സ്റ്റ‍ുഡൻറ് പോലീസ് കാഡറ്റ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും ,വിദ്യഭ്യാസ വകുപ്പിനും ഒപ്പം ഗതാഗത-വന- എക്സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പുകൂടെ പിന്തുണയും ഉണ്ട്.

ലക്ഷ്യം

*പൗരബോധവും ,ലക്ഷ്യബോധവും ,സാമൂഹ്യ പ്രതിബദ്ധതയും ,സേവന സന്നദ്ധതയും ഉള്ള ഒരു യുവ ജനതയെ വാർത്തെടുക്കുക

* എൻ സി സി , എൻ എസ് എസ് എന്നീ സന്നദ്ധസംഘടനകളെ പോലെ എസ് പി സി ഒരു സ്വതന്ത്ര സാമൂഹ്യ സേവനവിഭാഗമായി വളർത്തുക

* വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം ;പ്രകൃതി സ്നേഹം ,പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത വളർത്തുക .

* സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുക .

*  സ്വഭാവ ശുദ്ധിയിലും പെരുമാറ്റ രീതിയിലും മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.

ഇ എം എസ് ജിഎച്ച് എസ് എസ് ൽ എസ് പി സിയ‍ുടെ ത‍ുടക്കം.

  നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യുടെ തുടക്കം 2012 വർഷത്തിലാണ്. ഒരു വർഷം 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്ത് ,കായിക പരീക്ഷ എന്നിവയിലൂടെ പ്രവേശനം നൽകി. നിലവിൽ സി പി ഒ എൻ.പി. ബിനീഷും എ സി പി ഒ നജ്മ കെ എന്നിവർ പദ്ധതിയിൽ നേതൃത്വം വഹിച്ച് വരുന്നു.

2021-22 വർഷങ്ങളിലെ പ്രവർത്തനങ്ങൾ

1. 5-06-2021"എൻെറ മരം എൻെറ സ്വപ്നം " എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ മുഴുവൻ കേഡറ്റുകളും വീടുകളിൽ രണ്ട് വീതം മരം വച്ച് സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിൻെറ ഔദ്യോഗികമായ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ശ്രീ. ഇ. അനൂപ് കുമാർ നിർച്ചഹിച്ചു. മുൻ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനും ജൈവകർഷകനുമായ ശ്രീ വി.സി. വിജയൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശവും ബോധവൽക്കരണവും നടത്തി.

2. 19-6-2021 വായനാദിനാചരണവുമായി ബന്ധപ്പെട്ട്  ഓൺലൈനിൽ എസ് പി സി കുട്ടികൾ അവരുടെ വായനയിൽ അവരെ സ്വാധീനിച്ച മികച്ച പുസ്തകം പരിചയപ്പെടുത്തുന്ന " പുസ്തക പരിചയം " പരിപാടി നടത്തി. ഇതിൻെറ ഉദ്ഘാടനം ശ്രീ .നാരായണൻ കാവുമ്പായി നിർച്ചഹിച്ചു.

3. 2-08-2021എസ് പി സി പദ്ധതി പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻെറ ഭാഗമായി ആഗസ്ത് 2 കേരളം മുഴുവൻ എസ് പി സി ദിനമായി കൊണ്ടാടുന്നു. അതിൻെറ ഭാഗമായി നമ്മ‍ുടെ വിദ്യാലയത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

*  ഓരോ കേഡറ്റും ബന്ധുക്കളും വൃക്ഷ തൈ നട്ടുപിടിക്കൽ

*   എസ് പി സി @ 2021 ക്വിസ്

*    എസ് പി സി ലൈബ്രറി

*   പ്രസംഗ മത്സരം

*   ചിത്രരചനാ മത്സരം

6- 08 - 202l ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വീഡിയോ പോസ്റ്റർ നിർമ്മാണം നടത്തി.

9.08.2021നാഗസാക്കി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം നടത്തി .

  16-9 -2021ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് ,പ്രതിജ്ഞ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ ബോധവൽക്കരണം നടത്തി.

2.10.2021ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ കാഡറ്റ‍ുകൾ സ്ക‍ൂളിൽ ശുചീകരണവും ഗാന്ധി അനുസ്മരണവും ,വീഡിയോ നിർമ്മാണവും നടത്തി.

21.10.2021 പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കേഡറ്റുകളുടെ സൈക്കിൾ റാലി, ബഹു: വളപട്ടണം പോലീസ് ഇൻസ്പെക്ടർ ശ്രീ. രാജേഷ് മരാംഗലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കേഡറ്റുകൾ സ്റ്റേഷൻ സന്ദർശിക്കുകയും ആയുധങ്ങൾ പരിചയപ്പെടുത്തുന്ന ക്യാമ്പ് എസ് ഐ രാജൻ കോട്ടമല നിർവ്വഹിച്ചു.

1. 11.2021സ്കൂൾപ്രവേശനോത്സവം 10 -ാം ക്ളാസ് കേഡറ്റുകളെയും രക്ഷിതാക്കളയും പങ്കെടുപ്പിച്ച്കൊണ്ട് ഹൃദ്യമായ വരവേൽപ്പ് നൽകി.

20.11.2021ചൈൽഡ് ലൈനും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സംയുക്തമായി കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരെ "കാവലായി ഒരു കൈത്തിരി " സുരക്ഷാ ദീപം , വീട്ടിൽ കേഡറ്റുകൾ ദീപം തെളിയിക്കുകയും പ്രതിജ്ഞ കൈ കൊള്ളുകയും ചെയ്തു.

3.12.2021ഭിന്നശേഷി ദിനത്തിൽ എസ് പി സിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ അധ്യാപകർ ഗൃഹസന്ദർശനം നടത്തി.

23. 12 .2021 ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയ എസ് പി സി കാഡറ്റ് അർച്ചന ശ്രീജിത്ത് ,റാസിൽ ഹൈമാൻ എന്നിവർക്ക് അനുമോദനം നൽകി. അനുമോദന ചടങ്ങ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. റാസിൽ ഹൈമൻ ഫുട്ബോൾ ജഗളിംഗിലും അർച്ചന ശ്രീജിത്ത് ഭരതനാട്ട്യത്തിലുമാണ് മികവ് തെളിയിച്ചത്.

31.12.2021& 1.01.2022 ക്രിസ്മസ് കേമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീ .ഇ.അനൂപ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പ് സന്ദേശം മുൻ കമ്യൂണിറ്റി പോലീസ് ഓഫീസർ കെ വി സുമിത്രൻ മാഷ് നിർവ്വഹിച്ചു.

12.01.2022എസ് പി സി യും കാർഷിക വികസന കർഷകക്ഷേമ വകുപ്പും ,കൃഷിഭവനും ആയി ചേർന്ന്  "സ്കൂൾ പച്ചക്കറിതോട്ടം    എൻെറയ‍ും " പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി.പി. ദിവ്യ നിർവ്വഹിച്ചു. കൃഷി ഓഫീസർ യു. പ്രസന്നൻ  പദ്ധതി വിശദീകരിച്ചു.

19.01.2022 പെൺകുട്ടികൾക്ക് പരിശീലനം നൽകുന്ന സൈക്കിൾ പദ്ധതി ആരംഭിച്ചു. ടീച്ചേഴ്സിൻ്റെ മേൽനോട്ടത്തിൽഎസ് പി സി യിലെ പെൺകുട്ടികളാണ് വിദ്യാലയത്തിലെ പെൺ കുട്ടികൾക്ക് പരിശീലനം നൽകുക. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു.

26 .01.2022 കാ‍‍ഡറ്റ‍ുകൾ അവരവര‍ുടെ വീട‍ുകളിൽ നിന്ന‍ുകൊണ്ട് റിപ്പബ്ളിക്ക് ദിനം ആഘോഷിച്ച‍ു.

ചിത്രശാല